അവതാരകയായും നായികയായും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഷിബില ഫറ. ആസിഫലി നായകനായ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു വേണ്ടി നടി വണ്ണം കൂട്ടിയതും പിന്നീട് കുറച്ചതും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം മുമ്പ് ഒരിക്കൽ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറച്ച് തുറന്നു പറഞ്ഞ് ഷിബില രംഗത്ത് എത്തിയിരുന്നു. ഒപ്പം ഒരു സംവിധായകനിൽ നിന്നും നേരിട്ട ദുരനുഭവവും നടി വെളിപ്പെടുത്തി യിരുന്നു. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താൻ ആദ്യകാലങ്ങളിൽ അഭിനയിക്കാൻ അവസരം തേടിയപ്പോൾ ആയിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നാണ് നടി വെളിപ്പെടുത്തിയത്.
സിനിമയിലേക്ക് അവസരം ചോദിച്ച് സംവിധായകന്റെ അടുത്ത് എത്തിയപ്പോൾ നമ്മൾ എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് അയാൾ മുഖത്ത് നോക്കി ചോദിച്ചതായിട്ടാണ് ഷിബില വെളിപ്പെടുത്തിയത്. റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷം താൻ അവസരങ്ങൾ തേടിയിരുന്നുവെന്നും ആ സമയത്ത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകൻ തന്നോട് നമ്മൾ എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും ഷിബില പറയുന്നു.
അതിനാൽ തന്നെ മലയാള സിനിമയിൽ കാസറ്റിങ്ങ് കൗച്ച് ഇല്ല എന്ന പൂർണമായി പറയാൻ സാധിക്കില്ല എന്നും ഷിബില പറയുന്നു. എന്നാലിപ്പോൾ സമൂഹത്തിൽ പല മാറ്റങ്ങളുമുണ്ടെന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഉണ്ടെന്നും ഷിബില കൂട്ടിച്ചേർത്തു. മലപ്പുറത്ത് ഒരു സാധാരണ കുടുംബത്തിലാണ് ഷിബില ജനിച്ചത്.
യാഥാസ്തിഥിക കുടുംബമായതിനാൽ തന്നെ സിനിമയിലേക്ക് വരുന്നതിനെപറ്റി വീട്ടിലാർക്കും ചിന്തിക്കാൻ പോകും ആകില്ലായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയെങ്കിലും ഉപ്പ സമ്മതിച്ചിരുന്നില്ല. തുടർന്ന് ചാനലിൽ ഷിബ്ലക്ക് ഒരവസരം കിട്ടി. ഒരു റിലായിറ്റി ഷോയിൽ ഫൈനലിസ്റ്റുമായിരുന്നു ഷിബില.
സിനിമാ കമ്പനി എന്ന സിനിമയിലാണ് ഷിബില ആദ്യം വേഷമിട്ടത്. തുടർന്ന് ആസിഫലി ചിത്രമായ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിൽ ആസിഫലിയുടെ നായികയായി വണ്ണമുളള പെൺകുട്ടിയെ ആവശ്യമുണ്ട് എന്ന കാസ്റ്റിങ് കോൾ കാണുന്നത്.
തുടർന്ന് കക്ഷി അമ്മിണിപിള്ള എന്ന സിനിമയിൽ കാന്തിയായി ഷിബില തിളങ്ങി. വിവാഹ ശേഷം അഭിനയ രംഗത്തെത്തി എന്ന പ്രത്യേകത കൂടിയുണ്ട് ഷിബ്ലക്ക്. പ്രണയ വിവാഹം ആയിരുന്നു ഷിബിലയുടേത്. എന്നാൽ പ്രണയ വിവാഹം ഷിബില കുടുംബത്തിൽ നിന്നും അകറ്റുക ആയിരുന്നു.