ഇന്നുവരെ തൃപ്തിയായിട്ടുള്ള ഒരു പ്രതിഫലം കിട്ടിയിട്ടില്ല, എങ്ങാനും ചോദിച്ചു പോയാൽ പിന്നീട് നമ്മളെ കുറിച്ച് കേൾക്കുന്നതൊക്കെ വേറെ കഥകളായിരിക്കും; സീമ ജി നായർ

89

നാടകരംഗത്ത് നിന്നും സിനിമാ സീരിയൽ രംഗത്തെത്തിയ താരമാണ് നടി സീമാ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് താരം. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്ത് എത്തുന്നത്.

പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു. പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി.

Advertisements

പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്. പിന്നീട് ഇതുവരെ 140 ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും താരം തുറന്നു പറയുകയാണ്.

സീമാ ജി നായരുടെ വാക്കുകൾ ഇങ്ങനെ:

പണ്ട് ശബ്ദം ഇങ്ങനെയായിരുന്നില്ല ആർഎൽവി യിൽ പഠിക്കുമ്പാൾ ഒക്കെ നല്ല ശബ്ദം തന്നെയായിരുന്നു. തുടർച്ചയായി നാടകം കളിക്കുകയും അതിലെ ഡയലോഗ് ഡെലിവറിയും ആയിരിക്കാം ശബ്ദം ഇങ്ങനെയായി പോകാൻ കാരണമെന്ന് തോന്നുന്നു. സംസാരിക്കുമ്പോഴാണ് സൗണ്ട് വേരിയേഷൻ ഉണ്ടാവുന്നത്.

എന്നാൽ പാടുമ്പോൾ കുഴപ്പമില്ല. പല ഇഎൻടി സ്‌പെഷലിസ്റ്റുകളെയും ഞാൻ പോയി കണ്ടു. ഇമോഷനൽ ആയാലും മാനസിക ബുദ്ധിമുട്ട് ഉണ്ടായാലും അത് പെട്ടെന്ന് എന്നെ ബാധിക്കുന്നത് തൊണ്ടയിലാണ്. അലറിവിളിച്ച് അഭിനയിച്ചാൽ അപ്പോൾ ശബ്ദം മാറും. വേണമെങ്കിൽ സർജറി ചെയ്തു ശരിയാക്കാം.

Also Read
ക്യാപ്റ്റനെ കണ്ടു, സിബിഐ 5 ലൊക്കേഷനിൽ മമ്മൂട്ടിക്ക് ഒപ്പം ശോഭന; നടി സോതുരാമയ്യരുടെ ഭാര്യയായി എത്തുന്നു എന്ന് സൂചന, സെൽഫി വൈറൽ

പക്ഷേ ഡോക്ടർ പറഞ്ഞത് സീമയുടെ ഈ വോയിസാണ് എല്ലാവർക്കും പരിചയമുള്ളത്. അതുകൊണ്ട് വോയിസ് മാറ്റണ്ട. സർജറി ചെയ്താൽ കുറച്ചുകൂടി സ്വീറ്റ് വോയ്‌സ് കിട്ടും. അന്നേരം ആള് മാറിപ്പോകും. ഡബ്ബ് ചെയ്യുമ്പോഴും ഒരാളോട് ഫോണിൽ സംസാരിക്കുമ്‌ബോഴും പുതിയ ശബ്ദമായിരിക്കും കേൾക്കുക. വൃത്തികെട്ട ശബ്ദമാണെങ്കിലും എല്ലാവരും പറയുന്നത് ഈ വോയിസാണ് ഇഷ്ടമെന്ന്.

ഏത് ആൾക്കൂട്ടത്തിനിടയിലും എന്റെ ശബ്ദം തിരിച്ചറിയാൻ കഴിയുമെന്നാണ് അവർ പറയുന്നത്.ശരണ്യയ്ക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടിയായിരുന്നു. ഈശ്വരൻ അവളെ കൊണ്ടുപോയി. നന്ദു മഹാദേവ ഹൃദയത്തോട് ചേർത്തു പിടിച്ച ആ കുട്ടിയും പോയി. അങ്ങനെ ഒരുപാട് പേരുണ്ട്.

അസുഖം ബാധിച്ചവരെ സഹായിക്കണമെന്ന് പറഞ്ഞു ധാരാളം ആളുകൾ വരുന്നുണ്ട്. അത്രയുംകഷ്ടപ്പെട്ടാണ് അവർ വരുന്നത്. ഇതേ ആവശ്യവുമായി നൂറുകണക്കിന് മെസ്സേജുകളും ഫോൺ വിളികളും വരുന്നുണ്ട്. ഓരോരുത്തരെയും കഴിവിന്റെ പരമാവധി സഹായിക്കാൻ ശ്രമിക്കാറുണ്ട്.

