അഭിനയം തന്നെ ശാലിനി വെറുത്ത് പോയിട്ടുണ്ടാകും, രോഹിണിയുടെ വെളിപ്പെടുത്തൽ വൈറൽ

2147

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമകളിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് രോഹിണി. മലയാളത്തിലും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള രേഹിണി ഇപ്പോഴും അമ്മ വേഷത്തിലും സഹനടി റോളിലും ഒക്കെ സജീവമാണ്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്ന ബേബി ശാലിനി അഭിനയം വെറുത്ത് പോയിട്ട് ഉണ്ടാകുമെന്ന് രോഹിണി പറഞ്ഞതാണ് വൈറലാകുന്നത്. മുൻപൊരിക്കൽ രോഹിണി നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറാലായി മാറിയിരുക്കുന്നത്.

Advertisements

സിനിമയിലെ ബാലതാരങ്ങളെ കുറിച്ച് രോഹിണി ചെയ്ത ഡോക്യൂമെന്ററിയെ കുറിച്ചുള്ള ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. ചൈൽഡ് ആർട്ടിസ്റ്റുകൾ എത്ര ക്യൂട്ട് ആണ് എന്നൊക്കെ നമ്മൾ പറയും പക്ഷെ അവർ അനുഭവിക്കുന്ന വേദനകൾ നമ്മൾ അറിയുന്നുണ്ടോ എന്നും രോഹിണി ചോദിക്കുന്നു.

Also Read
ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്ന് തുറന്നു പറഞ്ഞ് യുവ നടി രചിത, നാടിന്റെ സംസ്‌കാരത്തെ അപമാനിച്ചെന്ന് ആരോപണം, നടിക്ക് എതിരെ രൂക്ഷ വിമർശനം

ഞാൻ ഒരു ചൈൽഡ് ആർട്ടിസ്റ്റ് ആയിരുന്നില്ലേ. ഞാൻ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്. നോക്കിയാൽ മനസിലാകും. ഒരു കുട്ടിയെ രാവിലെ ഒമ്പതുമണിക്ക് ഉള്ള ഷൂട്ടിന് പിക്കപ്പ് ചെയ്യാൻ രാവിലെ അഞ്ചരമണിക്കാണ് പോകുന്നത്.

പിക്കപ്പ് ചെയ്യുന്ന സമയം അതാണ് എങ്കിൽ ആ കുട്ടിയെ എത്ര മണിക്ക് എഴുന്നേല്പിക്കും. നാലരമണിക്ക് എങ്കിലും അത് എഴുന്നേൽക്കണം. അപ്പോൾ ആ കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ആ സമയം മുതൽ ആ കുട്ടി ഷൂട്ടിങ് സ്ഥലത്തു വൈകുന്നേരം വരെ നിൽക്കുന്നതാണ്.

അതിന്റെ ഇടയിൽ കുട്ടികൾ ഉറങ്ങിപോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു ഷൂട്ടിങ് സ്പോട്ടിൽ ചെന്നിട്ട് എന്റേതായ രീതിയിൽ ഉള്ള ഒരു ഇൻസൈഡർ സ്റ്റോറിയാണ് ചെയ്തത്. സൈലന്റ് വ്യൂസ് അതൊരു ട്രിബ്യുട്ട് അല്ല ഇൻഡസ്ട്രിയെ ഒന്ന് സെൻസിറ്റൈസ് ചെയ്യാൻ വേണ്ടിയാണ്.

ശരിക്കും വെസ്റ്റിൽ കുട്ടികളുടെ വർക്കിങ് ടൈം ആറുമണിക്കൂർ ആണ്. ഒരുപാട് റെഗുലേഷൻസ് അവിടെയുണ്ട്. അത്തരം റെഗുലേഷൻസ് ഇവിടെ ഇല്ല, അത് കൊണ്ടുവരണം എന്ന രീതിയിൽ ആണ് ചെയ്തത്. പ്രേക്ഷകർക്ക് ഒന്നും അറിയില്ല. കുട്ടികളുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്താണ് എന്ന്.

Also Read
വനത്തിലൂടെ നടക്കുന്ന ചിത്രത്തിന് താഴെ സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റുകേലെന്ന് പറഞ്ഞവന് സനുഷ കൊടുത്ത കിടു മറുപടി കണ്ടോ

നമ്മൾ കാണുമ്പൊൾ വൗ ക്യൂട്ട് എന്ന് തോന്നും പക്ഷെ അവർ സ്ട്രഗിൾ ചെയ്യുകയാണ്. നമ്മൾ ക്യൂട്ട് ബേബി ശാലിനി എന്നൊക്കെ പറയും എന്നാൽ ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും. നിങ്ങൾക്ക് അറിയാമോ ഒരു കുട്ടിക്കാലം തന്നെ നഷ്ടപെട്ട ഒരു കുട്ടിയാണ് ബേബി ശാലിനി എന്നും രോഹിണി പറയുന്നു.

Advertisement