ആറ്റ്ലിയും കിങ്ഖാൻ ഷാരുഖും ഒന്നിക്കുന്ന ചിത്രം ‘മെർസലി’ന്റെ റീമേക്കെന്നും സൂചന

17

തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ അറ്റ്‌ലീയും ഷാരുഖ് ഖാനും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. വിജയ് നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘മെർസലി’ന്റെ ഹിന്ദി റീമേക്കിൽ ഷാരുഖ് ഖാൻ നായകനായെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഷാരുഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ ബാനറിലാകും ചിത്രം നിർമിക്കുക.

കഴിഞ്ഞ ഏപ്രിലിൽ ഷാരുഖ് ഖാനുമായി അറ്റ്‌ലീ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ഷാരുഖ് ബിഗിലിൽ അതിഥിതാരമായി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബിഗിലിന്റെ ട്രെയ്‌ലർ എത്തിയപ്പോൾ ചക്ക് ദേ ഓൺ സ്റ്റീറോയ്ഡ്‌സ് എന്ന കമന്റുമായി ഷാരുഖ് എത്തിയിരുന്നു.

Advertisements

ഒരു വർഷകാലത്തെ ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വരികയാണ് ഷാരൂഖ് ഖാൻ. തമിഴ് സംവിധായകൻ ആറ്റ്ലിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഷാരൂഖ് വീണ്ടുമെത്തുക. ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് ഷാരൂഖിന്റെ നായികയായെത്തുക.

ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ഇതുവരെ നാല് ചിത്രങ്ങളാണ് കോളിവുഡ് സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്തിട്ടുളളത്. 2013 ൽ നയൻതാര, ആര്യ, നസ്രിയ, ജയ് എന്നിവർ ഒന്നിച്ചെത്തിയ രാജ റാണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

നടൻ വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെറി, മെർസൽ, ബിഗിൽ എന്നിവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. അതേ സമയം ആറ്റ്‌ലി ചിത്രത്തിൽ ഒരു റോ ഏജന്റിന്റെ വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നതെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്്. ഒന്നിലധികം വേഷപ്പകർച്ചകളിൽ ചിത്രത്തിൽ ഷാരൂഖ് ഖാൻ എത്തുന്നുവെന്നാണ് സൂചന ഹിന്ദിയിലും തമിഴിലും റിലീസിനൊരുങ്ങുന്ന ചിത്രം ഇരുഭാഷകളിലും ആറ്റ്ലി തന്നെ സംവിധാനം നിർവ്വഹിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2021 ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപിക പദുകോൺ നായികയായി എത്തുന്നുവെന്ന വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓം ശാന്തി ഓം, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ദീപികയും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിക്കുന്നത്.

2014 ൽ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയർ എന്ന സിനിമയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.ചിത്രത്തിന്റെ തിരക്കഥ കൊമേഴ്സ്യൽ എന്റർടെയ്ൻമെന്റ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതിനാൽ അഭിനയിക്കാൻ ദീപിക സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Advertisement