സ്‌കൂൾ കാലഘട്ടം മുതലേ ഞാൻ ഇതെല്ലാം നിരന്തരം അനുഭവിക്കുകയാണ്, സ്‌കൂളിലെ പോപ്പുലർ ഗേൾ ആയിരുന്നു ഞാൻ: പ്രിയ വാര്യർ പറയുന്നത് കേട്ടോ

652

ഹിറ്റ്മേക്കർ ഒമർ ലുലു സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ആയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഈ സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലെ ഒരു കണ്ണടയ്ക്കൽ സീനീലൂടെ ലോകം മുഴുവൻ നടി തരംഗമായി മാറിയിരുന്നു.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ വാര്യർ. ബോളിവുഡിലും ടോളിവുഡിലുമൊക്കെ തിളങ്ങി നിൽക്കുകയാണ്. താരം അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രം 4 ഇയേഴ്‌സും തകർപ്പൻ അഭിപ്രായം ആണ് നേടിയെടുത്തത്. സിനിമയിലെ പ്രിയ വാര്യരുടെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു.

Advertisements

priya-warrier-6

അഡാർ ലവിലെ പാട്ടു സീനീമലൂടെ വൈറൽ ആയ അന്ന് മുതൽ വലിയ ട്രോളുകളും, സൈബർ അറ്റാക്കുകളും പ്രിയ വാര്യർ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സ്‌കൂൾ കാലഘട്ടം മുതൽ താൻ നിരന്തരം ബുള്ളി ചെയ്യപ്പെടുകയും സ്ലട്ട് ഷേം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് പ്രിയ വാര്യർ. ഒരു അഭിമുഖത്തിൽ സംസാരിക്കവേ ആയിരുന്നു പ്രിയാ വാര്യർ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Also Read
മമ്മൂട്ടിയൊക്കെ ലക്ഷങ്ങള്‍ ചെലവഴിക്കും ആരും അറിയാതെ; എന്നാല്‍, സുരേഷ് ഗോപി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തന്‍; തുറന്നടിച്ച് കൊല്ലം തുളസി

താൻ കണ്ണ് എഴുതുന്നതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്നം ആയിരുന്നു. എന്തോ കാരണത്താൽ സ്‌കൂളിലെ പോപ്പുലർ ഗേൾ ആയിരുന്നു. അതുകൊണ്ട് എപ്പോഴും പ്രിൻസിപ്പലിനെ കാണണമായിരുന്നു എന്നാണ് പ്രിയ പറയുന്നത്. സ്‌കൂളിൽ സ്ലീവ്ലെസ് ധരിക്കാൻ പറ്റില്ലായിരുന്നു. അതുപോലെ ബോയ്സിനോട് സംസാരിക്കാൻ പറ്റില്ല. ആൺകുട്ടികളോട് സംസാരിച്ചാൽ നിങ്ങൾ മോശക്കാരിയാവും.

അവൾ എല്ലാ കുരുത്തക്കേടും കാണിച്ച് നടക്കും, പക്ഷെ അവൾക്ക് നല്ല മാർക്ക് കിട്ടും’ എന്നായിരുന്നു പൊതുവെ ടീച്ചർമാർ തന്നെ കുറിച്ച് പറയാറ്. കഷ്ടപ്പെട്ട് ഒരു ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോൾ അവരുടെ മാതാപിതാക്കളോട് പറയുന്നത് ഇതാണ്. കാരണം താൻ ആൺകുട്ടികളുമായി പെട്ടെന്ന് ജെൽ ആവും. പെൺകുട്ടികൾക്ക് എപ്പോഴും അസൂയയും ഇൻസെക്യൂരിറ്റിയും ഉണ്ടായിരുന്നു.

അത് കാരണം അവർക്ക് ആർക്കും എന്റെ സുഹൃത്ത് ആവേണ്ടായിരുന്നു. എന്തോ കാരണത്താൽ താൻ സ്‌കൂളിലെ പോപ്പുലർ ഗേൾ ആയിരുന്നു. അത് പെൺകുട്ടികളിൽ അസൂയ ഉണ്ടാക്കി. സീനിയർ ചേട്ടൻ, ജൂനിയർ ബോയ്സ്, ക്ലാസിലുള്ള ബോയ്സ് എല്ലാവരുമായും താൻ സംസാരിക്കുമായിരുന്നു.

തനിക്ക് എപ്പോഴും പ്രിൻസിപ്പലിന്റെ ഓഫീസിൽ പോവേണ്ടി വന്നിരുന്നു. കണ്ണ് എഴുതിയതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്നം ആയിരുന്നു. ഒരു കൊല്ലം കഷ്ടപ്പെട്ട് ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോൾ അടുത്ത വർഷം ടീച്ചർമാർ പ്രിയയുമായി കൂട്ടു കൂടേണ്ട എന്ന് പറയും. അങ്ങനെയാണ് താൻ വിഷമങ്ങൾ ഒറ്റയ്ക്ക് നേരിടാൻ പഠിച്ചത് എന്നും പ്രിയാ വാര്യർ വ്യക്തമാക്കുന്നു.

Also Read
ഞാൻ പോലും അറിയാതെയാണ് എന്നെ ഒഴിവാക്കിയത്, അതൊക്കെ ലൈഫിന്റെ ഭാഗമാണ്, അതീന സങ്കടത്തോടെ നടി അനന്യ

Advertisement