ചാരിറ്റിയുടെ പേരിൽ വ്യക്തിപരമായി ആക്ഷേപങ്ങൾ ഒന്നും ഇതുവരെ കേൾക്കേണ്ടി വന്നിട്ടില്ല. നാളെ എന്താവും കേൾക്കാൻ പോകുന്നതെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മുന്നോട്ടുപോകുന്നത്.സിനിമാ നടിയോ സെലിബ്രിറ്റിയോ ആയി കഴിഞ്ഞാൽ ജീവിതത്തിന്റെ മൊത്തം കളർ തന്നെ മാറിപ്പോകും. ബസിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യാൻ പറ്റാതെ വരും.

നമുക്ക് ഒരുപാട് പരിധികളുണ്ട്. അങ്ങനെ വരുമ്പോൾ ജീവിത ചെലവ് വർധിക്കും. ബാധ്യതകളും പ്രശ്നങ്ങളും ഉണ്ടാവും. സ്റ്റാറ്റസ് കീപ് ചെയ്യാനുള്ള നെട്ടോട്ടത്തിലായിരിക്കും.36 വർഷമായി സിനിമയിൽ വന്നിട്ട് എങ്കിലും കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ഇപ്പോഴും ബാധ്യതതകളിലൂടെയാണ് മുന്നോട് പോകുന്നത് എന്നാണ് സീമ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

നമ്മൾ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഇന്നുവരെ തനിക്ക് തൃപ്തിയായിട്ടുള്ള പ്രതിഫലം കിട്ടിയിട്ടില്ല. ചോദിച്ചു വാങ്ങിയിട്ടുമില്ല. ചോദിച്ചാൽ കിട്ടണമെന്നുമില്ല. അഥവാ അബദ്ധത്തിൽ എങ്ങാനും ചോദിച്ചു പോയാൽ നമ്മൾ കുറ്റക്കാരിയായി. അഹങ്കാരിയായി. പിന്നീട് നമ്മളെ കുറിച്ച് കേൾക്കുന്നതൊക്കെ വേറെ കഥകളായിരിക്കും. അവരെ വേണ്ടാട്ടോ എടുത്താൽ പൊങ്ങാത്ത തുകയാണ് ചോദിക്കുന്നത്.

നമ്മുടെ ഒപ്പമുള്ള പലരും വാങ്ങിക്കുന്ന പ്രതിഫലം കേട്ട് പലപ്പോഴും കണ്ണു നിറഞ്ഞു പോയിട്ടുണ്ട്. തങ്ങൾ പ്രതീക്ഷിച്ചത് പോലെ സീമക്ക് ഉയരാനായില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. അടുപ്പമുള്ള പലരും തനിക്ക് വേഷം തന്നിട്ടില്ല. താൻ ചോദിച്ചിട്ട് പോലും വേഷം തന്നിട്ടില്ല.

Also Read
മുന്ന് കോടിയുടെ ആഢംബര കാറും 2.7 കോടിയുടെ മാലയും, കത്രീന കൈഫിന് മുൻ കാമുകൻമാരായ സൽമാനും രൺബീറും നൽകിയ വിവാഹ സമ്മാനങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

അവരുടെ സിനിമ കാണുമ്പോൾ അതിനകത്തു നമുക്ക് പറ്റിയ വേഷംകാണും. പക്ഷേ അത് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടാവും. പിന്നീട് താനും അവരും നേരിൽ കാണുമ്പോൾ തന്നോട് പറയാൻ കുറെ കള്ളത്തരങ്ങൾ പഠിച്ചു വച്ചിട്ടുണ്ടാവും.

അവരുടെ വർക്കിൽ തനിക്ക് ചെയ്യാൻ പറ്റിയ ക്യാരക്ടർ ഉണ്ടായിട്ടും തന്നില്ലല്ലോ എന്ന വിഷമം മനസിലുണ്ടാവും. പലപ്പോഴും ഇത് സംഭവിച്ചപ്പോൾ ഒരു കാര്യം ബോധ്യമായി. നമുക്ക് വിധിച്ചതേ കിട്ടു. വളരെ വിഷമം തോന്നിയിട്ടുള്ള പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

ഇവിടം വിട്ടു പോയാലോ എന്നു വരെ തോന്നിയിട്ടുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ വേറെ ഒരു മാർഗവും തന്റെ മുന്നിലില്ല. അറിയാവുന്ന തൊഴിൽ അഭിനയമാണ് എന്നാണ് സീമ പറയുന്നത്.

Advertisement