ഏറെ കാഴ്ചക്കാരുള്ള മിനിസ്‌ക്രിനിലെ ഹിന്ദി സീരിയലുകളിൽ കൂടി എത്തി ഇന്ത്യൻ സിനിമയിൽ നായികയായി മാറിയ താരസുന്ദരിയാണ് മഹി ഗിൽ. നിരവധി സൂപ്പർ സ്റ്റാറുകളുടെ നായികയായി കുറഞ്ഞ കാലയളവിൽ തന്നെ മികച്ച താരമായി മാറി മഹി ഗിൽ.
2003 ൽ പഞ്ചാബ് ഭാഷയിൽ ഇറങ്ങിയ ഒരു സിനിമയിൽ കൂടിയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്.
മികച്ച ഒരു ഡാൻസർ കൂടിയാണ് മഹി ഗിൽ. പഞ്ചാബി സിനിമകളിൽ നിന്നും പിന്നീട് ബോളിവുഡിൽ അരങ്ങേറിയ താരം ഡബാങ് 2, ബുള്ളറ്റ് രാജ, ഗ്യാങ്സ്റ്റർ 3 തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് ഒരുപാട് പുരസ്‌കാരങ്ങളും നേടി എടുത്തിട്ടുണ്ട്.
ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റെ സ്വകാര്യ ജീവിതത്തെപറ്റി ഇപ്പോൾ വെളിപ്പെടുത്തുകയാണ്. ഒരു ദേശിയ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിലാണ് താരം തന്റെ ജീവിതത്തെ പറ്റി പറഞ്ഞത്. തനിക്ക് ഒരു കാമുകൻ ഉണ്ടെന്നും, ഗോവയിൽ വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്ന ഞങ്ങൾക്ക് 3 വയസുള്ള ഒരു കുഞ്ഞു ഉണ്ടെന്നുമാണ് മഹി പറയുന്നത്.
സിനിമയിൽ അഭിനയിക്കുമ്പോൾ കാമുകൻ ബിസിനസ്സ്മാനായി ജോലി തുടരുന്നെനും മാഹി പറയുന്നു. വെറോണിക്ക എന്നാണ് കുഞ്ഞിനെ വിളിക്കുന്നത്. വിവാഹം പോലെ പഴഞ്ചൻ ഏർപ്പാടുകൾ തുടരാനും അതിൽ വിശ്വസിക്കാനും തന്നെ കൊണ്ട് കഴിയില്ലെന്നും താരം പറയുന്നു.
3 വയസ്സുള്ള മകൾ ഉള്ള താൻ അവിവിവാഹിതയാണ് എന്നും മാഹി വെളിപ്പെടുത്തുന്നു. ചില കാര്യങ്ങളിൽ മാറ്റം ഉണ്ടാകണം മാഹി ഗിൽ തുടർന്നു. വിവാഹം കഴിക്കണം എന്ന തോന്നൽ ഇതുവരെ ഇല്ല. ഇനി അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ പിന്നീട് ആലോചിക്കാം എന്നും താരം പറയുന്നു.
Also Read
എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാൻ പറയും, അനുഭവം വെളിപ്പെടുത്തി നടൻ നിസ്താർ സേട്ട്
പക്ഷെ ഇപ്പോൾ ഇങ്ങനെ അവിവിവാഹിതയായി കാമുകനൊപ്പം കഴിയുന്നതിലും ഒരു കുഞ്ഞു ഉള്ളതിൽ ഒന്നും ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല. വിവാഹം കഴിച്ചില്ല എങ്കിൽ എന്ത് സംഭിക്കാനാണ് എന്നും മാഹി ഗിൽ ചോദിക്കുന്നു.