സിനിമാതാരം എന്ന നിലയിൽ ദന്തഗോപുരത്തിൽ കഴിയുകയല്ല മറിച്ച് ജനങ്ങളുടെ ഇടയിലാണ് മമ്മൂട്ടി നിൽക്കുന്നത്: പിണറായി വിജയൻ

19

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ അഗാധമായ സൗഹൃദമുണ്ട്. ഒരേ രാഷ്ട്രീയ ചിന്താഗതിയുള്ളവർ എന്നതിലപ്പുറം ഒരു സൗഹൃദം കാത്തുസൂക്ഷിക്കാൻ ഇരുവർക്കും കഴിയുന്നു.

ഒരു സിനിമാതാരം എന്ന നിലയിൽ ദന്തഗോപുരത്തിൽ കഴിയുന്നയാളല്ല മമ്മൂട്ടിയെന്ന് ഒരിക്കൽ മാതൃഭൂമിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ പിണറായി വിജയൻ പറഞ്ഞു. ‘ജനങ്ങളുടെ പ്രശ്‌നങ്ങളുമായി അവർക്കിടയിൽ നിൽക്കുക എന്നത് മമ്മൂട്ടിയുടെ പ്രത്യേകതയാണ്. അല്ലാതെ സിനിമാതാരം എന്ന നിലയിൽ ദന്തഗോപുരത്തിൽ കഴിയുകയല്ല അദ്ദേഹം ചെയ്യുന്നത്’ – പിണറായി വ്യക്തമാക്കുന്നു.

Advertisements

ഈ സമൂഹത്തേക്കുറിച്ച് എപ്പോഴും ഒരു കരുതൽ മമ്മൂട്ടി സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ പ്രവർത്തികളിൽ ആ കരുതൽ എന്നും പ്രതിഫലിക്കുകയും ചെയ്യുന്നു. എറണാകുളത്ത് കുടിവെള്ള വിതരണം അടക്കമുള്ള കാര്യങ്ങൾക്ക് മമ്മൂട്ടി മുൻകൈ എടുത്തത് ഇത് വ്യക്തമാക്കുന്നതാണ് പിണറായി പറയുന്നു.

മലയാള സിനിമയ്ക്ക് ദേശീയതലത്തിൽ പുരസ്‌കാരങ്ങൾ നേടിത്തരുന്നതിന് പലതവണ മമ്മൂട്ടിയുടെ അഭിനയ മികവ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പിണറായി ഈ അഭിമുഖത്തിൽ ഓർമ്മിക്കുന്നു.

Advertisement