ദീപ വിജയൻ ദീപ രാഹുൽ ഈശ്വറായപ്പോൾ പലതും നഷ്ടമായി; എണ്ണ തേച്ച കള്ളനാണ്, എന്തെങ്കിലും ചോദിച്ചാൽ വഴുതിപ്പോകുന്ന പ്രകൃതം; ദീപയുടെ വിവാഹ ജീവിതം

639

ശബരിമല സ്ത്രീപ്രവേശനത്തിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും നിറഞ്ഞുനിന്ന പ്രവർത്തകനാണ് രാഹുൽ ഈശ്വർ. മലയാളികൾക്ക് ഈ മുഖം പരിചിതമായതും ചാനൽ ചർച്ചകളിലൂടെ തന്നെയാണ്. ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായ എതിർപ്പ്പ്രകടിപ്പിച്ച് ആദ്യം രംഗത്ത് വന്നതും രാഹുൽ ഈശ്വർ തന്നെയാണ്. സേവ് ശബരിമല എന്ന ഹാഷ്ടാഗോടു കൂടി അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകരിൽ ഒരാളായിരുന്നു രാഹുൽ ഈശ്വർ.

Advertisements

രാഹുൽ തന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തത് അവതാരകയായ മലയാളികളുടെ പ്രിയങ്കരി ദീപയെയായിരുന്നു. ഇപ്പോൾ താൻ ബിജെപി അനുഭാവിയാണോ വിവാഹ ജീവിതത്തിൽ സംഭവിച്ചത്, ചാനൽ ചർച്ചകളിൽ പറഞ്ഞത് എല്ലാത്തിനുമുള്ള ഉത്തരം നൽകി രംഗത്ത് വന്നിരിക്കുക.ാണ് ദീപ രാഹുൽ ഈശ്വർ. പ്രധാനമായും തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളും ദീപ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. സീ കേരളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദീപ തന്റെ മനസ് തുറന്നത്.

Also read; അന്ന് നന്നായി ഓടി കൊണ്ടിരുന്ന മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രത്തെ തകർത്തത് ഒരു പ്രതീക്ഷയില്ലാതെ എത്തിയ സുരേഷ് ഗോപി ചിത്രം, സംഭവം ഇങ്ങനെ

ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ട്. ചേട്ടൻ മിണ്ടാതെ ഇരിക്കുന്ന പ്രകൃതമാണ്. എനിക്ക് അത് ഇഷ്ടമില്ല, എന്തെങ്കിലും പറയൂയെന്ന് പറഞ്ഞ് ഞാൻ പിന്നാലെ പോവുകയാണ് പലപ്പോഴും ചെയ്യുന്നതെന്നും പറഞ്ഞ ദീപ, രാഹുൽ ഈശ്വർ എണ്ണ തേച്ച കള്ളനെ പോലെയാണെന്നും പറഞ്ഞു. കാരണം എന്തെങ്കിലും ചോദിച്ചാൽ വഴുതി പോകുന്ന പ്രകൃതമാണെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ, പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ദീപ പറയുകയാണ്.

പ്രണയിച്ചിരുന്ന സമയത്ത് രാഹുൽ കെ ഈശ്വർ ആയിരുന്നു. ഇന്ന് നിങ്ങൾ കാണുന്ന രാഹുൽ ഈശ്വറേ ആയിരുന്നില്ലെന്ന് ദീപ പറയുന്നു. മുടിയൊക്കെ കെട്ടിവെച്ച് ബൈക്കിൽ എന്റെ കോളേജിലേയ്ക്ക് വരും, എന്നെ എവിടെയോ വെച്ച് കണ്ടിട്ടുണ്ടെന്നും, ഇത് തന്നെയാണോ വീടെന്ന് അറിയില്ലെന്നും ഒരു സർവ്വേയുടെ ആവശ്യമുണ്ടെന്നും കള്ളത്തരം പറഞ്ഞതാണ് ആദ്യമായി എത്തിയതെന്നും ദീപ വെളിപ്പെടുത്തി.

