മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി ദേവി ചന്ദന. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതാണ് താരം. ഇടയ്ക്കിടയ്ക്ക് വേറിട്ട മേക്കോവറുകളുമായും താരം എത്താറുണ്ട്. തന്റെ ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ചും വർക്കൗട്ടിനെക്കുറിച്ചുമെല്ലാമുള്ള വീഡിയോയും ദേവി യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്.
കാലിന് പരിക്ക് പറ്റിയതിനാൽ വ്യായാമം ചെയ്യുന്നത് നിർത്തിവെച്ചിരിക്കുകയാണെന്നും ദേവി ചന്ദന പറയുന്നുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കു വച്ചത്.
ALSO READ
ദേവി ചന്ദനയുടെ ഭർത്താവ് കിഷോറും പ്രേക്ഷകർക്ക് സുപരിചിതനാണ്. 16 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സുഖദു:ഖങ്ങൾ ചേർന്നതാണ് ദാമ്പത്യ ജീവിതം. ഒരു പ്രതിസന്ധിയോ പ്രശ്നമോ വരുമ്പോൾ എങ്ങനെയാണ് നമ്മൾ അതിനെ നേരിടുന്നത് എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മനസ് തുറന്ന് സംസാരിച്ചാൽ ഏത് പ്രശ്നവും പരിഹരിക്കാനാവുന്നതേയുള്ളൂ. പരസ്പര ബഹുമാനവും അന്യോന്യമുള്ള മനസിലാക്കലുമുണ്ടെങ്കിൽ ദാമ്പത്യ ജീവിതം മനോഹരമാവുമെന്നുമായിരുന്നു ദേവി ചന്ദന പറഞ്ഞത്.
എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. അതിന് ശേഷമായാണ് തീരുമാനമെടുക്കുന്നത്. അവസാന തീരുമാനം അവരവരുടേതായിരിക്കും. എന്റെ സീരിയലുകളെക്കുറിച്ച് ഞാൻ തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഏത് ഷോയിൽ പാടണമെന്ന് തീരുമാനിക്കുന്നത് കിഷോർ തന്നെയാണ്. പരസ്പര ബഹുമാനവും സ്വാതന്ത്ര്യവും നിലനിർത്തിയാണ് ഞങ്ങൾ ജീവിക്കുന്നത്. എല്ലാ കാര്യങ്ങളിലും പിന്തുണയുമായി കൂടെ നിൽക്കുന്നയാളാണ് കിഷോർ.
ലോക് ഡൗൺ സമയത്തായിരുന്നു കൂടുതൽ പേരും യൂട്യൂബ് ചാനൽ തുടങ്ങിയത്. സഹപ്രവർത്തകരുടെ ചാനലുകളുടെ ഭാഗമാവുകയും അവർക്ക് പിന്തുണയുമൊക്കെ നൽകിയിരുന്നു. നിങ്ങൾ ചാനൽ തുടങ്ങുന്നില്ലേ, ഭാര്യയും ഭർത്താവും ആർടിസ്റ്റുകളായതിനാൽ കണ്ടന്റിന് ക്ഷാമം ഉണ്ടാവില്ലെന്നും അവർ പറഞ്ഞിരുന്നു. ചാനൽ തുടങ്ങിയാൽ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കകളായിരുന്നു ആദ്യമൊക്കെ ഉണ്ടായിരുന്നത്. എല്ലാവരും നിർബന്ധിച്ചപ്പോഴാണ് ചാനൽ തുടങ്ങിയത് എന്നും ദേവി കൂട്ടിചേർത്തു.
ഓണക്കാലത്തായിരുന്നു ചാനലിൽ ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. തുടക്കത്തിലേ നല്ല പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. വീഡിയോ കാണുന്നവരുടെ സജഷനുകൾ നോക്കിയും കണ്ടന്റ് ചെയ്യാറുണ്ട്. ഡേ ഇൻ മൈ ലൈഫ്, മേക്കപ്പ്, ആഭരണ കലക്ഷൻ, സാരി കലക്ഷനൊക്കെ അങ്ങനെ ചെയ്തതാണ്. യൂട്യൂബിലൂടെ ലഭിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
ALSO READ
യൂട്യൂബ് ചാനൽ തുടങ്ങാനും അതിന് ശേഷം വീഡിയോ എടുക്കാനുമെല്ലാം കിഷോറും ദേവി ചന്ദനയ്ക്കൊപ്പമുണ്ട്. ഒരുപാട് ബുദ്ധിമുട്ടി സ്ട്രെയിൻ എടുക്കരുത്. നെഗറ്റീവ് കമന്റുകൾ കണ്ടാൽ വിഷമിക്കരുത്. പൊതുവെ മോശം കമന്റുകൾ കണ്ടാൽ തളരുന്ന പ്രകൃതമാണ്, അങ്ങനെയാവരുത് എന്നൊക്കെയാണ് യൂട്യൂബ് ചാനൽ തുടങ്ങും മുൻപ് കിഷോർ പറഞ്ഞതെന്നും ദേവി ചന്ദന പറയുന്നുണ്ട്.