എത്ര വളർന്നാലും നമ്മുടെ മാതൃഭാഷയെ മറക്കാൻ പാടില്ല: അന്യഭാഷകളിൽ കൈനിറയെ ചിത്രങ്ങളും വലിയ മാർക്കറ്റ് വാല്യുവും ഉണ്ടായിട്ടും കുറഞ്ഞ പ്രതിഫലത്തിൽ മലയാളത്തിൽ എത്തുന്നതിനെ കുറിച്ച് നയൻതാര

199

ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരസുന്ദരിയാണ് നയൻതാര. മലയാളത്തിലും തമിഴിലും സൂപ്പർഹിറ്റ് സിനിമകളിലെ നായികയായ നയൻസിന് ആരാധകരും ഏറെയാണ്.

മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, വിജയ് തുടങ്ങിയ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം നായികയായി എത്തിയിട്ടുള്ള നയൻസ് ഇപ്പോൾ ഷാരൂഖിന്റെ നായികയായി ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അതേ സമയം
അവാർഡ് ദാന ചടങ്ങുകൾ പോലെയുള്ള ചില പൊതുപരിപാടികൾ ഒഴിച്ചു നിർത്തിയാൽ പൊതുവെ അഭിമുഖങ്ങളിലും സിനിമാ പ്രൊമോഷൻ പരിപാടികളിലും നയൻതാരയെ അങ്ങനെ കാണാറില്ല.

Advertisements

ഇപ്പോഴളിതാ താൻ അഭിമുഖങ്ങളും സിനിമാ പ്രൊമോഷൻ പരിപാടികളെയും ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് നയൻതാര തുറന്നു പറയുകയാണ്. കരിയറിന്റെ തുടക്ക കാലത്തിൽ മാധ്യമങ്ങൾ തന്നെ വളരെ തെറ്റായി ചിത്രീകരിച്ചിട്ട് ഉണ്ടെന്നും അതുകാരണം പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയൻതാര പറയുന്നത്.

Also Read
ആ വേഷം ഗംഭീരമാക്കാനായി എന്നെ കൂടുതൽ സഹായിച്ചത് സൂര്യയുടെ അമ്മയാണ് ; ജ്യോതികയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ആരംഭ കാലത്തിൽ എന്നെ മാധ്യമങ്ങൾ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാൽ നിറയെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോൾ അതിൽ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ വരും. ഞാൻ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി വരും.

എന്നാൽ എന്റെ പേഴ്സണൽ കാര്യങ്ങൾ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാൻ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതിൽ എനിക്ക് താല്പര്യമില്ല. അതുപോലെ സിനിമയെ സംബന്ധിച്ചാണെങ്കിൽ എന്റെ ജോലി അഭിനയം മാത്രമാണ്. അതുകൊണ്ട് ഞാൻ അഭിനയിക്കുന്ന സിനിമകൾ മാത്രം സംസാര വിഷയം ആയാൽ മതിയെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ.

അതുകൊണ്ടാണ് ഞാൻ മീഡിയ, പ്രൊമോഷൻ എന്നിവയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിനിൽക്കുന്നത്, നയൻതാര പറഞ്ഞു.
തമിഴ്, തെലുങ്ക് സിനിമകളിൽ എത്ര തിരക്കായാലും മലയാളത്തിൽ നിന്നും നല്ല വേഷങ്ങൾ ലഭിച്ചാൽ ഓടിവരുന്ന താരം കൂടിയാണ് നയൻതാര. തമിഴിലും തെലുങ്കിലും വലിയ മാർക്കറ്റ് വാല്യു ഉള്ള താരം മലയാള സിനിമയിലെ ബജറ്റിന് അനുസരിച്ചേ പ്രതിഫലം വാങ്ങാറുള്ളൂ എന്ന കാര്യവും പൊതുവായി പറയപ്പെടുന്ന ഒന്നാണ്.

എത്ര തിരക്കായാലും മലയാളത്തിൽ സിനിമകൾ ചെയ്യാൻ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നമ്മൾ എത്ര വളർന്നു കഴിഞ്ഞാലും, നമ്മളുടെ മാതൃഭാഷയെ മറക്കുവാൻ പാടില്ലെന്നും അതുപോലെ തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നുമായിരുന്നു നയൻതാരയുടെ മറുപടി.

Also Read
ഒരു മാസത്തേക്ക് മാത്രമാണ് ഞങ്ങളുടെ ബന്ധം എന്ന് ആക്ഷേപിച്ചവരുണ്ട്, സൂര്യയെ അഴിഞ്ഞാട്ടക്കാരി എന്ന് പറഞ്ഞവർ ആണ് എന്റെ പള്ളിയിൽ ഉള്ളവർ : അവരുടെയെല്ലാം മുന്നിൽ മുൻപിൽ അന്തസോടെയാണ് ഞങ്ങൾ നാല് വർഷം പൂർത്തിയാക്കുന്നതെന്ന് ഇഷാനും സൂര്യയും

Advertisement