മലയാളത്തിന്റെ ക്ലാസിക് സംവിധായകൻ ആയിരുന്നു പി പത്മരാജൻ മലയാളത്തിന് സമ്മാനിച്ച സൂപ്പർ നായിക ആയിരുന്നു നടി ശാരി. നടിക്ക് ആ പേര് കൊടുത്തതും പി പത്മരാജൻ തന്നെ ആയിരുന്നു. കലാമുല്യവും അഭിനയ പ്രാധാന്യവും ഉള്ള നിരവധി സിനിമകളിൽ താരം നായികയായി വേഷമിട്ടു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളികൾ കരയാറില്ല എന്നീ ചിത്രങ്ങിൽ നായികയായി അതിശയിപ്പിക്കുന്ന പ്രകടനമാണ് നടി കാഴ്ചവെച്ചത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് നമ്മുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. 1986 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്.
ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് ശാരി ആയിരുന്നു. വെള്ളാരം കണ്ണുള്ള സുന്ദരിയായ ശാരിയെ മലയാളി പ്രേക്ഷകർ അതോടെ ഏറ്റെടുക്കുകയായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിൽ മോഹൻലാലിന് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം അടുത്തിടെ നടി തുറന്നു പറഞ്ഞത് ഏറെ വൈറൽ ആയി മാറിയിരുന്നു.
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളടെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എനിക്ക് ചെങ്കണ്ണ് വന്നു. കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ല. പക്ഷെ യാതൊരു കാരണ വശാലും അന്നത്തെ ഷൂട്ടിങ് നീട്ടി വയ്ക്കാൻ സാധിയ്ക്കില്ലായിരുന്നു. അത് കാരണം കണ്ണിൽ മരുന്ന് എല്ലാം ഉറ്റിച്ച് ഒരു വിധം ആണ് ഞാൻ സെറ്റിൽ എത്തിയത്. ലാൽ സാറിന് ആണെങ്കിൽ ഭയങ്കര തിരക്കുള്ള സമയമായിരുന്നു അത്.
ഈ സിനിമയുടെ ഷൂട്ടിങ് തീർത്തിട്ട് വേണം അടുത്തതിലേക്ക് പോകാൻ. ചെങ്കണ്ണ് ആണ് പകരും എന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം പറഞ്ഞു ഹേയ് അതൊന്നും കുഴപ്പമില്ല എന്ന്. ഷൂട്ടിങ് നടന്നു, എന്റെ ചെങ്കണ്ണ് മാന്യമായി ഞാൻ അദ്ദേഹത്തിന് കൊടുത്തു. മോഹൻലാലിന് ഒപ്പം അന്ന് അഭിനയിക്കുമ്പോൾ പേടിയൊന്നും തോന്നിയിട്ടില്ല. ഭാഷ പ്രശ്നം ഉള്ളത് കൊണ്ട് ഡയലോഗ് തെറ്റരുത്. അദ്ദേഹത്തെ മൂഡ് ഓഫ് ആക്കരുത് എന്നൊക്കെ ഉണ്ടായിരുന്നു.
പക്ഷെ അങ്ങനെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എല്ലാവരും കൂൾ ആയിരുന്നു സംവിധായകനും കൂൾ ആയിരുന്നു. അങ്ങനെ ഒരു സംവിധായകന്റെ സിനിമയിൽ പുതുമുഖമായ എനിക്ക് അവസരം കിട്ടിയതേ വലിയ ഭാഗ്യമാണ്. റൊമാൻസും ഇന്റിമേറ്റ് സീനുകൾ ഒക്കെ ചെയ്തത് യാതൊരു ഫീലും തോന്നാതെയാണ്. എങ്ങനെയെങ്കിലും ഒന്ന് ചെയ്ത് തീർത്താൽ മതിയെന്ന് ഉണ്ടായിരുന്നു.
ഈ ഭാഷ പ്രശ്നമുള്ളത് കൊണ്ട് തന്നെ അതിന്റെ ആശങ്ക ഉണ്ടായിരുന്നു. ഒത്തിരി ടേക്ക് പോകാൻ പാടില്ല എന്നൊക്കെ ആയിരുന്നു മനസ്സിൽ. നമ്മുക്ക് മുന്തിരി തോപ്പുകളിൽ പോയി രാപ്പാർക്കാം എന്ന ഡയലോഗൊക്കെ പറഞ്ഞപ്പോൾ ഇതൊക്കെ ബൈബിളിൽ ഉണ്ടോയെന്ന് ഞാൻ സംവിധായകനോട് ചോദിച്ചിരുന്നു. ഈ റൊമാൻസൊക്കെ ബൈബിളിൽ ഉള്ളതാണോയെന്ന്. അതൊക്കെ ഉണ്ടെന്ന് ആയിരുന്നു മറുപടി. ആ സീനുകൾ കാണുമ്പോൾ ഒരു കവിത പോലെ തോന്നും. ലാലേട്ടൻ പറയുന്നത് കേൾക്കാൻ തന്നെ രസമാണ്.
ഈയിടെ ലോക്ക്ഡൗൺ സമയത്ത് കണ്ടിരുന്നു. ആ സിനിമ വീണ്ടും കാണാൻ തോന്നാറുണ്ട്. ഭയങ്കര സന്തോഷമാണ് ആ സിനിമ കാണുമ്പോൾ. കാണാൻ ഇരുന്നാൽ മുഴുവൻ കണ്ട് പോകും. അങ്ങനെ കണക്റ്റ് ചെയ്യുന്ന സിനിമയാണെന്നും ശാരി പറയുന്നു.
ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്ത നടി വർഷങ്ങൾക്ക് ശേഷം അടുത്തിടെ പൃഥ്വിരാജ് നായകനായ ജന ഗണ മന എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. നേരത്തെ ചോക്ലേറ്റ് എന്ന പൃഥ്വിരാജ് ചിത്രത്തിലും ശാരി വേഷമിട്ടിരുന്നു.