വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ആർജെയും മോഡലും ചലച്ചിത്ര നടിയുമാണ് നേഹ അയ്യർ. മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായ തരംഗം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള സ്‌നേഹയുടെ അരങ്ങേറ്റം.
പിന്നീട് ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തിയ ബി ഉണ്ണകൃഷ്ണൻ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിലും താരം അഭിനയിച്ചു. അഭിനയത്തിലും മോഡലിംഗിലും ഒക്കെയായി ജീവിതം ഏറെ സന്തോഷകരമായ പോകുന്ന സമയത്താണ് അപ്രതീക്ഷിതമായി സ്‌നേയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടാകുന്നത്.
2019 ജനുവരി ആയിരുന്നു നേഹയുടെ ഭർത്താവ് അവിനാശ് ടേബിൾ ടെന്നീസ് കളിക്കുന്നതിന് ഇടയിൽ കുഴഞ്ഞു വീണ് മ രി ച്ച ത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇരുവരും അറിഞ്ഞ് അഞ്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ ആയിരുന്നു ഈ വലിയ ദുരന്തം എത്തിയത്.
നേഹ അമ്മയാകാൻ പോകുന്നു എന്നതായിരുന്നു ആ വലിയ സന്തോഷം. നടി മേഘ്‌ന രാജിന്റെ ജീവിതത്തിൽ സംഭവിച്ചതിന് സമാനമായ അനുഭവമാണ് നേഹയുടെ ജീവിതത്തിലും സംഭവിച്ചത്. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ആറു വർഷം ഒരുമിച്ച് ജീവിച്ചനു ശേഷമാണ് അവിനാഷ് വിടപറഞ്ഞത്. തന്റെ പ്രിയപ്പെട്ടവന്റെ വേർപാട് ദിവസത്തെക്കുറിച്ച് നേഹ ഒരിക്കൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ഞാനും അവിനാഷും നിശബ്ദനായി പരസ്പരം നോക്കി നിൽക്കുക ആയിരുന്നു. ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് കണ്ണീർ പൊഴിഞ്ഞത്. ഒരു കുഞ്ഞിനു വേണ്ടി അത്രമാത്രം ആഗ്രഹിച്ചിരുന്നു ഞങ്ങൾ. ഞങ്ങൾ എപ്പോഴും ഒരുമിച്ച് ആയിരുന്നു.
എന്നാൽ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവൻ കൂടെയുണ്ടായിരുന്നു. പ്രണയം തുറന്നു പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞല്ലോ എന്നാണ്. കുഞ്ഞു ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞ് അഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം മാറി മറിഞ്ഞു.
അവിനാശ് ടേബിൾ ടെന്നീസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കുന്നതിനിടയിൽ തളർന്നുവീണു എന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ഗ്ലൂക്കോസും ആയാണ് അവൻെ അടുത്തേക്ക് ഓടിയത്. അവിടെ എത്തി കുലുക്കി വിളിച്ചപ്പോൾ അനക്കമില്ല. സിപിആർ കൊടുക്കാൻ ശ്രമിച്ചു. അവൻ പ്രതികരിച്ചില്ല.
ഉടനെ ആശുപത്രിയിലെത്തിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഹൃദയ സ്തംഭനം ആയിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. എനിക്കത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പിന്നെയും ഏറെ സമയമെടുത്തു ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവരാൻ .
കരയുന്നത് കുഞ്ഞിന് ചീത്ത ആയിരിക്കുമെന്ന് അറിയാമായിരുന്നതിനാൽ ഞാൻ കരഞ്ഞില്ല. പക്ഷേ ആരോടും മിണ്ടിയില്ല. ഫോൺ ഓഫ് ചെയ്തു വെച്ച മുറിയിൽ തന്നെ ഇരുന്നു. ആ ദിവസങ്ങളിൽ ഞാൻ ആകെ ചെയ്തിരുന്നത് മുറിയുടെ കർട്ടൻ മാറ്റുക മാത്രമായിരുന്നു. പതിയെ ഞാൻ മനസ്സിലാക്കി എന്റെ കുഞ്ഞിന് എന്നെ വേണം.
ഇനി എൻറെ ഊർജ്ജം മുഴുവൻ കുഞ്ഞിനുള്ളതാണ്. എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എനിക്ക് നൽകിയിട്ടാണ് എൻറെ പ്രിയപ്പെട്ടവൻ പോയത്. അങ്ങനെ അങ്ങനെ കുഞ്ഞിനുവേണ്ടി ഞാൻ ജീവിതത്തിലേക്ക് മടങ്ങി വന്നു. ദൈവനിശ്ചയം ആയിരിക്കണം അവിനാശിന്റെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് എൻറെ പൊന്നോമന അൻഷ് പിറന്നത്. ഇപ്പോൾ ഞാൻ ജീവിക്കുന്നത് അവനു വേണ്ടിയാണെന്നായിരുന്നു നേഹയുടെ കുറിപ്പ്.