ആ കാരണത്താൽ മനം മടുത്ത് അഭിനയം നിർത്തി, പിന്നെ ചെയ്തത് ഇങ്ങനെ: ചാക്കോച്ചന്റെ നായികയായി എത്തിയ ശ്രുതികയുടെ ഇപ്പോഴത്തെ ജിവീതം കണ്ടോ

362

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതിക. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ നായികയായി ശ്രീ എന്ന തമിഴ് സിനിമയിലൂടെ ആണ് ശ്രുതിക അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

പക്ഷേ 2002 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു വിജയമായില്ല. തുടർന്ന് ഒരുപിടി തമിഴ് സിനിമകളിൽ കൂടി താരം വേഷമിട്ടെങ്കിലും വേണ്ടത്ര വിജയങ്ങൾ നേടാൻ താരത്തിന് ആയിരുന്നില്ല. പിന്നീട് മലയാളത്തിലെക്കും ശ്രുതി അരങ്ങേറിയിരുന്നു.

Advertisements

മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനും ആക്ഷൻ ഹീറേ സുരേഷ് ഗോപിയും നായകൻമാരെത്തിയ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ ശ്രുതിക നായികയാട്ടായിരുന്നു താരം മലയാളത്തിൽ എത്തിയത്. ഈ ചിത്രത്തിൽ ചാക്കോച്ചൻ പ്രണയിക്കുന്ന എന്നാൽ സുരേഷ് ഗോപിയുടെ നായിക ആയ കഥാപാത്രത്തെയാണ് ശ്രുതിക അവതരിപ്പിച്ചത്.

അതേ സമയം അടുത്തിടെ സോഷ്യൽ മീഡിയയിൽ നടിയുടെ പുതിയ ഫോട്ടോകൾ വൈറൽ ആയതോടെ ആണ് താരത്തെ വീണ്ടും ആരാധകർ തിരഞ്ഞത്. ശ്രുതിക ശിവശങ്കർ എന്നാണ് ശ്രുതികയുടെ മുഴുവൻ പേര്. പ്രശസ്ത തമിഴ് നടൻ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക.

Also Read
വിവാഹം ഉറപ്പിച്ചോ എന്ന് സുഹൃത്ത്, ഞായറാഴ്ചയോടെ അറിയാം എന്ന് നമിതയും, കൗതുകം നിറച്ച് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്, വൈറല്‍

മുത്തശ്ശന്റ പാരമ്പര്യം പിന്തുടർന്ന് കൊണ്ട് സിനിമയിലെത്തിയ കൊച്ചുമകൾക്ക് പക്ഷെ സിനിമയിൽ ക്ലച്ച് പിടിക്കാൻ കഴിഞ്ഞില്ല. സിനിമിലെ തുടർ പരാജയങ്ങൾ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക.

കമൽ ഹാസൻ എഴുതി നിർമിച്ച നള ദമയന്തി എന്ന ചിത്രത്തിൽ മാധവന്റെ നായികയായി എത്തുമ്പോഴും ശ്രുതികയ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. അതിന് ശേഷമാണ് രാജസേനൻ സംവിധാനം ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ നടി മലയാളത്തിൽ എത്തിയത്.

കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ കോളേജ് കുമാരി ആയിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബൻ പ്രണയിക്കുന്ന അമ്മുവെന്ന കഥാപാത്രം ആയിരുന്നു ശ്രുതികയുടേത്.

വൻ താരനിര അണിനിരന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. തിത്തിക്കുദു എന്ന തമിഴ് ചിത്രവും ചെയ്ത പരാജയപ്പെട്ട ശേഷം ഇത് തനിക്ക് തുടരാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ശ്രുതിക സിനിമ വിട്ടു പോകുകയായിരുന്നു.

പിന്നീട് താരം തുടർ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈയിലെ എസ് ആർ എം കോളേജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയെടുത്തു. ബിസിനസിലേക്ക് തിരിഞ്ഞ നടി ഇപ്പോൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി സന്തോഷ ജീവിതം നയിക്കുകയാണ്.

Also Read
പ്രണയ വിവാഹം, ഇന്ന് മീന്‍ കഴുകുന്നതും വൃത്തിയാക്കുന്നതുമെല്ലാം നൂബിന്‍ ജോണി, ഭാര്യ ഒരു മടിച്ചിയാണെന്ന് തുറന്നുപറഞ്ഞ് താരം

Advertisement