മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും പാൻ ഇന്ത്യൻ സൂപ്പർതാരവുമാണ് ദുൽഖർ സൽമാൻ. ദുൽഖാർ നായകനായി തിയ്യറ്ററിൽ എത്തിയ ഏറ്റവും പുതിയ റിലീസ് ആയ കുറുപ്പ് സരവ്വകാല വിജയം നേടി മുന്നേറുകയാണ്.
കുറുപ്പ് സിനിമ റിലീസായതോടെ അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ തന്നെയാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്.
വൻ സ്വീകരണമാണ് കുറുപ്പ് സിനിമയ്ക്ക് കേരളത്തിലും ഇന്ത്യയ്ക്കു പുറത്തും കിട്ടിക്കൊണ്ടിരിക്കുന്നത്.
യുഎഇയിലും കുറുപ്പിന്റെ പ്രചാരണ പരിപാടികൾ നടന്നിരുന്നു. ബൂർജ് ഖലീഫയിലെ പ്രചാരണ പരിപാടികൾക്കായി ദുൽഖറും കുടുംബവും എത്തിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരുന്നു.
യുഎഇയിൽ എത്തിയ ദിവസവും ബൂർജ് ഖലീഫയിൽ ട്രെയിലർ പ്രദർശിപ്പിച്ച ദിവസവും ദുൽഖർ ധരിച്ച ടീ ഷർട്ടുകളുടെ വിലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബൂർജ് ഖലീഫയിൽ കുറുപ്പ് ട്രെയിലർ കാണാൻ കുടുംബസമേതം എത്തിയപ്പോൾ ദുൽഖർ ധരിച്ച ടീഷർട്ടിന് രണ്ടരലക്ഷത്തേക്കാൾ വിലയുണ്ട്.
വാലന്റെീനോ റിവേഴ്സബിൾ പാഡഡ് ജാക്കറ്റാണത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള ആ ജാക്കറ്റിന്റെ വില കേട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. കുറുപ്പ് ലൈറ്റ്സ് അപ്പ് ബൂർജ് ഖലീഫ എന്ന ക്യാപ്ഷനോടെ ദുൽഖർ ഇൻസ്റ്റയിൽ പങ്കുവച്ച വീഡിയോയിൽ ആ ജാക്കറ്റിൽ തിളങ്ങിയിരിക്കുന്ന ദുൽഖറിനെ കാണാം.
അതേ സമയം മലയാള സിനിമയിലെ ഒട്ടു മിക്ക റെക്കോർഡുകളും പിഴുതെറിഞ്ഞ് കുറുപ്പ് ജൈത്രയാത്ര തുടരുകയാണ്. തമിഴ് നാട്ടിൽ സാക്ഷാൽ രജനികാന്തിന്റെ അണ്ണാത്തെയുടെ പ്രദർശനം മാറ്റിവെച്ചാണ് തത്സ്ഥാനത്താണ് കുറുപ്പ് പ്രദർശിപ്പിക്കുന്നത്.