മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ സിനിമയായ മാമാങ്കത്തിലെ സ്ത്രൈണ സ്വഭാവമുള്ള
കഥാപാത്രത്തിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വൻ സ്വീകരണമാണ് ചിത്രത്തിന് സോഷ്യൽ മീഡിയകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഫോട്ടോ കണ്ടതിന് ശേഷം ഭാര്യ സുൽഫത്തും മകൻ ദുൽഖറും മരുമകൽ അമാലും പ്രതികരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി എത്തിയിരുന്നു.
രസകരമായാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. താൻ വീട്ടിലുള്ള സമയത്താണ് പത്മകുമാർ ഈ ഫോട്ടോ ഷെയർ ചെയ്തത്. ദുൽഖറും അമാലും മറിയവും കൂടെയുണ്ടായിരുന്നു. ഈ ഫോട്ടോ കണ്ടതും നിർത്താതെ ചിരിക്കുകയായിരുന്നു അവർ. 5 മിനിറ്റോളം ആ ചിരി തുടരുകയായിരുന്നു. ആദ്യം ഈ ലുക്ക് കണ്ടപ്പോൾ തനിക്കും ചിരി വന്നിരുന്നു. എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഇതായിരുന്നു.
വാപ്പച്ചിക്ക് ഇത്രയും മേക്കപ്പ് ചെയ്യാമെങ്കിൽ ആ മീശയും താടിയും കൂടി അങ്ങ് മാറ്റാമായിരുന്നില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. അങ്ങനെ ചെയ്യാതിരിക്കാൻ സംവിധായകൻ മണ്ടനൊന്നുമല്ല.അത് ചെയ്യാതിരുന്നതിന് പിന്നിലൊരു കാരണമുണ്ട്. സിനിമ കാണുമ്‌ബോൾ നിങ്ങൾക്ക് അതേക്കുറിച്ച് മനസ്സിലാവും. സുൽഫത്തിന് ഈ ലുക്ക് കാണിച്ചപ്പോഴും ചിരിയായിരുന്നു. താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു അവരുടെ പ്രതികരണമെന്നും മമ്മൂട്ടി പറയുന്നു.