മദ്യപിച്ച് ലക്കുകെട്ട് നീ ഡേറ്റ് തരില്ലേടീ എന്ന് ആക്രോശിച്ചു; ഉർവ്വശിയെ അപമാനിച്ചത് പരസ്യമായി, പഴികേട്ടത് മറ്റൊരാളും, സംഭവം ഇങ്ങനെ

719

മലയാള സിനിമാ ലോകത്ത് പകരം വെയ്ക്കാനില്ലാത്ത നടിയാണ് ഉർവ്വശി. കോമഡിയും വില്ലത്തി പരിവേഷവും അമ്മ വേഷത്തിലും എന്തിന് റൊമാന്റിക് നായികയായും എത്തി പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് ഉർവ്വശി. പഴയകാല സിനിമാ ലോകത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത താരമായിരുന്നു ഉർവ്വശി. ശാലീന സൗന്ദര്യവും അഭിനയ മികവുകൊണ്ടും സിനിമാ ലോകത്ത് സ്ഥാനം ഉറപ്പിച്ച ഉർവ്വശിയെ പ്രേക്ഷകർക്കും ഏറെ പ്രിയമാണ്.

Advertisements

ഒരുപാട് നല്ല കഥാപാത്രങ്ങളാണ് നടി മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. തന്റെ താരമൂല്യത്തിന് ഒപ്പമുള്ള നടന്മാർക്കൊപ്പം മാത്രമെ അഭിനയിക്കൂവെന്ന പിടിവാശി തെല്ലും ഇല്ലാത്ത നടി കൂടിയായിരുന്നു ഉർവ്വശി. നടൻ ജഗദീഷ് ഉർവ്വശി എന്ന വ്യക്തിയുടെ നല്ല മനസിനെ ചൂണ്ടിക്കാണിച്ചിരുന്നു. താരജാഡ തെല്ലും തീണ്ടിയിട്ടില്ലാത്ത നടിയാണെന്നാണ് ജഗദീഷ് പറഞ്ഞത്.

Also read; ദീപ വിജയൻ ദീപ രാഹുൽ ഈശ്വറായപ്പോൾ പലതും നഷ്ടമായി; എണ്ണ തേച്ച കള്ളനാണ്, എന്തെങ്കിലും ചോദിച്ചാൽ വഴുതിപ്പോകുന്ന പ്രകൃതം; ദീപയുടെ വിവാഹ ജീവിതം

തന്റെ കൂടെ അഭിനയിച്ചാൽ താരമൂല്യം ഇടിയുമെന്ന പ്രചരണങ്ങൾ ശക്തമായിട്ടും അതെല്ലാം തള്ളിക്കളഞ്ഞാണ് തന്റെ കൂടെ അഭിനയിച്ചതെന്നും ജഗദീഷ് പറഞ്ഞിരുന്നു. ആ ചിത്രങ്ങൾ പ്രതീക്ഷിച്ചതിനേക്കാളും വലിയ വിജയമാണ് നേടിയതും. ഇപ്പോൾ നടി ഉർവ്വശിക്ക് തെറ്റിദ്ധാരണ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട വന്ന സംഭവം വെളിപ്പെടുത്തുകയാണ് സിനിമകളുടെ പരസ്യ കലാകാരനായി പ്രവർത്തിച്ച ഗായത്രി അശോകൻ.

ഇദ്ദേഹം തിരക്കഥ രചിച്ച് സിനിമയെന്ന സ്വപ്നം സാധ്യമാക്കാൻ ശ്രമിക്കുമ്പോഴാണ് തെറ്റിദ്ദാരണ മൂലം നേരിട്ട സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംവിധായകൻ ഐവി ശശിയിൽ നിന്നാണ് ഇക്കാര്യം ആദ്യം ഗായത്രി അശോകൻ അറിയുന്നത്. എടാ നീ എന്താണീ കാണിച്ചത്, നീ ആ ഉർവശിയോട് മോശമായി പെരുമാറി എന്ന് കേട്ടല്ലോ എന്ന് ശശിയേട്ടൻ പറഞ്ഞതോടെയാണ് താനും ഇക്കാര്യങ്ങൾ അറിഞ്ഞതെന്ന് ഗായത്രി അശോകൻ പറയുന്നു.

