ട്വിന്റി 20യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവോ? മമ്മൂക്കയുടെ സെൽഫിയിൽ ലാലേട്ടനൊപ്പം അണിനിരന്ന് വൻ താരനിര

21

മലയാളസിനിമ ഒന്നാകെ ഒരു ക്യാമറയ്‌ക്ക് അണിനിരന്നപ്പോള്‍ പിറന്ന ചിത്രമായിരുന്നു ട്വിന്റി 20. 2008ല്‍ പുറത്തിറങ്ങിയ ചിത്രം വമ്ബന്‍ വിജയമാണ് ബോക്‌സോഫീസില്‍ നേടിയത്. ഇന്നത്തെ യുവതാരനിരയെ ഒഴിച്ചാല്‍ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് വരെയുള്ള മലയാള സിനിമയിലെ അന്നത്തെ എല്ലാ താരങ്ങളും ഭാഗഭാക്കായിരുന്നു.

ഇപ്പോഴിതാ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ട്വിന്റി 20യ്‌ക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണോ എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു. നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌ത ഒരു ഫോട്ടോയാണ് പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.

Advertisements

മമ്മൂട്ടിയുടെ സെല്‍ഫിയില്‍ മോഹന്‍ലാലിനൊപ്പം അണിനിരന്ന താരങ്ങളായിരുന്നു ചിത്രത്തില്‍. ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബന്‍,ജയസൂര്യ, ഉണ്ണി മുകുന്ദന്‍, സിദ്ദിഖ് എന്നിവരാണ് മറ്റുള്ളവര്‍. ‘സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തരും, ഏറ്റവും നല്ല സുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണം കഴിക്കും’ എന്ന കുറിപ്പോടെയാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇതാണ് ആരാധകരെ ആവേശത്തിലാക്കിയത്. എന്താണ് സംഭവമെന്ന് ചിലര്‍ ചോദിക്കുമ്ബോള്‍? അടുത്ത ട്വിന്റി 20യ്‌ക്കുള്ള ഒരുക്കമാണോ എന്നാണ് മറ്റുചിലര്‍ക്ക് അറിയേണ്ടത്.

Advertisement