വിദേശത്തുള്ള മമ്മൂട്ടിക്ക് മെസ്സേജ് അയച്ചു, അദ്ദേഹം ഞെട്ടിച്ചു, മാഹൻലാലിനെ വിളിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ: താരരാജാക്കൻമാരിൽ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി വിനയൻ

8255

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ സംവിധായകൻ ആണ് വിനയൻ. ധാരാളം പ്രതിസന്ധികളേയും വിലക്കുകളേയും എല്ലാം മറികടന്ന് ആയിരുന്നു അദ്ദേഹം പുതുമുഖങ്ങളെ വെച്ചും യുവതാരങ്ങളെ വെച്ചും സൂപ്പർതാരങ്ങളെ വെച്ചും നിരന്തരം ഹിറ്റുകൾ ഒരുക്കിയിരുന്നത്.

ഇപ്പോഴിതാ വിനയൻ മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ സിജു വിൽസനെ നായകനാക്കി സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം തിയേറ്റുകളിൽ തകർപ്പൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിൽ മലയാളത്തിലെ താരരാജക്കൻമാരായയ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ശബ്ദം വിനയൻ ഉപയോഗിച്ചിരുന്നു.

Advertisements

സിനിമയുടെ ആരംഭത്തിൽ സിജു വിൽസന്റെ കഥാപാത്രത്തെ ഇൻട്രോഡ്യൂസ് ചെയ്യുന്ന നരേഷൻ മോഹൻലാലിന്റേത് ആണ്. ക്ലൈമാക്സ് രംഗത്തിന് ശേഷമാണ് മമ്മൂട്ടിയുടെ ശബ്ദം വരുന്നത്. സിനിമയിൽ ഡബ്ബ് ചെയ്യാനായി മമ്മൂട്ടിയേയും മോഹൻലാലിനേയും സമീപിച്ചപ്പോൾ ലഭിച്ച മറുപടിയെ കുറിച്ചും ഇരുവരുടേയും ശബ്ദം സിനിമയിൽ ഉപയോഗിക്കാൻ താൻ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ പറകുകയാണ് വിനയൻ ഇപ്പോൾ.

Also Read
എന്റെ കുടുംബം ഇതാണ്, അച്ഛനും അമ്മയും അനിയത്തിയുമാണ് ലോകം, എന്റെ അച്ഛനെ കുറിച്ച് എനിക്ക് അറിയാം ആരും പറഞ്ഞ് തരേണ്ട ആവിശ്യമില്ല: ചൊറിയാൻ വന്നവരോട് മീനാക്ഷി പറഞ്ഞത്

റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിനയന്റെ വെളിപ്പെടുത്തൽ. മോഹൻലാലി ന്റേയും മമ്മൂട്ടിയുടേയും നരേഷനിലാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഡബ്ബിങ്ങിനായി ഇവരെ സമീപിച്ചപ്പോൾ ലഭിച്ച മറുപടി എന്തായിരുന്നു എന്ന ചോദ്യത്തിന് ഫോൺ ചെയ്താണ് രണ്ട് പേരോടും താൻ കാര്യം പറഞ്ഞതെന്നായിരുന്നു വിനയന്റെ മറുപടി. മോഹൻലാലിനും മമ്മൂട്ടിക്കും നേരത്തെ തന്നെ ഞാൻ ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ടെന്ന് അറിയാമായിരുന്നു.

മോഹൻലാൽ ആറാട്ടുപുഴ വേലായുധപ്പണിക്കരെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു. എന്നോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ലിങ്കൊക്കെ അയച്ചുകൊടുത്തു. സിനിമ കുഴപ്പമില്ലാതെ വന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഹീറോ സിജു വിൽസണാണ് എന്ന് പറഞ്ഞു. വരട്ടെ വരട്ടെ പുതിയ ആളുകൾ വരട്ടെ എന്നായിരുന്നു ലാലിന്റെ മറുപടി.

മോഹൻലാലിനെ പോലെ ഒരാളുടെ ശബ്ദത്തിൽ അദ്ദേഹത്തെ ഇൻട്രോഡ്യൂസ് ചെയ്താൽ അത് ഭയങ്കര സന്തോഷമായിരിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ വിനയൻ സാർ എവിടെയാണ് ഉള്ളത് എന്നായിരുന്നു ലാലിന്റെ ചോദ്യം. ഞാൻ മിക്സിങ് തിയേറ്ററിലാണെന്ന് പറഞ്ഞു. എന്റെ മോൺസ്റ്റർ അവിടെ ഡബ്ബ് ചെയ്യുന്നുണ്ട്. ഞാൻ അവിടെ വരാം. നിങ്ങളും ആ സമയത്ത് വന്നാൽ മതി നമുക്ക് ചെയ്യാമെന്നാണ് ലാൽ പറഞ്ഞത്.

