ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലവിടിപ്പുള്ള സൂപ്പർനടി ആയിരുന്ന താരസുന്ദരി ആയിരുന്നു രംഭ. തമിഴിലേയും തെലുങ്കിലേയും എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം നായികയായി അഭിനയിച്ച രംഭ ബോളിവുഡിലും സൂപ്പർ ചിത്രങ്ങളിലെ നായികയായിരുന്നു.
മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ രംഭ ചെയ്തിട്ടുണ്ട്. വിനീതിനെ നായകനാക്കി സംഗീത പശ്ചാത്തലത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന സിനിമയിലുടെ രംഭ മലയാളത്തിലെത്തിയത്.
ഈ ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി രംഭ മാറി.
മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് സ്വന്തം ഭാഷയായ തെലുങ്കിലേക്കും തമിഴിലേക്കും ഒക്കെ പോയെങ്കിലും ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ വീണ്ടും വിനീതിന്റെ നായികയായി എത്തി. പിന്നീട് തെന്നിന്ത്യൻ സൂപ്പർ നടിയായി വളർന്ന രംഭ ഇടയ്ക്കിടെ മലയാളത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെ നായകയായി കൊച്ചി രാജാവ് എന്ന സിനിമയിലൂടെ രംഭ മലയാളത്തിൽ ശക്തമായ വേഷം ചെയ്തിരുന്നു. അതിന് മുമ്പ് ക്രോണിക്ക് ബാച്ചിലർ എന്ന സിദ്ധിഖ് ലാൽ സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രംഭ എത്തിയിരുന്നു.
സിദ്ധാർഥ, മയിലാട്ടം, പായുംപുലി, കബഡി കബഡി, ഫിലിംസ്റ്റാർ എന്നീചിത്രങ്ങളാണ് രംഭയുടെ മറ്റ് മലയാള ചിത്രങ്ങൾ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് രംഭ സിനിമ ഇൻഡസ്ട്രയിൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു.
മോഡേൺ വസ്ത്രങ്ങളിൽ കൂടുതലായി കണ്ടിട്ടുള്ള താരം നാടൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥൻ എന്നയാളുമായി 2010ൽ വിവാഹിതയായ രംഭ കുടുംബത്തോടൊപ്പം ടോറോന്റോയിലാണ് താമസിക്കുന്നത് ഇപ്പോൾ. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഇരുവർക്കുമുണ്ട്.
ഇപ്പോഴിതാ മൂത്തമകൾ ലാന്യയുടെ പത്താം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. കുട്ടി രംഭയ്ക്ക് ജന്മദിനം ആശംസിച്ച് നിരവധി ആരാധകരാണ് കമന്റ് ഇട്ടിരിക്കുന്നത്. അമ്മയുടെ തനിപ്പകർപ്പാണ് മകളെന്നാണ് പലരും കമന്റുകൾ ഇട്ടിരിക്കുന്നത്.
അമ്മയുടെ പാത പിന്തുടർന്ന് ഇനി സിനിമയിലേക്ക് വരുമോയെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഭർത്താവും മറ്റു രണ്ട് കുട്ടികളെയും ചിത്രങ്ങളിൽ കാണാം. പതിനാറാമത്തെ വയസ്സിൽ ആ ഒക്കാട്ടി അടക്ക് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രംഭ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ മലയാളത്തിലും താരമെത്തി.