ലാലിന്റെ ഇമേജിൽ നിന്നു തന്നെയാണ് അങ്ങനെയൊരു കഥാപാത്രം സൃഷ്ടിച്ചത്, ആക്ഷന് പ്രാധാന്യം നൽകി ഒരു ചിത്രം ഇതാദ്യം: ബിഗ് ബ്രദറിനെ കുറിച്ച് സിദ്ദിഖ്

33

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദർ’. സച്ചിദാനന്ദൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാവരുടെയും രക്ഷകനാണ് സച്ചിദാനന്ദൻ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിദ്ദിഖ്.

കുടുംബപശ്ചാത്തലത്തിൽ പറയുന്ന ഒരു ആക്ഷൻത്രില്ലർ ആണ് ബിഗ് ബ്രദർ എന്നും ആദ്യമായാണ് താൻ ആക്ഷൻ ഓറിയന്റഡ് ചിത്രം ചെയ്യുന്നതെന്നും സിദ്ദിഖ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. ”എൻറെ മുൻകാല സിനിമകളിലും ആക്ഷനുണ്ടായിരുന്നു. അത് ബോഡി ഗാർഡിലായാലും ഭാസ്‌കർ ദി റാസ്‌ക്കലിലായാലും എന്തിനേറെ വിയറ്റ്നാം കോളനിയിൽപോലും സംഘട്ടനരംഗങ്ങളുണ്ട്. പക്ഷേ തീർത്തും ആക്ഷന് പ്രാധാന്യം നൽകിയിട്ടുള്ള ഒരു ചിത്രം ഇതാദ്യമാണ്” എന്ന് സിദ്ദിഖ് പറയുന്നു.

Advertisements

”മോഹൻലാൽ മാത്രമാണ് ഈ കഥാപാത്രത്തിന് അനുയോജ്യൻ. ലാലിന്റെ ഇമേജിൽ നിന്നു തന്നെയാണ് അങ്ങനെയൊരു കഥാപാത്രം സൃഷ്ടിച്ചത് എന്ന് സിദ്ദിഖ് വ്യക്തമാക്കി. 32 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ രചനയും നിർമ്മാണവും സിദ്ദിഖ് തന്നെയാണ്.

ബോളിവുഡ് താരം അർബ്ബാസ് ഖാൻ, തെന്നിന്ത്യൻ നടി റജീന കസാൻഡ്ര, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, ജൂൺ ഫെയിം സർജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും.

Advertisement