വിവാഹത്തിന് പിന്നാലെ യുമനയ്ക്കും ദേവനും പുതിയ വിശേഷം, സന്തോഷം പങ്കുവെച്ച് ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണി

6548

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. വിവാഹ മോചിതയായിരുന്ന താരം അടുത്തിയെടാണ് വീണ്ടും വിവാഹം കവിച്ചത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്തു വരുന്ന ദേവൻ അയ്യങ്കേരിലായിരുന്നു യമുനയെ ജീവിത സഖിയാക്കിയത്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്ത് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവരാൻ യമുനയ്ക്ക് സാധിച്ചിരുന്നു. താരത്തിന്റ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ശേഷം പുതിയ വിശേഷം ഫപങ്കുവെച്ച് എത്തിയിരിക്കുകയാണ് താര ദമ്പതികൾ.

Advertisements

വിവാഹത്തിന് ശേഷം യമുനയുടെ ഭർത്താവായ ദേവന് പുതിയ കാറിന്റെ താക്കോൽ കൈ മാറുന്നതിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഭിനേത്രിയായ ഡിംപിൾ റോസിന്റെ സഹോദരനും നടി മേഘ്ന വിൻസെന്റിന്റെ സഹോദരനുമായി ഡോൺ ടോണിയായിരുന്നു ഫേസ്ബുക്കിലൂടെ ഫോട്ടോ പങ്കുവെച്ച് യമുനയുടെ സന്തോഷത്തെ ക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചത്.

ഡോണിന്റെ പോസ്റ്റിന് കീഴിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഡോൺ ടോണി സീരിയൽ നടി മേഘ്ന വിൻസെന്റിൽ നിന്നും വിവാഹബന്ധം വേർപെടുത്തിയ ശേഷം വാർത്തകളിൽ ഇടം നേടിയിരുന്നു. മേഘ്‌ന വിൻസെന്റിൽ നിന്നും വിവാഹ മോചനം നേടിയതിന് പിന്നാലെ ഡോൺ മറ്റൊരു വിവാഹം കഴിച്ചിരുന്നു.

അതേ സമയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് യമുനയുടേയും ദേവന്റെയും വിവാഹം നടത്തിയത്. കോവിഡ് കാലമായതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമെ ചടങ്ങിൽ പങ്കെടുത്തുള്ളു. താരത്തിന്റെ ആദ്യബന്ധത്തിലുള്ള മക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

യമുനയുടേയും ദേവന്റെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന് കഴിഞ്ഞു. സെലിബ്രിറ്റികൾ അടക്കം നിരവധിപേരാണ് ആശംസകളുമായി എത്തിയത്. വധു വരൻമാർക്ക് ഒപ്പം യമുനയുടെ മക്കളുമുണ്ടായിരുന്നു. ദേവന്റെയും രണ്ടാം വിവാഹമാണിത്. അദ്ദേഹത്തിന് കുഞ്ഞ് യുഎസിൽ പഠിക്കുകയാണ്. യമുനയെ വിവാഹം കഴിക്കാനുണ്ടായ കാരണവും ദേവൻ ഒരു മാധ്യമത്തോട് അറിയിച്ചിരുന്നു.

താരം ഇതിനോടകം അൻപതിലധികം സീരിയലുകളും നാൽപ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
യമുന ആദ്യം വിവാഹം കഴിച്ചത് സിനിമാ സംവിധായകനായ എസ്പി മഹേഷിനെയായിരുന്നു. വിവാഹ ബന്ധത്തിലെ പൊരുത്ത ക്കേടുകൾ ആരംഭിച്ചപ്പോൾ തന്നെ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാൻ സാധിക്കില്ല എന്ന് മനസ്സിലായതോടയാണ് വിവാഹ ബന്ധം വേർപെടുത്തിയത്. ഇരുവരുടേയും മക്കളുടെ പേര് ആമി, ആഷ്മി എന്നാണ്. കൊല്ലം സ്വദേശിയാണ് യമുന നിരവധി പരമ്പരകളിൽ ഇതിനോടകം ഭാഗമായിട്ടുണ്ട്. തൊണ്ണൂറുകളിലാണ് ദൂരദർശനിലെ ഒരു ഓണം ആൽബത്തിൽ അഭിനയിച്ചത്. ആ സമയത്താണ് താരത്തിന്റെ കരീയറിൽ ഒരു ബ്രേക്ക് നടന്നത്. ശേഷം സിനിമാ, സീരിയൽ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു.

അവസരങ്ങളും നിരവധിയായിരുന്നു. സീരിയൽ രംഗത്ത് ഹിറ്റ് നേടിയകൊടുത്തത് വയലാർ മാധവൻ കുട്ടിയുടെ ‘ജ്വാലയായ്’ എന്ന മെഗാ ഹിറ്റ് സീരിയലിലൂടെയായിരുന്നു. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്.

Advertisement