ആദ്യമായി വിഷ്ണുവേട്ടനെ ശ്രദ്ധിച്ചു തുടങ്ങിയത് ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പാഴാണ്: മനസ്സ് തുറന്ന് അനു സിത്താര

356

ശാലീന സുന്ദരിയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി അനു സിത്താര ഒരുപാട് സിനിമകൾ വലിച്ചുവാരി ചെയ്തില്ലെങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ അനു സിത്താര ചേക്കേറുക ആയിരുന്നു.

താര ജാടകളില്ലാത്ത ഒരു താരം കൂടിയാണ് അനു സിത്താര. വിവാഹ ശേഷം സിനിമയിലെത്തി നായികയായ തിളങ്ങിയ താരം കൂടിയാണ് അനു സിത്താര. എല്ലാത്തരം പ്രേക്ഷകർക്കും താരത്തിനെ ഒരുപാട് ഇഷ്ടമാണ്. മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന ചിത്രമാണ് അനു സിത്താര അഭിനയിച്ച് അവസാനം തീയ്യറ്ററിൽ റിലീസ് ചെയതത്.

Advertisements

അടുത്തിടെ ഒടിടി റിലീസ് ചെയ്ത മണിയറയിലെ അശോകൻ എന്ന സിനിമയിൽ ഒരു ഗാനരംഗത്ത് അനു എത്തിയിരുന്നു. അതേ സമയം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം അനുസിത്താര സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ൽ ആണ് അനുസിത്താര ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്.

വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് അനു സിത്താര പലവട്ടം പറഞ്ഞിട്ടുണ്ട്. തന്റെ പ്രണയത്തെപ്പറ്റി അനുസിത്താര വീണ്ടും തുറന്നു പറയുകയാണ്. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പാഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്.

സ്‌കൂളിൽ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നിൽ അദ്ദേഹം കാത്തിരിക്കുമായിരുന്നു. ആ പ്രദേശത്തുള്ളവർക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം പ്രത്യേകിച്ച് അച്ഛനെ. എന്നാൽ വിഷ്ണുവേട്ടൻ ഒരിക്കലും എന്റെ അടുത്ത് വരുകയോ ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല.

പക്ഷേ ആളുകൾ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നിൽക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈൽ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു.

എന്നെ കാത്ത് നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ വീട്ടിൽ വലിയ പ്രശ്‌നമാകുമെന്നും ഞാൻ പറഞ്ഞു. എന്നാൽ എന്റെ ആവശ്യം വിഷ്ണുവേട്ടൻ നിരാകരിക്കുമെന്നാണ് കരുതിയത്. പക്ഷേ അടുത്ത ദിവസം മുതൽ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല.

അത് എന്നിൽ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയിൽ ഞാൻ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകർഷിച്ചത്. വിഷ്ണുവേട്ടൻ ഇല്ലാതൊരു ജീവിതമായിരുന്നെങ്കിൽ സാധാരണ ജോലി ചെയ്‌തോ വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു എന്നും അനു സിത്താര പറയുന്നു.

Advertisement