എന്നാൽ തന്നെ വളർത്തിയത് വളരെ അച്ചടക്കത്തോടെയും തനിക്ക് പുറത്ത് വിടാതെ ഒതുക്കിയാണെന്നും ദീപ വ്യക്തമാക്കി. പ്രണയം വീട്ടിലറിഞ്ഞപ്പോൾ വലിയ രീതിയിൽ എതിർപ്പുകൾ വന്നുവെന്നും ദീപ പറഞ്ഞു. പിന്നീട് ശബരിമല വിഷയം എത്തിയതോടെ രാഹുൽ മാധ്യമങ്ങളിൽ നിറഞ്ഞുതുടങ്ങിയതെന്നും ദീപ പറയുന്നു. അതേസമയം, തന്റെ സുഹൃത്തുക്കളുമായി ചേട്ടന് സൗഹൃദമുണ്ടായിരുന്നു, അത് കുറെക്കഴിഞ്ഞാണ് ഞാൻ അറിഞ്ഞതെന്നും ദീപ പറഞ്ഞു.

ചേട്ടന്റെ, മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ഓർത്തഡോക്സാണെങ്കിലും അമ്മയൊക്കെ മോഡേണാണെന്നും ദീപ വെളിപ്പെടുത്തി. ഭയങ്കരമായ കൾച്ചറൽ വ്യത്യാസങ്ങളൊന്നും എനിക്ക് അനുഭവപ്പെട്ടിരുന്നില്ലെന്നും ദീപ തന്റെ അനുഭവം പറഞ്ഞു. എന്നാൽ, ചേട്ടന്റെ അഭിപ്രായങ്ങൾ കേട്ട് ഞാൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, പതിയെ ചേട്ടൻ പറയുന്നതെല്ലാം പിന്നീട് ശരിയായി വരുന്നതായും തോന്നിയിട്ടുണ്ട്. പിന്നീടാണ് ഞാൻ ചേട്ടനെ പിന്തുണയ്ക്കാൻ തുടങ്ങിയതെന്നും ദീപ പറഞ്ഞു.

ശബരിമല വിഷയത്തിൽ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചത് ചേട്ടനായിരുന്നു. ചേട്ടൻ നിയമം പഠിക്കാൻ വൈകിയെന്നാണ് എന്റെ അഭിപ്രായമെന്നും ദീപ പറഞ്ഞു. സംസാരിക്കുന്നതിനിടെ ചേട്ടൻ എന്നെ കൺഫ്യൂഷനാക്കുകയാണ് ചെയ്യുന്നതെന്നും ദീപ വെളിപ്പെടുത്തി. എന്നാൽ വിവാഹ ശേഷം തനിക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടതായി ദീപ പറയുന്നു. ദീപ വിജയൻ ദീപ രാഹുൽ ഈശ്വറായപ്പോൾ ഞാൻ ചെയ്തോണ്ടിരുന്ന പല പരിപാടികളും നഷ്ടമായി.

Also read; ഞാന്‍ കണ്ണൂര്‍ക്കാരിയാണ്, രാഷ്ട്രീയം പറയും, അത് പറയുന്നതില്‍ ഒരു പ്രശ്‌നവും തോന്നിയിട്ടില്ല, നിലപാട് വ്യക്തമാക്കി നിഖില വിമല്‍

ബിജെപി അനുഭാവി ആയി എന്ന് പറഞ്ഞായിരുന്നു പല അവസരങ്ങളും തനിക്ക് നിഷേധിച്ചതെന്ന് ദീപ പറയുന്നു. വിശ്വാസി എന്ന ലെവലിൽ മാത്രമാണ് ഞാനന്ന് സംസാരിച്ചതെന്നും ബിജെപി ആയിട്ടല്ലെന്നും ദീപ വെളിപ്പെടുത്തി. എന്നാൽ, ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ ഞാൻ വല്ലാതെ തളർന്നുപോയെന്നും ദീപ പറയുന്നു. എന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തു എന്നുള്ളത് എനിക്ക് വിശ്വസിക്കാനായിരുന്നില്ല. ഞാൻ ആ സമയത്ത് എന്റെ വീട്ടിലായിരുന്നുവെന്നും ദീപ പറയുന്നു.

Advertisement