റിയാലിറ്റിഷോയില്‍ പങ്കെടുത്തത് വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് ! പ്രശസ്തി കൈവന്നപ്പോള്‍ ഒപ്പം പരസ്ത്രീ ബന്ധവും; ഗായകന്‍ സോമദാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ

23

സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ സോമദാസിനെതിരേ മുന്‍ഭാര്യ രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് സോമദാസ് ആദ്യ ഭാര്യയ്‌ക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുന്‍ ഭാര്യ സൂര്യ ഫേസ്ബുക്ക് ലൈവിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താന്‍ രണ്ടു പെണ്‍മക്കളെയും ഭാര്യയില്‍ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാല്‍ ഇത് ശുദ്ധനുണയാണെന്നാണ് സൂര്യ പറയുന്നത്…

സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ…’റിയാലിറ്റി ഷോയിലൂടെ എന്റെ മുന്‍ ഭര്‍ത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ്. ഏതെങ്കിലും ഒരു അമ്മയ്ക്ക് പറ്റുമോ സ്വന്തം മക്കളെ പണത്തിനു വില്‍ക്കാന്‍? നായയോ പൂച്ചയോ ആണെങ്കില്‍ പറയുന്നതിനൊരു അര്‍ഥമുണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല. ചാനലില്‍ പാടി പ്രശസ്തനായപ്പോള്‍ സോമദാസിന് ഒരുപാട് ആരാധകര്‍ ഉണ്ടായി. അതോടെ സ്വഭാവം ആകെ മാറി. എന്നോട് അടുപ്പം കുറഞ്ഞു. മറ്റു പല സ്ത്രീകളുമായി അടുപ്പം വച്ചു പുലര്‍ത്താന്‍ തുടങ്ങി.

Advertisements

ഒരിക്കലും കാണാന്‍ പാടില്ലാത്ത പലതരം മെസ്സേജുകള്‍ സോമദാസിന്റെ ഫോണില്‍ പലവട്ടം കണ്ടപ്പോള്‍ ചോദ്യം ചെയ്തുവെന്നും ഇതോടെ ഇയാള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും മക്കളെ ഓര്‍ത്താണ് എല്ലാം സഹിച്ചതെന്നും സൂര്യ പറയുന്നു. ”ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചയച്ചത് ഞാനായിരുന്നു. എന്നാല്‍ വിവാഹിതനാണെന്നു മറച്ചു വച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. ഒരിക്കല്‍ പോലും എന്നെക്കുറിച്ച് അവിടെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹം കഴിച്ചത് പ്രേക്ഷകര്‍ അറിഞ്ഞാല്‍ വോട്ട് കുറയും എന്നാണ് അന്നു പറഞ്ഞ ന്യായീകരണം.

സോമദാസ് അഞ്ചു വര്‍ഷം അമേരിക്കയില്‍ ആയിരുന്നുവെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇതു കള്ളമാണ്. രണ്ടര വര്‍ഷം മാത്രമാണ് അവിടെ താമസിച്ചത്. അഞ്ചു വര്‍ഷം അമേരിക്കയില്‍ നിന്നയാള്‍ക്ക് എങ്ങനെ രണ്ടര വയസിന്റെ വ്യത്യാസത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടാകും? 2013-ലാണ് അമേരിക്കയില്‍ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ഞാന്‍ അടുത്തുള്ള ക്ഷേത്രത്തില്‍ മക്കളെയും കൂട്ടി ഉത്സവത്തിനു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അനുവദിച്ചില്ല. പിന്നീട് ഒരുപാട് നിര്‍ബന്ധിച്ച ശേഷമാണ് സമ്മതിച്ചത്.

അങ്ങനെ എന്റെ വീട്ടില്‍ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടു പോകാന്‍ എത്തി. ആ സമയത്ത് സോമുവിന്റെ മാതാപിതാക്കള്‍ എന്നോടു കലഹിച്ചു. ആ വീട്ടില്‍ നിന്നു പോയാല്‍ പിന്നെ തിരിച്ചങ്ങോട്ട് ചെല്ലരുതെന്ന് പറഞ്ഞ് വലിയ ബഹളമുണ്ടാക്കി. അന്ന് സോമു എനിക്കനുകൂലമായി ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്ക് ധിക്കരിച്ച് ഞാന്‍ അന്ന് വീട്ടിലേക്കു പോയി. മൂത്ത മകള്‍ അച്ഛനൊപ്പം നില്‍ക്കുകയാണെന്ന് പറഞ്ഞതു കൊണ്ട് ഇളയ കുട്ടിയെ ഞാന്‍ വീട്ടിലേക്കു കൊണ്ടു പോയി.

വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഈ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചപ്പോള്‍ അമ്മയെപ്പോലെ തന്നെ അച്ഛനും കുഞ്ഞിന്റെ മേല്‍ അധികാരമുണ്ടെന്നും കുറച്ചു ദിവസം കുഞ്ഞ് അച്ഛനൊപ്പം നില്‍ക്കട്ടെയെന്നും അവര്‍ മറുപടി നല്‍കി. അതിനു ശേഷം രണ്ട് മക്കളും സോമദാസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടു നല്‍കി എന്നയാള്‍ പറയുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കുട്ടികളെ കൊണ്ടുപോയ ശേഷം അവരെയാന്ന് കാണാന്‍ പോലും എന്നെ അനുവദിച്ചില്ല. എന്തൊക്കെയോ പറഞ്ഞ് അവരുടെ മനസ് മാറ്റിയെടുത്തു. ഞാന്‍ മക്കളെ ഉപേക്ഷിച്ചിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാള്‍ പറഞ്ഞു പരത്തിയത്’ സൂര്യ പറയുന്നു. മുന്‍ ഭാര്യയുടെ പ്രതികരണം വന്നതോടെ നിരവധി ആളുകളാണ് സോമദാസിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്.

Advertisement