ഫഹദ് ഫാസിലിന്റെ നായികയായി ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടിയ മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ് അനുശ്രീ.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനുശ്രീ പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.
അതേ സമയം സദാചാര ആങ്ങളമാർക്ക് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ ഇപ്പോൾ. സ്വിമ്മിങ് പൂളിൽ കിടക്കുന്ന നടിയുടെ ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടിരുന്നു. ഇതിന് മറുപടി എന്നോണം സ്വിമ്മിങ്പൂളിൽ തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോ ൾ സുഹൃത്തുക്കൾ തനിക്ക് കാവലായി ഒപ്പം നിൽക്കുകയാണ് എന്നാണ് അനുശ്രീ പറയുന്നത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിത്, സുഹൃത്ത് മഹേഷ് എന്നിവർക്കൊപ്പമാണ് അനുശ്രീ അവധി ആഘോഷിക്കാൻ പോയത്.
തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റെസ്റ്റോറന്റിൽ സ്വിമ്മിംഗ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുന്ന ചിത്രങ്ങളായിരുന്നു അടുത്തിടെ അനുശ്രി പങ്കുവെച്ചിരുന്നത് . ഇപ്പോളിതാ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. സജിത്ത്, സുജിത്, മഹേഷ് പിള്ള എന്നിവരാണ് അനുശ്രീയോടൊപ്പം ചിത്രത്തിലുള്ളത് ഇതിൽ രണ്ടുപേർ സിനിമാലോകത്തെ ശ്രദ്ധേയരായവരാണ്.
ക്യാമറയ്ക്കു പിന്നിലാണെന്ന് മാത്രം. സജിത്ത്, സുജിത് സഹോദരന്മാർ പ്രമുഖ സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റുമാരാണ്. അവർ തന്റെ സഹോദരന്മാരെപ്പോലെയെന്നാണ് അനുശ്രീ വിശേഷിപ്പിക്കുന്നത്.
ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? എന്ന ചോദ്യത്തോടെയാണ് ക്യാപ്ഷന്റെ തുടക്കം. അതിനുള്ള മറുപടിയും അനുശ്രീ തന്നെ നൽകുന്നുണ്ട്. ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോൾ സുഹൃത്തുക്കൾ തനിക്ക് കാവലായി ഒപ്പം നിൽക്കുകയാണ് എന്നാണ് അനുശ്രീ പറയുന്നത്.