മലസാളം സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് മഹിമ നമ്പ്യാർ. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം മാസ്റ്റർപീസ്, മധുരരാജ തുടങ്ങിയ സിനിമകളിൽ വേഷമിട്ടതോടെ താരത്തിന് ആരാധകരും ഏറെയായി. ഇപ്പോൾ ഏവർക്കും പ്രിയങ്കരിയായായ താരമായി മാറിയിരിക്കുകയാണ് മഹിമ നമ്പ്യാർ.
മമ്മൂട്ടി നായകനായ മധുരരാജയിലൂടെയാണ് മഹിമ നമ്പ്യാർ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. ദിലീപ് ചിത്രം കാര്യസ്ഥനിലൂടെ പതിനഞ്ചാമത്തെ വയസ്സിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മധുരരാജയാണ് മഹിമയ്ക്ക് ബ്രേക്ക് നൽകിയത്.
ജനപ്രിയ നായകൻ ദിലീപിന്റെ കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. തുടർന്ന് നിരവധി വേഷങ്ങൾ താരത്തെ തേടി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിനെ കുറിച്ച് തുറന്ന് പറയുകയാണ് മഹിമ.
മഹിമ നമ്പ്യാരുടെ വാക്കുകൾ ഇങ്ങനെ:
മമ്മൂക്കയ്ക്കൊപ്പം വളരെ കുറച്ച് സീനുകളിൽ മാത്രമേ എനിക്ക് വർക്ക് ചെയ്യാൻ പറ്റിയിട്ടൂളളു. അത് കുറച്ചാണെങ്കിലും വളരെ വിലയേറിയതും മൂല്യവത്തായതുമായി ഞാൻ കണക്കാക്കുന്ന നിമിഷങ്ങളാണ്.
അപ്പോ മാസ്റ്റർപീസിന്റെ ഷൂട്ടിംഗിന് ശേഷം അതിന്റെ ഡബ്ബിംഗിലാണ് ഞാൻ മമ്മൂക്കയെ ആദ്യമായിട്ട് നേരിൽ കാണുന്നത്. നമ്മളൊരു സെലിബ്രിറ്റിയെ, ഇഷ്ടമുളള സെലിബ്രിറ്റിയെ കാണുമ്പോൾ അദ്ദേഹത്തിന്റെ ഒരു പേഴ്സണാലിറ്റി കൊണ്ടാ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒരു സ്റ്റാർഡം കൊണ്ടോ ഒരു ഓറ കൊണ്ടോ ഒരാളെ കാണുമ്പോ നമ്മൾ ബ്ലാങ്ക് ആയി സ്റ്റാർട്രക്ക് ആയി പോവുക എന്ന് പറയുന്നൊരു ഫീലിംഗുണ്ട്.
ഞാൻ അത് ആദ്യമായി എക്സിപീരിയൻസ് ചെയ്യുന്നത് മമ്മൂക്കയിൽ നിന്നാണ്. അന്ന് അദ്ദേഹം ഹാൻഡ്ഷേക്ക് ഒകെ തന്ന് ഓൾ ദ ബെസ്റ്റ് ഒകെ പറഞ്ഞു. അന്ന് അദ്ദേഹം ഷേക്ക്ഹാൻഡ് തന്ന കൈ ഞാൻ രാത്രി വരെ പിടിച്ചോണ്ടു നിന്നു.
കുറച്ച് സിനിമകൾ പോലും ചെയ്തിട്ടുളള എനിക്കുളള അഹങ്കാരം പോലും മമ്മൂക്കയ്ക്കുണ്ടാവില്ല. അപ്പോ ഇത്രയും സ്വീറ്റായിട്ടുളള ഇത്രയും അനുഭവ സമ്പത്തുളള ഇത്രയും ടാലന്റഡ് ആയിട്ടുളള അദ്ദേഹം ഇതുപോലെ തന്നെ വിജയകരമായി സന്തോഷത്തോടുകൂടി ആരോഗ്യത്തോടുകൂടി ഇനിയും ഒരുപാട് ഒരുപാട് സിനിമകൾ നമ്മൾക്ക് സമ്മാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് മഹിമാ നമ്പ്യാർ പറയുന്നു.
അതേ സമയം ഞാനൊരു മമ്മൂക്ക ഫാൻ ആണ്. മാസ്റ്റർപീസിൽ കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമയെന്ന എക്സൈറ്റ്മെന്റിലാണ് സിനിമയിൽ എത്തിയതെങ്കിലും കൂടെ അഭിനയിക്കാൻ ആയില്ല.
ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാൻഡ് കൊടുത്ത ഷോക്കിൽ ഞാൻ ഞെട്ടിയിരുന്നു പോയി. ശരിക്കും ഫാൻ ഗേൾ മൊമെന്റ്. പിന്നീട് മധുരയിലാണ് ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞത്.
എന്റെ ആദ്യത്തെ സീനിൽ തന്നെ അദ്ദേഹത്തെ കളിയാക്കിചിരിച്ചു കടന്നുപോകുന്നതായിട്ടാണ്. പേടിച്ചാണ് അത് ചെയ്തത്. അദ്ദേഹം ഒരുപാട് കാര്യങ്ങൾ തിരുത്തിത്തന്നു സെറ്റിൽ തമാശയൊക്കെ പറഞ്ഞ് അദ്ദേഹം എപ്പോഴും കൂളാണെന്നും മഹിമ നേരത്തെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.