ആ വസ്ത്രത്തിന്റെ പേരിൽ വിമർശനം ഒരുപാട് കേൾക്കേണ്ടി വന്നിരുന്നു, കുടുംബവിളക്ക് സെറ്റിൽ എത്തിയപ്പോൾ അതായിരുന്നു പേടി, തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി

341

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. റേറ്റിങ്ങിൽ ആദ്യസ്ഥാനം നേടി മുന്നോട്ട് പോവുകയാണ് കുടുംബവിളക്ക് ഇപ്പോൾ. സിനിമ താരം മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയ്‌ക്കൊപ്പം കെക മേനോൻ,നൂപിൻ, ആനന്ദ്, ആതിര മാധാവ്, ആനന്ദ് നാരായണൻ, ശരണ്യ ആനന്ദ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങഴളെ അവതരിപ്പിക്കുന്നുണ്ട്.

സീരിയലിന് മാത്രമല്ല ഇതിലെ കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രേക്ഷകർ ഇവരെ സ്വന്തം കുടുംബത്തിലെ അംഗത്വത്തെ പോലെയാണ് കാണുന്നത്. താരങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിശേഷങ്ങളും മറ്റും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കുടുംബവിളക്കിലെ പുതിയ അംഗമാണ് ശ്രീലക്ഷ്മി.

Advertisements

അമൃത നായർക്ക് പകരമാണ് നടി പരമ്പരയിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായിരുന്നു അമൃത. നടിയെ പോലെ തന്നെ ശീതൾ എന്ന കഥാപാത്രത്തിനും മികച്ച ആരാധകരുണ്ടായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ താരം സീരിയൽ വിടുന്നത്.

അമൃതയ്ക്ക് പകരം എത്തിയ ശ്രീലക്ഷ്മിയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത് മലയാളി പ്രേക്ഷകർക്ക് പുതുമുഖമല്ല ശ്രീലക്ഷ്മി. ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം എന്നീ പരമ്പരകൾക്ക് ശേഷമാണ് നടി കൂടുംബവിളക്കിൽ എത്തുന്നത്. ഇപ്പോഴിത കുടുംബവിളക്കിലെ വിശേഷം പങ്കുവെയ്ക്കുകയാണ് താരം.

Also Read
അവിടെ എത്തി ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ മൊത്തം ഒരു ഷോക്കായിരുന്നു: മോഹൻലാലിനെ കാണാനായി ബാംഗ്ലൂർ വരെ പോയ സാഹസിക കഥ പറഞ്ഞ് ആതിര മാധവ്

അമൃതയ്ക്ക് പകരം എത്തിയത് കൊണ്ട് തന്നെ അൽപം ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. കാരണവും നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് . കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യ വെളിപ്പെടുത്തിയിരിക്കുന്നത്.

കുടുംബവിളക്കിലേയ്ക്ക് വരുന്നതിന് മുമ്പ് എന്താണ് തോന്നിയത് എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ശരിക്കും ഞാൻ ജോയിൻ ചെയ്യുന്നതിന് മുമ്പ് അമൃതയായിരുന്നു ശീതൾ. അവർ എല്ലാവരുമായി വളരെ അടുപ്പത്തിലാണ്. അതു പോലെ എന്നേയും കാണുമോ എന്നും സ്വീകരിക്കുമോ എന്നും ചിന്തിച്ചിരുന്നു. അതായിരുന്നു എന്റെ പേടിയും. വന്ന് ദിവസം തന്നെ എല്ലാവരേയും ഞാൻ ഒന്ന് നിരീക്ഷിച്ചു. എല്ലാവരും ഭയങ്കര കമ്പനി ആയിരുന്നു.

ആദ്യമായിട്ടാണ് കുടുംബവിളക്കിന്റെ സെറ്റിൽ എത്തിയത് എന്ന തോന്നലും തനിക്ക് ഇല്ലായിരുന്നു എന്നും ശ്രീലക്ഷ്മി പറയുന്നു . കൂടാതെ എല്ലാവരും നല്ലത് പോലെ പിന്തുണക്കാറുണ്ടെന്നും താരം പറയുന്നുണ്ട്. സീനിയർ താരങ്ങളാണ് എന്നുള്ള ഒരു ജാഡയും ആർക്കും ഇല്ല. കോമ്പിനേഷൻ സീനൊക്കെ വരുമ്പോൾ തെറ്റിപ്പോയാലും തന്നെ സഹായിക്കാറുണ്ട്.

