വിദേശത്തേയ്ക്ക് പറന്ന് കല്യാണി; കണ്ണീരോടെ യാത്രയാക്കി സായികുമാറും ബിന്ദുപണിക്കറും, ദൃശ്യങ്ങൾ വൈറലാകുന്നു

260

റാംജിറാവ് സ്പീക്കിങ് എന്ന ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിലൂടെ നായകനായി എത്തി പ്രേക്ഷകരെ കൈയ്യിലെടുത്ത നടനാണ് സായ്കുമാർ. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളായിരുന്നു. നായകനായി ആദ്യ ചിത്രത്തിൽ വന്നുവെങ്കിലും പിന്നീട് താരം വില്ലനായും സഹനടനായും അഭിനയിച്ചു. ക്യാരക്ടർ റോളുകളിലും താരം എത്തിയിട്ടുണ്ട്.

Advertisements

നടന്റെ കോമഡി വേഷങ്ങളും ഇഷ്ടപ്പെടുന്നവരുമുണ്ട്. ഏത് കഥാപാത്രം ഏൽപ്പിച്ചാലും നടൻ സായ് കുമാറിന്റെ ആ കഥാപാത്രം ഭദ്രമായിരുന്നു. അതുകൊണ്ട് തന്നെ സായ് കുമാറിന് പകരം വെയ്ക്കാൻ മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ലെന്ന് വേണം പറയാൻ. സായികുമാറിനെ പോലെ തന്നെ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ബിന്ദു പണിക്കർ. ഇരുവരുടെയും വിവാഹം മലയാള സിനിമാ ലോകത്ത് വൻ ചർച്ചയായിരുന്നു.

Also read; വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് അമ്മാവൻ ശങ്കരാടിയിൽ നിന്നാണ്; ഈ ബന്ധത്വം എന്റെ ഭാഗ്യമാണ്, ലക്ഷ്മി നക്ഷത്ര പറയുന്നു

ബിന്ദു പണിക്കരെയും സായി കുമാറിനെയും ചേർത്ത് ഒരുപാട് ഗോസിപ്പുകളും മറ്റും കേട്ടതിന് ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. 2019 ഏപ്രിൽ 10നാണ് ഇരുവരും വിവാഹിതരായത്. നിരവധി പേർ താരദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു. വിവാഹ ശേഷം, ബിന്ദു പണിക്കരുടെ മകൾ കല്യാണി ഇവർക്കൊപ്പം തന്നെയായിരുന്നു താമസം. ഇപ്പോൾ വിദേശത്തേയ്ക്ക് പറന്നിരിക്കുകയാണ് കല്യാണി. സിനിമയിൽ ഇല്ലെങ്കിലും കല്യാണി സോഷ്യൽമീഡിയയിൽ സജീവമാണ്.

വിദേശത്തേയ്ക്ക് പോകുന്ന സന്തോഷം കല്യാണി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കല്യാണിയേ എയർപോർട്ടിൽ കൊണ്ടുപോയി വിട്ട് വേദനയോടെ നിൽക്കുന്ന സായി കുമാറിന്റെയും ബിന്ദു പണിക്കരുടെയും വീഡിയോ കല്യാണി തന്നെയാണ് പങ്കുവെച്ചത്. കല്യാണിയെ ഇരുവരും യാത്ര ആക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. താരദമ്പതിമാരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾക്കുള്ള മറുപടി കൂടിയാണ് ഈ വീഡിയോ.

Also read; മുന്നോട്ട് എങ്ങനെയാകും എന്നൊന്നും അറിയില്ല; പുതിയ വിശേഷം ആരാധകരെ അറിയിച്ച് നടി ഭാമ

അടുത്തിടെയായിരുന്നു ബിന്ദു പണിക്കരും സായികുമാറും തമിഴിലുള്ള കുടുംബജീവിതം തകർച്ചയിലേക്ക് നീങ്ങിയേന്നും ഇരുവരും തമ്മിൽ പിരിയാൻ തുടങ്ങുകയാണെന്നുള്ള റഇപ്പോർട്ടുകൾ എത്തിയത്. അതേസമയം, ഈ വിദേശയാത്രയ്ക്ക് കാരണം പഠിക്കാൻ ആണോ എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്.

എന്നാൽ അക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗികമായി താരദമ്പതിമാർ പ്രതികരിച്ചിട്ടില്ല. നേരത്തെ, സുഹൃത്തുക്കളുമായി രാത്രി ആഘോഷിക്കുന്ന വീഡിയോസ് ഒക്കെ തന്നെയും കല്യാണി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ യാത്രയുടെയും വീഡിയോ എത്തിയത്.

Advertisement