പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി സംയുക്ത മേനോൻ. പിന്നീട് മലയാളത്തിന്റെ യുവനടൻ ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമായി സംയുക്ത മേനോൻ.
തീവണ്ടി എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ താരം ഏറെ ജനശ്രദ്ധ നേടിയെടുത്തു. അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു. പിനാനട് ദുൽഖർ സൽമാന് ഒപ്പം യമണ്ടൻ പ്രേമകഥ, ടൊവിനോയ്ക്ക് ഒപ്പം എടയ്ക്കാട് ബെറ്റാലിയൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ താരം വേഷമിട്ടു.
ഇപ്പോൾ അഭിനയരംഗത്തിന് പിന്നാലെ മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുകയാണ് സംയുക്ത മേനോൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ ഫോട്ടോ ഷൂട്ടുകൾ ആരാധകർക്കായി ബങ്കുവെയ്ക്കാറുമുണ്ട്.
അതേ സമയം തീവണ്ടി എന്ന ചിത്രത്തിൽ ടോവിനോയെ ചുംബിക്കുന്ന രംഗത്തെ പറ്റി താരം അടുത്തിടെ തുറന്നു പറഞ്ഞത് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലില്ലി എന്ന ചിത്രത്തിനു ശേഷമാണ് താൻ തീവണ്ടിയിലേക്ക് എത്തുന്നതെന്നും എന്നാൽ ആ വേഷം തനിക്ക് തികച്ചും അപ്രതീക്ഷിതം ആയിരുന്നു എന്നും സംയുക്ത പറയുന്നു.
ലില്ലി റിലീസ് ആയതിനു ശേഷം കൂടുതൽ അവസരങ്ങൾ വരുമെന്ന് താൻ പ്രതീക്ഷിച്ചു എന്നും പുതിയ സിനിമയിലെ നായകൻ ടോവിനോ തോമസ് ആണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായി എന്നും താരം പറയുന്നുണ്ട്.
Also Read
കുടുംബവിളക്ക് സീരിയലിൽ നിന്നും ഒഴിവാക്കിയതാണോ, കല്യാണമാണോ, വ്യക്തമായ മറുപടിയുമായി അമൃതാ നായർ
എന്നാൽ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകൻ പറഞ്ഞിരുന്നു. ആ കഥയുടെ പൂർണതയ്ക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ അത് ചെയ്യുന്നതിന് യാതൊരു മടിയും തനിക്ക് തോന്നിയില്ല എന്നും സംയുക്ത വ്യക്തമാക്കുന്നു.
എന്നാൽ ആ രംഗം അഭിനയിക്കുമ്പോൾ ടോവിനോയ്ക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നുവെന്നും തനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അതേ സമം മികച്ച ഗാനങ്ങളും മികച്ച കഥയുമായെത്തിയ തീവണ്ടി ഗംഭീര വിജയമായിരുന്നു തിയ്യറ്ററുകളിൽ നിന്നും നേടിയെടുത്തത്.