ഒരു മികച്ച പരമ്പരകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നിരഞ്ജൻ നായർ. 2015ൽ മൂന്നുമണി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജൻ അഭിനയ രംഗത്ത് എത്തുന്നത്.
പിന്നീട് രാത്രിമഴ, ചെമ്പട്ട്, കാണാക്കുയിൽ, സ്ത്രീപദം തുടങ്ങി നിരവധി പരമ്പരകളുടെ ഭാഗമായി.
രാത്രിമഴ, മൂന്നുമണി എന്നീ പരമ്പകളിലൂടെയാണ് നിരഞ്ജൻ ആരാധകരുടെ പ്രിയങ്കരനായി മാറിയത്.
ബികോം ബിരുദധാരിയായ നിരഞ്ജൻ ലഭിച്ച ജോലിയെല്ലാം ഉപേക്ഷിച്ച ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. കോട്ടയം കുടമാളൂർ സ്വദേശിയായ നിരഞ്ജൻ മിനിസ്‌ക്രീനിന് പുറമെ ബിഗ് സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട്.
ഇപ്പോൾ സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലും, ഏഷ്യാനെറ്റില രാക്കുയിൽ എന്ന സിരിയലിലുമാണ് ഭിനയിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ വലിയ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
തനിക്കും ഭാര്യ ഗോപികയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നതിന്റെ സന്തോഷമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ങ്ങടെ ചെക്കൻ വന്നേ’ എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജൻ മകൻ പിറന്ന വിശേഷം സോഷ്യൽ മിഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. സോണിയ ജോസ്, വിന്ദുജ വിക്രമൻ, രശ്മി സോമൻ തുടങ്ങി നിരവധി സഹ താരങ്ങളും ആരാധകരും നിരഞ്ജന് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്.
കൈകൾ കൂപ്പുന്നു എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയും നിരഞ്ജൻ പങ്കുവെച്ചിട്ടുണ്ട്. അതേ സമയം
കാത്തിരിക്കുകയാണ്, ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ നിറയ്ക്കാൻ വരാൻ പോകുന്ന കുഞ്ഞഥിതിക്കായി എന്ന് കുറിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഭാര്യ ഗോപികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താൻ അച്ഛനാവാൻ പോകുന്ന വിവരം നിരഞ്ജൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിരഞ്ജനും ഗോപികയും ചേർന്നുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ആരാധകർ വൈറലാക്കുകയും ചെയ്തിരുന്നു.