എക്കാലത്തേയും മലയാള സിനിമയിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശനും മലയാളത്തിന്റെ നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലും തമ്മിലുള്ള കുട്ടുകെട്ട്. ഇവർ രണ്ടുപേരും ഒരുമിച്ചപ്പോഴൊക്കെ മലയാളികൾക്ക് കിടിലൻ ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്.
സിനിമയിലെത്തും മുമ്പേ സുഹൃത്തുക്കളായ ഇരുവരും സിനിമയിലും ആ സൗഹൃദം നിലനിർത്തിയപ്പോൾ മലയാളികൾക്ക് മറക്കാനാവാത്ത ഹിറ്റു സിനിമകളാണ് പിറന്നത്. അരം പ്ലസ് അരം സമം കിന്നരം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, ചിത്രം, വെള്ളാനകളുടെ നാട്, ആര്യൻ, അഭിന്യു, കിലുക്കം, തേൻമാവിൻ കൊമ്പത്ത്, മിഥുനം, വന്ദനം, ചന്ദ്രലേഖ, കാലാപാനി, മിന്നാരം, പട്ടണപ്രവേശം, ഒപ്പം നിരവധി ഹിറ്റ് ചിത്രങ്ങൾ ഈകുട്ടുകെട്ടിൽ പിറന്നു.
1986 ൽ ഈ കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് താളവട്ടം. ഈ സിനിമയിൽ മാനസിക വൈകല്യമുള്ള വിനു എന്ന ചെറുപ്പക്കാരനെയാണ് മോഹൻലാൽ വതരിപ്പിച്ചിരിക്കുന്നത്. താളവട്ടം എന്ന ചിത്രം കണ്ടവരുടെ മനസ്സിൽ ഒരിയ്ക്കലും മായാതെ നിൽക്കും ഈ കഥാപാത്രം.
മോഹൻലാലിന് ഒപ്പം നെടുമുടി വേണു, എം ജി സോമൻ, ജഗതി, കാർത്തിക, ലിസി, സുകുമാരി തുടങ്ങി വലിയൊരു താര നിരതന്നെ ചിത്രത്തിൽ അണി നിരന്നിരുന്നു. ഇപ്പോഴിതാ താളവട്ടത്തിലെ മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് പ്രശസ്ത ബോളിവുഡ് താരം മിസ്റ്റർ പെർഫക്ഷനിസ്റ്റ് അമീർ ഖാൻ സംവിധായകൻ പ്രിയദർശനോട് ചോദിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരുഭിമുഖത്തിൽ പ്രിയദർശൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താളവട്ടത്തിലെ വിനു എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചത് റിഹേഴ്‌സൽ ചെയ്തു നോക്കിയിട്ടാണോ എന്നായിരുന്നു അമീർ ഖാൻ പ്രിയനോട് ചോദിച്ചത്. അമീറിന്റെ ഈ ചോദ്യത്തിന് പ്രിയദർശൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.
യാതൊരു തരത്തിലുമുള്ള റിഹേഴ്‌സലും ഇല്ലാതെയാണ് മോഹൻലാൽ താളവട്ടത്തിൽ അഭിനയിച്ചത്. ഒരു തയ്യാറെടുപ്പുകളും ഇല്ലാതെ, വളരെ വേഗത്തിലും സ്വാഭാവികവും തീർത്തൂം അനായാസവുമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചത് എന്നായിരുന്നു താൻ അമീർ ഖാനോട് പറഞ്ഞതെന്ന് പ്രിയദർശൻ വെളിപ്പെടുത്തുന്നു.
മോഹൻലാലിനെ മറ്റു നടന്മാരിൽ നിന്നും വേറിട്ട് നിർത്തുന്ന പ്രത്യേകത അതാണെന്നു പ്രിയദർശൻ അഭിമുഖ ത്തിൽ പറയുന്നു. അതേ സമയം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ അറബി ക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇനി റിലീസിന് തയ്യാറായിട്ടിരിക്കുന്നത്.