പുറത്തിറങ്ങുമ്പോൾ വയർ മറച്ചു പിടിക്കുന്നു, ഐശ്വര്യ റായി വീണ്ടും ഗർഭിണി: വൈറലായി വീഡിയോ, സംശയത്തിൽ ആരാധകർ

826

ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർനായിയാണ് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ റായ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായ തമിഴകത്തിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിലെ താരറാണിയായി മാറുകയായിരുന്നു.

ഇന്ത്യൻ സിനിമയിൽ ഐശ്വര്യയോളം ആരാധകരെ സൃഷ്ടിച്ച മറ്റൊരു നായിക ഉണ്ടാകില്ലെന്ന് പറയാം. ഇന്നും ആരാധകരുടെ പ്രിയങ്കരിയാണ് ഐശ്വര്യ റായ്. കുറച്ചുകാലമായി സിനിമയിൽ അത്ര സജീവമല്ലാത്ത ഐശ്വര്യയുടെ ഓൺ സ്‌ക്രീനിലേക്കുള്ള ശക്തമായൊരു തിരിച്ചുവരവിനായി കാത്തു നിൽക്കുകയാണ് ആരാധകർ.

Advertisements

2018 ൽ പുറത്തിറങ്ങിയ ഫന്നേ ഖാൻ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. പിന്നീട് ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്.

Also Read
അഭിനയം തന്നെ ശാലിനി വെറുത്ത് പോയിട്ടുണ്ടാകും, രോഹിണിയുടെ വെളിപ്പെടുത്തൽ വൈറൽ

ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റെ മകനും സൂപ്പർതാരവുമായ അഭിഷേക് ബച്ചനെയാണ് ഐശ്വര്യ റായ് വിവാഹം കഴിച്ചിരിക്കുന്നത്. സൂപ്പർതാര ദമ്പതികൾ ആയത് കൊണ്ട് തന്നെ ഐശ്വര്യയുടേയും ഭർത്താവ് അഭിഷേക് ബച്ചന്റേയും പിന്നാലെ എപ്പോഴും ക്യാമറക്കണ്ണുകളും ഉണ്ടാകും.

മകൾ ആരാധ്യയെ തന്റെ യാത്രകളിലും മറ്റും ഐശ്വര്യ കൂടെക്കൂട്ടാറുണ്ട്. അമ്മയോടൊപ്പം ആരാധകർക്ക് പ്രിയപ്പെട്ടവളാണ് മകളും . അമ്മയും മകളുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മൂന്ന് പേരുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരിക്കുകയാണ്.

മുംബൈ എയർപോർട്ടിൽ നിന്നുമുള്ള ഐശ്വര്യയുടേയും അഭിഷേകിന്റേയും വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മൂന്ന് പേരും തങ്ങളുടെ വാഹനത്തിൽ വന്നിറങ്ങുന്നതും വിമാനത്താവളത്തിലേക്ക് കടക്കുന്നതുമാണ് വീഡിയോയിലുള്ളത്. നീല നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയിൽ ജൂനിയർ ബച്ചൻ ധരിച്ചിരിക്കുന്നത്.

കറുത്ത ഫേസ് മാസ്‌ക്കും ധരിച്ചിട്ടുണ്ട്. പിന്നാലെ വന്ന ഐശ്വര്യ കറുത്ത നിറമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഐശ്വര്യയുടെ കയ്യിലൊരു ബാഗുമുണ്ട്. മകൾ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് ഐശ്വര്യ നടന്നു പോകുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറലാകാൻ കാരണം പക്ഷെ മറ്റൊന്നാണ്.

കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുന്ന സംശയമായിരുന്നു ഐശ്വര്യ റായ് വീണ്ടും ഗർഭിണിയായോ എന്നത്. ഈ സംശയം വീണ്ടും ഉയർത്തുകയാണ് ആരാധകർ. തന്റെ ബാഗ് ഇപയോഗിച്ച് ഐശ്വര്യ ബേബി ബംപ് മറച്ചു പിടിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Also Read
വനത്തിലൂടെ നടക്കുന്ന ചിത്രത്തിന് താഴെ സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റുകേലെന്ന് പറഞ്ഞവന് സനുഷ കൊടുത്ത കിടു മറുപടി കണ്ടോ

കുറച്ച് നാൾ മുമ്പ് ഐശ്വര്യ പങ്കുവച്ചൊരു ചിത്രവും താരം ഗർഭിണിയാണോ എന്ന ആരാധകരുടെ സംശയത്തിന് ഇടയാക്കിയിരുന്നു. നവംബർ 16 ന് ആരാധ്യയുടെ ജന്മദിനമാണ്. ഇത് ആഘോഷിക്കാനായി പുറപ്പെട്ടി രിക്കുകയാണ് ഐശ്വര്യയും കുടുംബവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement