ഷാജി കൈലാസ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിവരുന്നു; നായകൻ പൃഥ്വിരാജ്?

18

നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിൽ ഇന്ന് ഒരു പോസ്റ്റർ വന്നു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്ന തലക്കെട്ടോടെ ചുരുട്ട് പിടിച്ചിരിക്കുന്ന കൈയ്യുടെ ചിത്രത്തോടെ ഒരു പോസ്റ്റർ. നാളെ രാവിലെ 10 മണിക്ക് പ്രഖ്യാപനം എന്നും പോസ്റ്ററിലുണ്ട്.

ഈ പോസ്റ്റർ വന്നതോടെ ആരാണ് ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരുന്നത് എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായി. പൃഥ്വിരാജും ഈ ചിത്രവും തമ്മിലുള്ള ബന്ധവും അതോടൊപ്പം തന്നെ ചർച്ചയായി.

Advertisements

എന്നാൽ മടങ്ങി വരുന്നത് സംവിധായകൻ ഷാജി കൈലാസ് ആണെന്നാണ് കരുതുന്നത്. ഷാജി കൈലാസ് തന്നെയെന്ന് സൂചന തരുംവിധം എഡിറ്റർ ഷമീർ മൊഹമ്മദ് ഈ പോസ്റ്റർ ഷെയർ ചെയ്തു. ഇതോടെയാണ് മടങ്ങി വരവ് ഷാജി കൈലാസിന്റേതാണെന്ന് ചർച്ച ആരംഭിച്ചത്.

പൃഥ്വിരാജ് നായകനാവാനുള്ള സാധ്യത സോഷ്യൽ മീഡിയ സിനിമ ഗ്രൂപ്പുകളൊന്നും തള്ളിക്കളയുന്നില്ല. നേരത്തെ ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

Advertisement