ജൂനിയർ സീനിയർ വേർതിരിവൊന്നും സെറ്റിൽ ഇല്ലെന്നും ശ്രീലക്ഷ്മി പറയുന്നു. ശരിക്കും ഒരു കുടുംബം പോലെ ആണെന്നാണ് സീരിയൽ ലൊക്കേഷനെ കുറിച്ച് നടി പറയുന്നത്. ഷൂട്ട് ഇല്ലാത്ത സമയത്ത് എല്ലാവരേയും മിസ് ചെയ്യറുണ്ടെന്നു പറയുന്നു. പുറത്ത് നിന്ന് ലഭിക്കുന്ന പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ചും നടി പറയുന്നുണ്ട്. പുതിയ ശീതൾ എന്നാണ് തന്നെ പ്രേക്ഷകർ വിളിക്കുന്നത്.

ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും പുറത്ത് പോകുമ്പോൾ തിരിച്ചറിയാറുണ്ടെന്നും താരം വീഡിയോയിൽ പറയുന്നു.
കൂടാതെ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും നടി പറയുന്നുണ്ട്. വന്നതിന് പിന്നാലെ തന്നെ താന്റ കോസ്റ്റ്യൂമിനെ കുറിച്ച് കേട്ട വിമർശനത്തെ കുറിച്ചാണ് താരം പറഞ്ഞത്. വൈഡ് നെക്കുള്ള ഒരു ഡ്രസ് ആയിരുന്നു ധരിച്ചത്.

Also Read
അമ്മയുടെ സ്നേഹവും അച്ഛന്റെ സംരക്ഷണവും തന്നെ നൽകണം, അത് പറയുന്നത്ര എളുപ്പമല്ല: അമൃതാ സുരേഷ് പറയുന്നു

ഈ വസ്ത്രത്തിന്റെ പേരിൽ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ഈ ഡ്രസൊന്നും ഞാൻ കൊണ്ടു വന്നതല്ല, സീരിയലിൽ നിന്ന് തരുന്നതാണ്. പിന്നെ ആ വേഷത്തിന് അത്രയ്ക്ക് കുഴപ്പം ഉള്ളതായി തോന്നിയില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ശ്രീലക്ഷ്മി ഇന്നും കാണുന്ന നിലയ്ക്ക് എത്തിയത്. ഒരുപാട് വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടിട്ടുണ്ടെന്നും തുടക്കകാരി എന്ന നിലയിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്നാണ് നടി പറയുന്നത്.

ക്യാമറയോ, അപ്പിയറൻസോ എന്തെന്നു പോലും അറിയാത്ത ഒരു സമയത്താണ് ഞാൻ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ക്യാമറക്ക് മുൻപിൽ ഇതെങ്ങനെ ചെയ്യും എന്നോർത്തുള്ള ടെൻഷൻ വേറെയും. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത് എന്ന് പറയാം. ഒരു ഷോർട്ട് ഫിലിമോ, ആൽബമോ ഒന്നും ചെയ്യാതെ തന്നെയാണ് ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ ജോസ് പേരൂർക്കട വഴിയാണ് കുടുംബവിളക്കിലെ ശീതളായുള്ള ക്ഷണം കിട്ടുന്നത്. വ്യക്തമായി പറഞ്ഞാൽ ജോസേട്ടനും ആദ്ദേഹത്തിന്റെ സഹോദരൻ ജോയ് പേരൂർക്കടയുംകൂടിയാണ് ശീതളായി എന്നെ എത്തിച്ചത്. ശീതളായി മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അതൊരാൾ ചെയ്തുവച്ച കഥാപാത്രം ആണല്ലോ അതുകൊണ്ടുതന്നെ ആ സ്‌റ്റൈൽ പിടിക്കാൻ വേണ്ടി പ്രാക്ടീസ് ഒക്കെയുണ്ട്. സഹതാരങ്ങൾ മാക്‌സിമം പിന്തുണയ്ക്കുന്നുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.

Advertisement