ചങ്ങരംകുളം: മൂന്ന് സ്‌ക്രീനുകളിലായി 52 ഹൗസ്ഫുൾ ഷോകൾ കളിച്ച് തുടർച്ചയായി 72മണിക്കൂർ, ചരിത്രം കുറിക്കുകയാണ് ചങ്ങരംകുളം മാർസിൽ. ദുൽഖർ നായകനായ കുറുപ്പ് മലയാള സിനിമാ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.
മൂന്ന് ദിവസംകൊണ്ട് 100 ശതമാനം സീറ്റുകളും നിറഞ്ഞ് 3സ്‌ക്രീനുകളിലായി 52 ഷോകളാണ് നടത്തിയത്.മാസങ്ങളോ ളമായി അടഞ്ഞ്കിടന്നിരുന്ന തിയ്യറ്ററുകൾ തുറന്നപ്പോൾ ആദ്യമായി എത്തിയ മലയാളം സിനിമയാണ് കുറുപ്പ്.
ഏറ്റവും പ്രതികൂല സാഹചര്യത്തിലും ജനങ്ങൾ തിയ്യറ്റർ അനുഭത്തോടുള്ള ജനങ്ങളുടെ താത്പര്യമാണ് ഈ നേട്ടത്തിന് പിന്നിൽ. ഏറ്റവും മികച്ച സാങ്കേതിക വിദ്യയിൽ ഒയുക്കിയ ഈ തിയ്യറ്ററിന്റെ ശബ്ദ ദൃശ്യമികവ് ഏറെ ശ്രദ്ദേയമാണ്.
ചങ്ങരംകുളം മാർസിൽ ഇതുവരെ നടന്ന 52 ഷോ കളുടേയും 60% ടിക്കറ്റുകളും റിസർവ്വ് ചെയ്യപ്പെട്ടത്. ഫാമിലികൾക്ക് വേണ്ടിയാമിരുന്നു എന്നത് ഈ തിയ്യറ്റർ എത്രമാത്രം പ്രേക്ഷക സൗഹാർദ്ദമാണെന്നതിന്റെ തെളിവാണെന്ന് തിയ്യറ്റർ ഉടമ അജിത്ത് മയനാട്ട് പറഞ്ഞു.
ഇതിന് മുൻപും പല സിനിമകളുടെ ഷോകളും ഇവടെ റെക്കോർഡുകൾ ഇട്ടിട്ടുണ്ട്. 72മണിക്കൂർ ഷോ എന്ന അപൂർവ്വ നേട്ടത്തിൽ സന്തോഷം പങ്ക് വെച്ച് സിനിമാപ്രവർത്തകരും ആസ്വാദകരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷമാക്കി.
നവംബർ 12നാണ് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ തീയേറ്ററുകളിൽ എത്തിയത്. കേരളത്തിൽ 550 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. വേൾഡ് വൈഡായി 1500 തീയേറ്ററുകളിലും പ്രദർശനം തുടരുകയാണ്. റിലീസായി ആദ്യ ദിനത്തിൽ ആറ് കോടിയിലധികം രൂപയാണ് സിനിമ കളക്ട് ചെയ്തത്.
ചിത്രത്തിന്റെ കളക്ഷൻ അമ്പബത് കോടിയിലേക്ക് കടക്കുകയാണ് എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സിനിമ റിലീസ് ചെയ്ത ദിവസങ്ങൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ തള്ളിക്കയറ്റം തുടരുകയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.