അല്ലാതെ ഒരു ഹെസിറ്റേഷനോ ഞാൻ ചെയ്യണോ എന്നൊന്നും ചോദിച്ചില്ല. അങ്ങനെ അവിടെ മിക്സിങ് നടന്നോണ്ടിരിക്കുക ആണ്. അപ്പോൾ എനിക്കൊരു മെസ്സേജ് വന്നു. ഞാൻ എയർപോർട്ടിൽ എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് അവിടെ എത്തുമെന്ന് പറഞ്ഞു. എല്ലാവരും വണ്ടർ അടിച്ചുപോയി. ഗോപാലേട്ടൻ ഒന്നും അറിഞ്ഞിട്ട് പോലുമില്ല.

അത് നടക്കുമോ അദ്ദേഹം വരുമോ എന്ന് പുള്ളി ചോദിച്ചു. അങ്ങനെ ലാൽ വന്നു ഡബ്ബിങ് തിയേറ്ററിൽ പോകുന്നതിന് മുൻപ് ഇവിടെ ഫൈറ്റ് മിക്സിങ് നടക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ആണോ എന്നാൽ അതൊന്ന് കാണാമെന്ന് പറഞ്ഞ് കയറി ഫൈറ്റ് കണ്ടു. ഒരെണ്ണം കണ്ടു കഴിഞ്ഞപ്പോൾ ഇനിയുണ്ടോ എന്ന് ചോദിച്ചു.

അങ്ങനെ എല്ലാ ഫൈറ്റും കണ്ടു. അതിന് ശേഷം പാട്ടുകൾ, ഇതെല്ലാം കണ്ട ശേഷം എന്നെ ഭയങ്കരമായി അഭിനന്ദിച്ച് ഡബ്ബിങ്ങും തീർത്ത് അദ്ദേഹം പോയി. എന്റെ ജീവിതത്തിലെ വലിയൊരു സ്നേഹത്തിന്റെ തുടക്കമായിട്ട് അതെനിക്ക് തോന്നി. മമ്മൂക്കയുടെ കാര്യം പറയുകയാണെങ്കിൽ മമ്മൂക്കയ്ക്ക് ഞാൻ മെസ്സേജ് അയക്കുകയാണ് ചെയ്തത്.

Also Read
സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടം, ചിത്രം വന്‍ വിജയം തന്നെ, പത്തൊമ്പതാം നൂറ്റാണ്ടിനെക്കുറിച്ച് ശാരദക്കുട്ടി പറയുന്നു, വൈറലായി കുറിപ്പ്

വിളിച്ചിട്ട് കിട്ടിയില്ല അദ്ദേഹം വിദേശത്ത് എവിടെയോ ആയിരുന്നു. ഇപ്പോൾ ഞാൻ വെളിയിലാണ്. ഞാൻ വരുന്നുണ്ട്. എന്ത് മാറ്ററാണ് പറയേണ്ടതെന്ന് വാട്സ്പ്പിൽ അയക്കാൻ പറഞ്ഞു. അങ്ങനെ ഞാൻ നരേഷൻ വാട്സ്ആപ്പിൽ ഇട്ടുകൊടുത്തു. അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ജോർജ് വിളിച്ച് വിസ്മയയിൽ വന്നാൽ ഇന്ന് ഡബ്ബ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.

എന്താണ് ഞാൻ പറയേണ്ടത് ഇവിടെ ഒരു ചെറിയ താരത്തിന്റെ അടുത്ത് എടാ ഒന്ന് മാറ്റി ഡബ്ബ് ചെയ്യണം എന്ന് ഞാൻ പറഞ്ഞാൽ സാറേ ഇന്ന് സമയമില്ല സാറേ മറ്റന്നാൾ വരാമെന്ന് പറയും. ഞങ്ങൾ ഒത്തിരി തവണ ഡബ്ബ് മാറ്റി ചെയ്തിട്ടുണ്ട്. ചെമ്പന്റേയും സിജുവിന്റേയുമൊക്കെ.

സിജുവൊക്കെ ഇത്തരമൊരു ക്യാരക്ടർ ചെയ്യുന്നത് ആദ്യമല്ലേ. എന്നാൽ ഞാൻ മമ്മൂട്ടിയുടേയും മോഹൻലാലി ന്റേയും കാര്യത്തിൽ ഇത്രയും എഫേർട്ടേ എടുത്തിട്ടുള്ളു എന്നായിരുന്നു വിനയൻ വെളിപ്പെടുത്തയിത്.

Advertisement