പിരീഡ്‌സ് ആയി രണ്ടാമത്തെ ദിവസം തന്നെ എനിക്ക് വെള്ളത്തിൽ ഇറങ്ങി നിന്ന് ഷൂട്ടിൽ പങ്കെടുക്കേണ്ടി വന്നു, അനുഭവം പറഞ്ഞ് യുവ നടി നയന

149

കന്നഡ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നയന പാന്ന്യം. സിനിമകളിലും സീരിയലുകളിലും വേഷമിടു ന്ന താരം മികച്ച് ഒരു മോഡൽ കൂടിയാണ്. 2018 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം സമർത്ഥ യിലൂടെ ആണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

അതേ സമയം സിനിമ ചിത്രീകരണത്തിന് ഇടെ പല വെല്ലുവിളികളും നടി നടന്മാർക്ക് നേരിടേണ്ടി വരാറുണ്ട്. പല അവശതകളും പ്രശ്നങ്ങളും മറന്നിട്ടാണ് അഭിനേതാക്കൽ അഭിനയിക്കുന്നത്. ഇത്തരത്തിൽ ഒരു അവസ്ഥയെ കുറിച്ച് നയന പാന്ന്യം തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Advertisements

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ആർത്തവം ഉള്ള സമയത്ത് വെള്ളത്തിനടിയിൽ ഷൂട്ടിങ് നടത്തേണ്ടി വന്ന അവസ്ഥയാണ് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ആ സാഹചര്യം ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ തനിക്കായെന്നും നടി പറയുന്നു. അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ആണെന്ന് കേട്ടതോടെ ഞാൻ വലിയ ത്രില്ലിലായിരുന്നു. അതേ സമയം ഞാൻ നന്നായി നീന്താറില്ലാത്തത് കൊണ്ട് അതിന്റെ ഒരു ആശങ്കയും എനിക്ക് വന്നിരുന്നു.

എനിക്ക് നീന്താൻ അറിയില്ലായിരുന്നു, പക്ഷേ അത് കൈകാര്യം ചെയ്യാൻ സാധിക്കും. അണ്ടർവാട്ടർ ഷൂട്ടിങ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. എന്നിരുന്നാലും അത് ഞങ്ങളൊരു നീന്തൽ കുളത്തിനുള്ളിൽ വെച്ച് ചിത്രീകരിച്ചു. വെള്ളത്തിന് അടിയിലേക്ക് പോവുന്നതിന് മുൻപ് ഞങ്ങൾക്ക് എന്തൊക്കെ ശ്രദ്ധിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് തന്നിരുന്നു.

Also Read
പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്, പ്രണയിച്ചിട്ടുമുണ്ട്: തുറന്നു പറഞ്ഞ് അൻഷിത

വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യുന്ന ഓരോ കലാകാരന്മാർക്കും ടീം കൃത്യമായ മുൻകരുതൽ നടപടികളും സ്വീകരിച്ചിരുന്നു.
സ്‌കൂബ ഡൈവിങ്ങിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഒക്‌സിജൻ അടക്കമുള്ള സജ്ജീകരണങ്ങളും ഓരോ താരങ്ങൾക്കും നൽകി. ഞങ്ങൾക്ക് ലൊക്കേഷനിൽ ഒരു പ്രൊഫഷണൽ സ്‌കൂബ ഡൈവർ ഉണ്ടായിരുന്നു.

അവർ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും അതിന്റെ സുരക്ഷ മുൻകരുതലുകൾ എങ്ങനെ ആയിരിക്കുമെന്നും ഞങ്ങളെല്ലാവർക്കും പറഞ്ഞ് തന്നു. ടീമിലെ എല്ലാവർക്കും ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഞങ്ങൾ ഷൂട്ടിങ്ങുമായി മുന്നോട്ട് പോയത്.

