തിരുവനന്തപുരത്ത് സ്വിമ്മിങ് പൂളിൽ ബിക്കിനിയിൽ നീന്തിത്തുടിച്ച് ശ്രീയ സരൺ; അവധി ആഘോഷത്തിന്റെ വീഡിയോ വൈറൽ

39

അവധി ആഘോഷിക്കാന്‍ കേരളത്തില്‍ എത്തി തെന്നിന്ത്യന്‍ താരസുന്ദരി ശ്രീയ സരണ്‍. കുടുംബ സമേതം തിരുവനന്തപുരത്താണ് താരം അവധി ആഘോഷിക്കാന്‍ എത്തിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നുള്ള മനോഹരമായ വിഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിന്റേതാണ് വിഡിയോ. താരത്തിന്റെ അമ്മയാണ് വിഡിയോ പകര്‍ത്തിയത്.

നീണ്ട നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ താരം മറക്കാറില്ല.റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷമാണ് താരം സിനിമയില്‍ ഇടവേള എടുത്തത്. എന്നാല്‍ ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കിലൂടെ വീണ്ടും മടങ്ങി വരവിന് ഒരുങ്ങുകയാണ് താരം. മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രമായാണ് താരം എത്തുന്നത്. 2017ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

Advertisements

Advertisement