ഞാൻ പോലും അറിയാതെയാണ് എന്നെ ഒഴിവാക്കിയത്, അതൊക്കെ ലൈഫിന്റെ ഭാഗമാണ്, അതീവ സങ്കടത്തോടെ നടി അനന്യ

1009

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി തിളങ്ങിയ മലയാളി താരമാണ് നടി അനന്യ. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറുകയായിരുന്നു. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ സിനിമയിൽ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാക്കിയത്. നിരവധി തമിഴ്, മലയാളം തെലുങ്ക് സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.

വിവാഹ ശേഷം ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് താരം. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയിൽ ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു.

Advertisements

മികച്ച സ്വീകാര്യതയും പിന്തുണയും ആയിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം അഭിനയ രംഗത്ത് സജീവമാണ്. പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നായികയായി അനന്യ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ സജീവം ആവുകയായിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ അധികം സെലക്ടീവാണ് അനന്യ.

Also Read
നിങ്ങള്‍ എവിടെയാണോ? അവിടെയാണ് എല്ലാവരും;സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ച് താരം മഞ്ജു വാര്യര്‍

വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വർഷത്തിൽ ഒരു സിനിമ എന്ന നിലയിലാണ് ഇപ്പോൾ മുന്നോട്ട് പോവുന്നത്. 2018 ൽ പുറത്തിറങ്ങിയ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം. 2019 ൽ ഒരു തെലുങ്ക് ചിത്രവും 2020 ൽ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിച്ച ഭ്രമം എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപ്രായം ആയിരുന്നു ലഭിച്ചത്. പ്രശസ്ത ക്യാമറമാൻ രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു ഭ്രമം.

ഹിന്ദി സിനിമ അന്ധാധുന്നിന്റെ മലയാളം റീമേക്കായിരുന്നു ഭ്രമം. അപ്പൻ ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച അഭിപ്രായമാണ് ഈ സിനിമ നേടിയെടുത്തത്. മജു സംവിധാനം ചെയ്ത അപ്പനിൽ അനന്യയെ കൂടാതെ സണ്ണി വെയ്ൻ, അലൻസിയർ, ഗ്രേസ് ആന്റണി, പൗളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

സിനിമ രംഗത്ത് എത്തിയതു മുതൽ ഒരേ ശരീര പ്രകൃതിയിൽ മുന്നോട്ട് പോകുന്ന താരം കൂടിയാണ് അനന്യ. കാഴ്ച്ചയിൽ ഒരു കോളേജ് വിദ്യാർത്ഥിനിയായാണ് ഇപ്പോഴും തോന്നുന്നത്. ഇതാണ് അനന്യയെ മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്ത ആക്കുന്നതും. അതേ സമയം പല സിനിമകളിൽ നിന്നും മുന്നറിയിപ്പ് നൽകാതെ തന്നെ ഒവിവാക്കിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അനന്യ ഇപ്പോൾ . നഷ്ടപ്പെട്ടത് പലതും മികച്ച കഥാപാത്രങ്ങളായിരുന്നു എന്നും അവർ പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആ അനന്യ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നമ്മുടെ ലൈഫിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും നമുക്ക് പലതും പഠിക്കാനുണ്ട്. സാഹചര്യങ്ങളാണ് അതൊക്കെ ഒരുക്കി തരുന്നതും.

Also Read
മമ്മൂട്ടിയൊക്കെ ലക്ഷങ്ങള്‍ ചെലവഴിക്കും ആരും അറിയാതെ; എന്നാല്‍, സുരേഷ് ഗോപി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തന്‍; തുറന്നടിച്ച് കൊല്ലം തുളസി

എന്നോട് എന്റെ പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്, തനിക്ക് ശരിക്കും പെർഫോം ചെയ്യാൻ പറ്റിയ കഥാപാത്രങ്ങൾ ഇതുവരെയും കിട്ടിയിട്ടില്ലായെന്ന്. അതിൽ എനിക്ക് ആരെയും കുറ്റം പറയാൻ സാധിക്കില്ല. അക്കാര്യത്തിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം അതൊന്നും നമ്മുടെ കയ്യിലല്ല. എനിക്ക് കിട്ടാനുള്ളത് മാത്രമേ എനിക്ക് കിട്ടുകയുള്ളു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

നമ്മൾ എത്ര അതിനുവേണ്ടി ശ്രമിച്ചാലും, ബുദ്ധിമുട്ടിയാലും ചിലപ്പോൾ അതൊന്നും കിട്ടണമെന്നില്ല. സിനിമ തുടങ്ങു ന്നതിന് കുറച്ച് ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ എന്നെ അറിയിക്കാതെ തന്നെ ഷൂട്ട് തുടങ്ങിയ സിനിമയുണ്ട്. തയ്യാറായി കൊള്ളു സിനിമ തുടങ്ങാൻ പോവുകയാണെന്ന് പറഞ്ഞിട്ട്, പിന്നീട് വിളിച്ച് പോലും പറയാതെ സിനിമ തുടങ്ങിയവരും ഉണ്ട്. പക്ഷെ നമ്മളെ മാറ്റി ആ സ്ഥാനത്തേക്ക് വേറെ ആരെയെങ്കിലും കൊണ്ടുവന്നിട്ടും ഉണ്ടാകും.

അങ്ങനത്തെ പല അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ എനിക്ക് വിഷമം ഉണ്ടായിരുന്നു. പിന്നെ അതെല്ലാം എനിക്ക് ശീലമായി. അതൊക്കെ ഇപ്പോൾ ലൈഫിന്റെ തന്നെ ഭാഗമായി മാറിയിട്ടുണ്ട്. ഇയിടെ എനിക്ക് ഒരു സിനിമ ചെയ്യാൻ കഴിഞ്ഞില്ല. ആ സിനിമയിൽ എന്നെ അവർ ഒഴിവാക്കിയതല്ല. എന്റെ ചില സാഹചര്യങ്ങൾ കൊണ്ട് നടക്കാതെ പോയതാണ്. അതുകൊണ്ട് തന്നെ ഞാൻ അവരെ അങ്ങോട്ട് വിളിച്ച് പറഞ്ഞു എനിക്ക് വരാൻ പറ്റില്ലായെന്ന്.

എന്നെ സംബന്ധിച്ച് അവരെ അത് വിളിച്ച് അറിയിക്കേണ്ട ഒരു കടമ എനിക്കുണ്ട്. എന്നാൽ അതുപോലും വിളിച്ച് അറിയിക്കാത്ത ആളുകളുണ്ട്. അങ്ങനെ നഷ്ടപ്പെട്ട് പോയത് പലതും നല്ല കഥാപാത്രങ്ങളും ഈയിരിക്കും എന്നതാണ് പ്രധാന പ്രശ്നം എന്നും അനന്യ പറയുന്നു.

Also Read
പ്രണയിച്ച് വിവാഹം കഴിച്ചത് ഒടുവില്‍ വീട്ടുകാര്‍ അംഗീകരിച്ചു; വിവാവഹ വാര്‍ഷികത്തിന് അമ്മ വന്നു; പക്ഷം അച്ഛന്‍ വന്നില്ല; സന്തോഷത്തിനിടയിലും കണ്ണുനനഞ്ഞ് ദര്‍ശന

Advertisement