വെള്ളത്തിൽ ആസ്വദിക്കാൻ ഇഷ്ടമാണെങ്കിലും എനിക്ക് നീന്തൽ അത്ര വശമില്ലായിരുന്നു. പക്ഷേ നീന്തലിന്റെ കാര്യത്തിൽ സാങ്കേതികമായിട്ടും ഞാൻ വളരെ പിന്നിലായിരുന്നു. ഭാഗ്യവശാൽ വെള്ളത്തിന് അടിയിൽ ശ്വാസം എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്നുള്ളത് ഞാൻ മനസിലാക്കി. ഒരു പക്ഷേ ഞാനും ഒരു പാട്ടുകാരി ആയിരിക്കാം.

ഗായകർ പാട്ട് പാടുമ്പോൾ ശ്വാസം അടക്കി പിടിക്കാൻ പരിശീലിക്കാറുണ്ട്. നാൽപത് മുതൽ അമ്പത് സെക്കൻഡ് വരെ വെള്ളത്തിനടിയിൽ ശ്വാസം പിടിച്ച് നിൽകാൻ അതെന്നെ സഹായിച്ചു. പിന്നീട് സിനിമയുടെ കഥയിലേക്ക് കടക്കുമ്പോൾ അഭിനയിക്കുന്നവർക്ക് സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങൾ ഒന്നും ഉണ്ടാവില്ല. ആ സീൻ സ്വഭാവികമാക്കുക എന്നതായിരുന്നു അതിന് പിന്നിലെ അടിസ്ഥാന ഉദ്ദേശം.

ദൃശ്യങ്ങൾ വളരെ യഥാർഥമായി തന്നെ കാണണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. സംഘട്ടനം നടത്തിയ താരങ്ങൾക്ക് മാത്രമാണ് ഉപകരണങ്ങൾ ഉണ്ടായിരുന്നത്. എനിക്കും നായകൻ റിത്വിക്കിനും ഇടവേളകളിൽ ഷൂട്ടിങ് ഉണ്ടാവും. പുറത്തേക്ക് വരുന്നത് വരെ ഞങ്ങൾ ശ്വാസം അടക്കി പിടിച്ച് വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യുമായിരുന്നു. എന്റെ ഒരേയൊരു പേടി വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യുമ്പോൾ ആർത്തവം ഉണ്ടാവുമ്പോൾ എന്ത് ചെയ്യും എന്നതാണ്.

ഷൂട്ടിങ്ങിന് തീരുമാനിച്ച അതേ സമയത്ത് തന്നെയാണ് എനിക്ക് പിരീഡ്‌സ് ആയതും. രണ്ടാമത്തെ ദിവസം തന്നെ എനിക്ക് വെള്ളത്തിൽ ഇറങ്ങേണ്ടി വന്നിരുന്നു. ആ സമയത്ത് ഞാൻ ഒത്തിരി കാര്യങ്ങൾ തലയിലിട്ട് ആലോചിച്ച് കൊണ്ടേ ഇരുന്നു.പരിഭ്രാന്തമായ അവസ്ഥ ഉണ്ടെന്ന് തോന്നിയെങ്കിലും മെൻസ്ട്രൽ കപ്പുകൾ ഉപയോഗിച്ചത് കൊണ്ട് മണിക്കൂറുകളോളം എനിക്ക് വെള്ളത്തിനടയിൽ നിൽക്കാൻ സാധിച്ചു.

Also Read
നഴ്സിങിന്റെ റിസൾട്ട് വന്ന ദിവസമാണ് അച്ഛൻ മരിക്കുന്നത്, ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയായിരുന്നു പിന്നെ: സങ്കടത്തോടെ അന്ന രേഷ്മ രാജൻ

ഇത്തരമൊരു സമയത്ത് വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ആ ഘട്ടത്തിൽ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എങ്കിലും ഞാനത് മാനേജ് ചെയ്ത് പോന്നു. സാനിറ്ററി പാഡ് മാറ്റി മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചത് വളരെ മികച്ചതാണെന്ന് എനിക്ക് തോന്നി. അതാണ് എന്നെ ശുചിത്വത്തോടെ ഇരിക്കാൻ സഹായിച്ചത് എന്നും നടി പറഞ്ഞത്.

Advertisement