മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിക്കുന്നത്.
പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.
ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വവിവാഹിതർ ആവുകയായിരുന്നു.
ഈ വർഷം ആയിരുന്നു പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരണ് നിലാക്കുട്ടിക്കുമുള്ളത്. കുഞ്ഞ് ജനിച്ചത് മുതൽ നിലയുടെ വിശേഷങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും രംഗത്ത് എത്താറുണ്ട്.
നിലയുടെ വിശേഷങ്ങളും കളിയും ചിരിയുമൊക്കെ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നിലയ്ക്ക് ഒപ്പമുള്ള പേളിയുടെ ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ നിലായാണ് പേളിയുടേയും ശ്രീനിയുടേയും വിശേഷം. മകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ഇവരുടെ ജീവിതം. കുഞ്ഞിന്റെ ചെറിയ സന്തോഷങ്ങളും കാൽ വയ്പ്പുകളുമെല്ലാ താരങ്ങൾ ആരാധകരുമയി പങ്കുവെയ്ക്കാറുണ്ട്.
സാധാരണ സെലിബ്രിറ്റികൾ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അധികം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യാസമായിരുന്നു പേളിയും ശ്രീനിയും. ഇപ്പോഴിത മകളെ സോഷ്യൽ മീഡിയയിൽ നിന്ന് മറച്ച് വയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പേളി മാണി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലായെ അങ്ങനെ ഒളിച്ച് വെക്കാനൊന്നും തോന്നിയിട്ടില്ല. എല്ലാവരേയും കാണിക്കാറുണ്ട്. എല്ലാവരുടേയും മുഖത്ത് ചിരി കൊണ്ടുവരുന്നവരാണ് കുഞ്ഞുങ്ങൾ. ദൈവത്തിന്റെ സമ്മാനമാണ് അവർ. നില എവിടെയാണെന്ന് എല്ലാവരും എപ്പോഴും ചോദിച്ച് കൊണ്ടേയിരിക്കാറുണ്ട്. സ്വന്തം വീട്ടിലെ കുഞ്ഞായാണ് എല്ലാവരും അവളെ കാണുന്നതെന്നും പേളി പറയുന്നു.
പ്രസവത്തിന് ശേഷം വലിയ മൂഡ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പേളി പറയുന്നു. ആദ്യത്തെ രണ്ട് മാസം മൂഡ് മാറ്റങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാലും കടുത്ത വിഷാദത്തിലേയ്‌ക്കൊന്നു വന്നിട്ടില്ല. ചില ദിവസങ്ങളിൽ വല്ലാത്ത സങ്കടം വരും. നമ്മുടെ ശരീരം കണ്ണാടിയിൽ കാണുമ്പോൾ, പലതരത്തിലുള്ള വേദനകൾ വന്ന് ബുദ്ധിമുട്ടിക്കുമ്പോൾ ഒക്കെ കരയാൻ തോന്നും.
പ്രസവിച്ചപ്പാൾ നീ തടിവെച്ചല്ലോ, നിനക്ക് പാലില്ലേ എന്നെക്കെ കമന്റ് അടിച്ച് വേദനിപ്പിക്കുന്നവരുണ്ട്. ഒരു ദിവസം നിലാ നിർത്താത കരഞ്ഞു. അപ്പോൾ എന്റെ അടുത്തു വന്ന ബന്ധു പറഞ്ഞു, പാലില്ല, അതാണ കൊച്ച് കരയുന്നതെന്ന്. ഞാനാണെങ്കിൽ തൊട്ട് മുൻപ് പാൽ കൊടുത്തിട്ടെയുള്ള. ഇത് കേട്ടപ്പോൾ വല്ലാതെ വിഷമം വന്നു. താൻ കരയാൻ തുടങ്ങി. അന്ന് പ്രസവം കഴിഞ്ഞ് ഏഴോ, എട്ടോ ദിവസമായിട്ടേയുള്ളുവെന്നും പേളി പറയുന്നു.
ജനിച്ച ഉടനെ കുഞ്ഞ് ചെറുതായി കരഞ്ഞാലും കൂടെ കരഞ്ഞുപോകുന്നവരാണ് അമ്മമാർ. അത്രയ്ക്കും സെൻസിറ്റീവായ കാലം. ഈയൊരു സമയത്ത് കുഞ്ഞ് കരയാൻ കാരണം നീയാണെന്ന് കേൾക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണെന്നാണ് പേളി പറയുന്നത്.