ഈ ജന്മത്തിൽ ഇത് പറ്റില്ലെന്നായിരുന്നു, ഭാര്യയുടെ പ്രവചനം സത്യമായി; സുരേഷ് ഗോപി തുറന്ന് പറയുന്നു

25

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള എ​ടു​ത്ത ന​ട​ൻ സു​രേ​ഷ് ഗോ​പി വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ്. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി നി​ര​വ​ധി സി​നി​മ​ക​ളാ​ണ് സു​രേ​ഷ് ഗോ​പി​ക്കു​ള്ള​ത്. അ​തി​നൊ​പ്പം ഹി​റ്റ് ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യാ​യ നി​ങ്ങ​ൾ​ക്കു​മാ​കാം കോ​ടീ​ശ്വ​ര​നു​മു​ണ്ട്. ഈ ​ഷോ വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ​യും സു​രേ​ഷ് ഗോ​പി ത​ന്നെ​യാ​ണ് അ​വ​താ​ര​ക​നാ​യി​ട്ടെ​ത്തു​ന്ന​ത്.

ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വു​മെ​ന്ന് താ​ൻ സ്വ​പ്ന​ത്തി​ൽ പോ​ലും ക​ണ്ടിരു​ന്നി​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. അ​ന്നും ത​നി​ക്ക് പി​ന്തു​ണ ന​ൽ​കി കൂ​ടെ ഉ​ണ്ടായി​രു​ന്ന​ത് ഭാ​ര്യ രാ​ധി​ക ആ​ണെ​ന്നും ഭാ​ര്യ ന​ട​ത്തി​യ പ്ര​വ​ച​നം സ​ത്യ​മാ​വു​ക​യാ​യി​രു​ന്നെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് ഗോ​പി ഇ​പ്പോ​ൾ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

Advertisements

“അ​മി​താ​ഭ് ജി ​ചെ​യ്ത കോ​ൻ ബ​നേ​ഗ കോ​ർ പ​തി പ്രോ​ഗ്രാം അ​ന്ന് വ​ലി​യ ഹി​റ്റാ​ണ്. ആ ​സ​മ​യ​ത്ത് രാ​ധി​ക പ​റ​ഞ്ഞു, ചേ​ട്ടാ ഈ ​പ​രി​പാ​ടി മ​ല​യാ​ള​ത്തി​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​ത് ചേ​ട്ട​നാ​യി​രി​ക്കു​മെ​ന്ന്. അ​തെ​നി​ക്കൊ​രു വെ​ളി​പാ​ടു​പോ​ലെ തോ​ന്നു​ന്നു. പ​ക്ഷേ എ​ന്‍റെ ആദ്യ ​പ്ര​തി​ക​ര​ണം ഈ ​ജന്മ​ത്തി​ൽ ഇ​ത് പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു’.

“ഈ ​പ​രി​പാ​ടി ഞാ​നാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പ്ര​ച​ര​ണം വ​ന്ന​പ്പോ​ൾ ഇ​യാ​ളെ കൊ​ണ്ടിത് ​ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​ത്. അ​തൊ​രു വാ​ശി​യാ​യി എ​ടു​ത്തു. ഇ​തൊ​രു വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രു​ന്നു. ബ​ഹു​മാ​ന്യ​നാ​യ അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഞാ​നും രാ​ധി​ക​യും ആ​വേ​ശ​ത്തോ​ടെ ഈ ​പ​രി​പാ​ടി കാ​ണു​മാ​യി​രു​ന്നു. രാ​ധി​ക അ​ന്ന് പ​റ​ഞ്ഞ വാ​ച​കം എ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ടായി​രു​ന്നു. 2011 ആ​ദ്യ​മാ​ണ് ഈ ​പ​രി​പാ​ടി എ​ന്‍റെ അ​രി​കി​ൽ വ​രു​ന്ന​ത്. ആ​ദ്യ​മേ പ​റ​ഞ്ഞു, എ​നി​ക്ക് ഇ​ത് പ​റ്റി​ല്ല. അ​മി​താ​ഭ് ജി​യു​ടെ മു​ഖം പ്രേ​ക്ഷ​ക​രി​ൽ പ​തി​ഞ്ഞ് ക​ഴി​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ കു​റേ കാ​ല​മെ​ടു​ത്ത് എ​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടായി ‘- സുരേഷ് ഗോപി പറഞ്ഞു.

Advertisement