നഴ്സിങിന്റെ റിസൾട്ട് വന്ന ദിവസമാണ് അച്ഛൻ മരിക്കുന്നത്, ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയായിരുന്നു പിന്നെ: സങ്കടത്തോടെ അന്ന രേഷ്മ രാജൻ

184

ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അന്ന രേഷ്മ രാജൻ. ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രേഷ്മ രാജൻ മലയാള സിനിമയിലേക്ക് എത്തിയത്. നഴ്സ് ആയി ജോലി ചെയ്തിരുന്ന അന്നയെ ഒരു പരസ്യ ഹോൾഡിങ് കണ്ടാണ് ലിജോ സിനിമയിലേക്ക് ക്ഷണിക്കുന്നത്.

തുടർന്ന് നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. അടുത്തിടെ ഒരു മാഗസിന് നൽകി അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറുന്നത്. ആദ്യ സിനിമയായ അങ്കമാലി ഡയറീസിലേക്ക് എത്തുന്നത് അപ്രതീക്ഷിതം ആയിട്ടാണ്. താൻ നഴ്‌സിങ് പഠിച്ചു പരീക്ഷ എല്ലാം കഴിഞ്ഞ് റിസൾട്ട് വരുന്നതിന് കാത്തിരിക്കുക ആയിരുന്നു.

Advertisements

ആ ദിവസമാണ് ഡാഡി മ രി ക്കു ന്നത്, ഹാർട്ട് അറ്റാക്ക് ആയിരുന്നു. ആ സമയത്ത് ചേട്ടൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം എനിക്ക് ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് അന്ന് നേഴ്‌സ് ആയിട്ട് ജോലിക്ക് കയറുന്നത്.

Also Read
സിംഗിള്‍ മദറാണെന്ന് സോഷ്യല്‍മീഡിയ; ഡെന്നിസ് എവിടെ എന്ന് ചോദ്യം; അന്ന് ഏട്ടന്‍ എന്തിനും സപ്പോര്‍ട്ടാണ് എന്ന് പറഞ്ഞ ദുര്‍ഗയ്ക്ക് ഇന്ന് മൗനം

അതേ ആശുപത്രിയുടെ ഒരു പരസ്യത്തിൽ മോഡൽ ആവുകയും ചെയ്‌തോടെയാണ് കരിയർ മാറി മറിയുന്നത്. പരസ്യത്തിൽ ഉള്ള തന്നെ കണ്ടിട്ടാണ് അങ്കമാലി ഡയറീസിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. അങ്കമാലി ഡയറീസ് ഹിറ്റായതോടെ സിനിമ തന്നെയാണ് മുന്നോട്ട് എന്ന് ഞാനുറപ്പിച്ചു.

ആദ്യ സിനിമയിലൂടെ ലഭിച്ച സ്‌നേഹവും അംഗീകാരവും കൊണ്ടാണ് ഇപ്പോഴും സിനിമയിൽ നിൽക്കാൻ പറ്റുന്നത്. ഇന്നും ആളുകൾക്ക് ഞാൻ ലിച്ചി ആണെന്നാണ് അന്ന പറയുന്നത്. പലരും അങ്ങനെ തന്നെയാണ് ഇപ്പോഴും എന്നെ വിളിക്കുന്നത്. അത് കേൾക്കുമ്പോൾ നല്ല സന്തോഷവുമുണ്ട്.

മുൻപ് ഞാൻ അന്ന രേഷ്മ ആയിരുന്ന സമയത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ലിച്ചി എന്ന പേര് വന്നപ്പോൾ ആണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. സെറ്റിലൊക്കെ പോയാലും ആ ദിവസം എല്ലാവരും എന്നെ ലിച്ചി എന്ന് തന്നെ വിളിക്കും. പിന്നെ രണ്ടാമത്തെ ദിവസം മുതൽ ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരിക്കും.

അങ്കമാലി ഡയറീസിന് ശേഷം താരരാജാവിന്റെ കൂടെയാണ് അഭിനയിച്ചത്. മോഹൻലാലിന്റെ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുടെയും പിന്നെ ജയറാമിന്റെയുമെല്ലാം സിനിമകളിൽ അഭിനയിച്ചു. ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനിലും കോശിയിലും ശ്രദ്ധേയമായൊരു വേഷം അവതരിപ്പിച്ചു. രണ്ട് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു.

Also Read
പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്, പ്രണയിച്ചിട്ടുമുണ്ട്: തുറന്നു പറഞ്ഞ് അൻഷിത

അങ്ങനെ സൂപ്പർസ്റ്റാറുകളുടെ കൂടെ സിനിമകൾ ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമായി താൻ കരുതുകയാണ്. ഇപ്പോൾ സിനിമയിലെത്തിയിട്ട് നാലു വർഷം കവി. ഇനി കഥാപാത്രങ്ങളിലും സിനിമയിലുമൊക്കെ മാറ്റം വരുത്തണം. ഇത്രയും കാലം കൊണ്ട് സിനിമയെ കൂടുതൽ മനസ്സിലാക്കാനും അറിയാനും പറ്റി.

ഇനിയും സിനിമയിൽ പിച്ച വെച്ച് നടക്കണമെന്നും പറയാൻ പറ്റില്ല. ശരിക്കും നല്ലൊരു ലെവലിൽ എത്തേണ്ട സമയമായി. മുൻപൊക്കെ തന്നെ തേടി ചലഞ്ചിങ് റോളുകൾ വന്നെങ്കിലും ഞാൻ ചെയ്താൽ ശരിയാവില്ല എന്ന് പറഞ്ഞ് തള്ളി കളഞ്ഞിട്ടുണ്ട്. പക്ഷേ ഇനി അത് പോര. കുറേ ചലഞ്ചിങ് ആയിട്ടുള്ള റോളുകൾ ചെയ്യണം എന്നാണ് തന്റെ ആഗ്രഹം എന്നും അന്ന രേഷ്മ പറയുന്നു.

Advertisement