താൻ മോശമായി പെരുമാറിയെന്ന് ആര് പറഞ്ഞുവെന്ന് ചോദിച്ചപ്പോൾ ഉർവ്വശി തന്നെയാണ് പറഞ്ഞതെന്നും ശശിയേട്ടൻ തന്നോട് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചുമ്മാ അനാവശ്യം പറയല്ലേ എന്ന് ഞാൻ പറഞ്ഞു. എന്റെയടുത്ത് ഐവി ശശിയുടെ അസോസിയേറ്റ് ഡയരക്ടറായിരുന്ന അനിലുണ്ടായിരുന്നു. പുതിയ സിനിമയെ കുറിച്ച് സംസാരിച്ചപ്പോൾ ആരാണ് തിരക്കഥാകൃത്ത് എന്ന് ഉർവശി ചോദിച്ചിരുന്നു.

പരസ്യകല ചെയ്യുന്ന ഗായത്രി അശോകനാണെന്ന് പറഞ്ഞതോടെ ആ വൃത്തികെട്ടവനാണോ എന്നായിരുന്നു ഉർവശിയുടെ പ്രതികരണം. അയാൾ ഭയങ്കര മോശമായി എന്റെയടുത്ത് പെരുമാറിയെന്നും ഉർവ്വശി പറഞ്ഞു. ഇതോടെ താൻ ആകെ അന്ധാളിച്ചുപോയെന്നും ഗായത്രി അശോകൻ പറഞ്ഞു. ഏതോ ലൊക്കേഷനിലേക്ക് പോകവെ അങ്കമാലി ഭാഗത്ത് വെച്ച് ചായ കുടിക്കാൻ ഹോട്ടലിലേക്ക് കയറിയപ്പോൾ ഒരാൾ ഉർവ്വശിയുടെ അടുത്തു വന്നു.

ആറടി പൊക്കമുള്ള കണ്ണട വെച്ചയാൾ. ശേഷം, ഉർവ്വശിയുടെ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്തി. വെള്ളമടിച്ച് അബോധാവസ്ഥയിലായിരുന്നു അയാൾ, ഞാൻ ഗായത്രി അശോകനാണ്, സിനിമ ചെയ്യാൻ പോവുന്നുണ്ട് നീ എനിക്ക് ഡേറ്റ് തരില്ലെടി എന്നൊക്കെയാണ് ഉർവ്വശിയോട് ചോദിച്ചത്. ഇതോടെ ഗായത്രി അശോകൻ എന്ന വൃത്തികെട്ടവൻ മോശമായി പെരുമാറി എന്ന് പലരോടും ഉർവശി പറഞ്ഞു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും ബലിയാടായത് താനാണെന്നും ഗായത്രി അശോകൻ പറഞ്ഞു.

തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതായിരിക്കും നീ അങ്ങനെ ചെയ്യുന്ന ആളല്ലെന്ന് എനിക്കറിയാം അന്ന് ഐ വി ശശി സാർ പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദൗത്യം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ദുരനുഭവങ്ങൾ പിന്നെയും പിന്തുടരാൻ തുടങ്ങിയതായുംഗായത്രി അശോകൻ പറഞ്ഞു. അതേസമയം കുറച്ച് കാലം കഴിഞ്ഞപ്പോൾ ജോഷിയുടെയും മമ്മൂട്ടിയുടെയും സിനിമാ ഷൂട്ടിംഗ് നടക്കുന്നു. ആ പടത്തിലെ എന്തോ ഒരു കാര്യത്തിന് എന്നെ വിളിച്ചു.

Also read; ആദ്യത്തെ ഡേറ്റിൽ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു, രണ്ടാമത്തെ ഡേറ്റിൽ അത് സംഭവിച്ചു; പിന്നെ വിവാഹം വെച്ച് താമസിപ്പിച്ചില്ല, നടി പദ്മപ്രിയ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത് ഇങ്ങനെ

ഞാൻ പോയപ്പോൾ ഷൂട്ടിംഗ് നടക്കുന്നു, ഞാനവരെ കാത്തിരുന്നു, അപ്പോൾ ബാബു നമ്പൂതിരി സർ വന്നു. ഞങ്ങൾ സംസാരിച്ചിരുന്നു. ഈ സമയത്ത് ഉർവശി അവിടേയ്ക്ക് എത്തി. സത്യങ്ങൾ തിരിച്ചറിഞ്ഞ ഉർവശി പിന്നീട് തന്നോട് ക്ഷമ പറഞ്ഞതായും ഗായത്രി അശോകൻ വെളിപ്പെടുത്തുന്നു. അയ്യോ സോറി, എന്റെ ഭഗവാനേ എനിക്കൊത്തിരി തെറ്റ് പറ്റിയെന്നും ഉർവശി പറഞ്ഞതായി ഗായത്രി അശോകൻ പറയുന്നു.

Advertisement