അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു, ജീവിതത്തിലെ തെറ്റായ തീരമാനമായിരുന്നു അത്; മീര വാസുദേവ് തുറന്നു പറയുന്നു

16

മോഹന്‍ലാല്‍- ബ്ളെസി കൂട്ടുകെട്ടിലൊരുങ്ങിയ തന്മാത്രയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ്. തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങള്‍ മീരയെ തേടി എത്തിയില്ല.

മുംബൈയിലെ പരസ്യ ലോകത്തു നിന്ന് മലയാളത്തിലെത്തിയ തന്നെ തേടി തന്മാത്രയ്‌ക്ക് ശേഷം എന്തുകൊണ്ടാണ് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ എത്താത്തതെന്ന് വെളിപ്പെടുത്തിരിക്കുകയാണ് മീര വാസുദേവ്. ‘-ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മീര ഈ കാര്യം പറയുന്നത്.

Advertisements

‘തന്മാത്രയ്‌ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച്‌ ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു.

മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതെൊന്നും അറിഞ്ഞതേയില്ല മീര വാസുദേവ് പറഞ്ഞു.

Advertisement