പ്രണയം തകർന്നു, അയ്യാളുടെ പേരും കൈയ്യിൽനിന്നും മായ്ച്ചു കളഞ്ഞു, അതാണ് ഈ ടാറ്റൂ: വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ ശീതൾ

283

മലയാളി കുടുംബ സദസ്സുകളുടെ മുക്ത കണ്ഠമായി പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്ന സൂപ്പർ പരമ്പരയാണ് കുടുംബവിളക്ക്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി കുടുംബവിളക്ക് സീരിയൽ മാറി ക്കഴിഞ്ഞു. സുമിത്ര എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം മീരാ വാസുദേവാണ് സുമിത്രയായി എത്തുന്നത്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃതാ നായരാണ് സുമിത്രയുടെ മകൾ ശീതളായി എത്തുന്നത്.

Advertisements

കാണികൾക്ക് വലിയ തോതിൽ അനിഷ്ടമുണ്ടാക്കാൻ സാധ്യതയുള്ള നെഗറ്റീവ് കഥാപാത്രമാണ് പരമ്പരയിൽ അമൃതയുടേത്. ഇപ്പോളിതാ സീരിയലിനെ കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് തംരം.

വിവാഹം ഉടനെ ഉണ്ടാകില്ല നൂബിനുമായി ഉള്ളത് വെറും സൗഹൃദം മാത്രമാണ്. കഴിഞ്ഞ ദിവസം ഒരു ഫോട്ടോഷൂട്ട് കണ്ടിട്ട് ആളുകൾ തെറ്റിദ്ധരിച്ചിരുന്നു. എനിക്ക് എന്തും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്ത് കൂടിയാണ് നൂബിൻ.

എന്റെ കൈയ്യിൽ ഈ ടാറ്റൂ കണ്ടിട്ട് പലരും പല അഭിപ്രായങ്ങളും ചോദിച്ചിട്ടുണ്ട്. ഈ ടാറ്റൂ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ്. അത് ബ്രെയ്ക്ക് അപ്പ് ആയി. ബന്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ പേരും കൈയ്യിൽ നിന്നും മായ്ച്ചു കളഞ്ഞു അതാണ് ഈ ടാറ്റൂ.

ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്‌നങ്ങൾ കൂടെ മാറാനുണ്ട്. നിലവിൽ ആരുമായും ഞാൻ പ്രണയത്തിൽ അല്ല. ഒരുപാട് കഷ്ടാപെട്ടിട്ടാണ് ഈ ഒരു മേഖലയിൽ എത്തിയത്. ആദ്യമൊക്കെ നല്ലൊരു കോസ്റ്റിയൂമിനു തന്നെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് എല്ലാം മാറി വരുന്നുവെന്നും താരം പറയുന്നു.

Advertisement