ബാഹുബലിയിലും ബാഗ്മതിയിലും തകർത്തു, ആത്മസഖിയിൽ നായിക, ചില്ലറക്കാരിയല്ല സാന്ത്വനത്തിലെ വില്ലത്തി സാവിത്രി; ദിവ്യ ബിനുവിന്റെ വിശേഷങ്ങൾ ഇങ്ങനെ

8042

മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ചിപ്പി രഞ്ജിത്ത് നിർമ്മിച്ച് കേന്ദ്രകഥാപാത്രമാകുന്ന സീരിയലാണ് ഇത്. സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സീരിയൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സീരിയലിൽ എത്തുന്നത്. കുട്ടികളില്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജൻമാരെ മക്കളായി കാണുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇവരുടെ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരിയലിന്റെ പ്രമേയം. സീരിയലിൽ ചിപ്പിയുടെ ഭർത്താവായി എത്തുന്നത് നടൻ രാജീവ് പരമേശ്വരനാണ്.

Advertisements

മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് നടൻ ഗിരിഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ്. ഇതിൽ ഗിരീഷ് അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണ് അഞ്ജലി എന്ന കഥാപാത്രമായി എത്തുന്ന നടിയും പ്രേക്ഷകരുടെ മനസ് കീഴടക്കിക്കഴിഞ്ഞു.

അഞ്ജലിയുടെ അമ്മ സാവിത്രിയായി എത്തുന്നത് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ദിവ്യ ബിനു ആണ്. നെഗറ്റീവ് കഥാപാത്രമാണ് സീരിയലിൽ താരത്തിന്റേത്. നെഗറ്റീവ് കഥാപാത്രം ആണെങ്കിലും ദിവ്യയെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. അഭിനേത്രി എന്നതിനൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ദിവ്യ. ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും സജീവമാണ് ദിവ്യ. ബാഹുബലി മലയാളത്തിൽ രമ്യ കൃഷ്ണനും, ബാഗ്മതിയിൽ അനുഷ്‌ക്കക്കും ശബ്ദം നൽകിയത് ദിവ്യയാണ്.

മലയാളത്തിൽ നിരവധി സീരിയലുകളിൽ അഭിനയിക്കുകയും നടിമാർക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റാകുന്നതിനു മുന്നേ ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായി ജോലി നോക്കിയിരുന്നു ദിവ്യ. സർക്കാർ കോളനി എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ, പൊന്നമ്മ ബാബു എന്നിവർ അഭിനയിച്ച കഥാപാത്രങ്ങളുടെ മകളായി ആ ചിത്രത്തിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്.

മഴവിൽ മനോരമ ചാനലിലെ ഏറെ പ്രസിദ്ധമായ ‘ആത്മസഖി’ സീരിയലിലെ നായികയായ അവന്തികയ്ക്ക് ശബ്ദം നൽകിയത് ദിവ്യയായിരുന്നു. 400ാം എപ്പിസോഡ് വരെയാണ് താരം അവന്തികയ്ക്ക് ശബ്ദം നൽകിയത്. എന്നാൽ അവന്തിക ഗർഭിണിയായതോടെ സീരിയലിലെ നായികയായി തുടരാൻ സാധിച്ചില്ല.

പെട്ടന്നൊരു നടിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൊണ്ടും സീരിയൽ ക്ലൈമാക്സിലേക്ക് എത്തുന്നതു കൊണ്ടും അണിയറപ്രവർത്തകർ ആ സ്ഥാനത്തേയ്ക്ക് ദിവ്യയെ, അവന്തിക ചെയ്ത നന്ദിത എന്ന കഥാപാത്രമായി അഭിനയിപ്പിക്കാൻ തീരുമാനിച്ചു. ദിവ്യയുടെ ശബ്ദത്തെ സ്വീകരിച്ച പ്രേക്ഷകർ പക്ഷേ ദിവ്യയുടെ നന്ദിത എന്ന കഥാപാത്രത്തെ സ്വീകരിക്കാൻ തയ്യാറായില്ല.

സോഷ്യൽ മീഡിയകളിൽ കുറെയേറെ നെഗറ്റിവ് റിപ്പോർട്ടുകൾ ഏറ്റുവാങ്ങി നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ദിവ്യയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാറി. എന്തിനാണ് ആ ചേച്ചിക്ക് പകരം അമ്മയെ തിരഞ്ഞെടുത്തത് എന്ന് തന്റെ മകൻ തന്നോട് ചോദിച്ചിരുന്നതായി ദിവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അവന്തിക എന്ന റോളിന് വേണ്ടി അന്ന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് താൻ അതിനായി ജിമ്മിൽ പോവുകയും മുടി വളർത്തുകയും ചെയ്തുവെന്നും താരം പറഞ്ഞിരുന്നു. തനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും വളരെ മോശായ കമന്റുകളാണ് ലഭിച്ചതെന്നും എന്നാൽ അതൊക്കെ തന്നെ സ്ട്രോങ് ആക്കുകയാണ് ചെയ്തതെന്നും താരം വ്യക്തിമാക്കിയിരുന്നു.

നടിയാകാനാണോ ഡബ്ബിങ് ആർട്ടിസ്റ്റ് ആകാൻ ആണോ ഏറ്റവും അധികം ഇഷ്ടം എന്ന് ചോദിച്ചാൽ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നാണ് ദിവ്യ പറയുക. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടാണ് സ്‌ക്രീനിലേക്ക് താരം എത്തുന്നത്. കെകെ രാജീവിന്റെ മഴയറിയാതെ എന്ന പരമ്ബരിയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. മകളുടെ അമ്മ, എന്റെ പെണ്ണ്, നിലാവും നക്ഷത്രങ്ങളും പ്രണയം തുടങ്ങിയവ സീരിയലിലൊക്കെ ദിവ്യ അഭിനയിച്ചിരുന്നു. ഒപ്പം ഒട്ടുമിക്ക സീരിയലുകളിലേയും മുൻനിര നായികമാർ്ക് ശബ്ദവും നൽകിയിട്ടുണ്ട്.

Advertisement