സോളോ ഹീറോ ആക്കിയ എന്നോട് തന്നെ ദിലീപ് അത് ചെയ്തു, പത്തു വർഷത്തെ എന്റെ ഇടവേളയ്ക്ക് കാരണം ദിലീപിന്റെ പിടിവാശി; തുറന്നടിച്ച് സംവിധായകൻ വിനയൻ

2021

വർഷങ്ങളായി മലയാള സിനിമയിൽ നിരന്തരം സൂപ്പർ ഹിറ്റുകൾ ഒരുക്കി തിളങ്ങി നിൽക്കുന്ന സംവിധായകൻ ആണ് വിനയൻ. പുതുമുഖങ്ങളേയും സൂപ്പർതാരങ്ങളേയും എല്ലാം വെച്ച് നിരവധി ഹിറ്റുകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം സംവിധാന രംഗത്ത് അത്ര സജീവം ആയിരുന്നില്ല.

ഇപ്പോൾ ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ ശക്തമായ തിരിച്ചുരവ് നടത്തിയിരിക്കുക ആണ് വിനയൻ. തിരുവോണ ദിവസം തിയറ്ററുകളിൽ എത്തിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചരത്ര ചിത്രം മികച്ച വിജയം ആണ് നേടിയെടുക്കുന്നത്.

Advertisements

സിജു വിൽസൺ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമാ മേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ മറികടന്ന് ആണ് വിനയൻ പുതിയ ചിത്രവുമായി എത്തിയത്. ഇപ്പോഴിതാ നടൻ ദിലീപുമായി തനിക്കുണ്ടായ പ്രശ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തുക ആണ് വിനയൻ.

Also Read
നാല് മാസം മുമ്പ് കല്യാണം കഴിഞ്ഞ മൈഥിലി അഞ്ച് മാസം ഗർഭിണി, സംശയവുമായി ഒരുകൂട്ടർ, കാര്യകാരണം സഹിതം മറുപടിയുമായി മറ്റു ചിലർ, ചൂടുപിടിച്ച് ചർച്ച

റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സംവിധായകന്റെ തുറന്നുപറച്ചിൽ. സല്ലാപം കഴിഞ്ഞ് കല്യാണ സൗഗന്ധികം എന്ന എന്റെ സിനിമയിൽ ആണ് ദിലീപ് ആദ്യം സോളോ ഹീറോ ആകുന്നത്. അന്ന് ദിലീപിനോട് ഞാൻ പറഞ്ഞിരുന്നു ദീലീപ് വളരെ അനായാസം ഹ്യൂമർ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന്.

അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആണ്. ആ ഡെഡിക്കേഷനാണ് ജനപ്രിയ നായകൻ ആക്കിയത്. ദിലീപിന് ഒപ്പമുള്ള തന്റെ സിനിമ ഓർത്തെടുത്ത് വിനയൻ പറയുന്നു. അതേ സമയം മലയാള സിനിമയിലെ തന്റെ പത്തു വർഷത്തെ ഇടവേളയ്ക്ക് കാരണം തന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന നടൻ ദിലീപിന്റെ വാശിയാണെന്നും വിനയൻ വെളിപ്പെടുത്തി.

തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറിയത് പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റിയതിനു ശേഷമായിരുന്നു. വിഷയത്തിൽ താനിടപ്പെട്ടത് സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിലാണ്. കെ മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിൻറെ പേരിലാണ് ഇതിൽ ഇടപെട്ടത്.

മാക്ട ഫെഡറേഷന്റെ യോഗം വിളിച്ചു. ന്യായം ദിലീപിന്റെ ഭാഗത്തല്ലെന്നും തുളസിയുടെ ഭാഗത്താണെന്ന് വ്യക്തമാകുകയും ചെയ്‌തെന്നും തുടർന്ന് ഇത് മൂന്നു മാസത്തിനുള്ളിൽ സെറ്റിൽ ചെയ്യണം അല്ലെങ്കിൽ തുളസിദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് പറഞ്ഞു. അന്ന് തീരുമാനം എല്ലാവരും കൈയടിച്ച് പാസാക്കി.

Also Read
ഏറ്റവും വെറുപ്പ് തോന്നിന്ന ചോദ്യമാണത്, പക്ഷേ ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോൾ ആരും മമ്മൂക്കയോട് ആ ചോദ്യം ചോദിച്ചില്ല: നിഖില വിമൽ

എന്നാൽ ദിലീപിന്റെ കൂടെ നിൽക്കാൻ ആളുണ്ടായിരുന്നെന്നും വിനയൻ വ്യക്തമാക്കി. മനുഷ്യസഹജമായ വാശി ദിലീപിനും തോന്നിയെന്നാണ് കരുതുന്നതെന്നും വിനയൻ പറഞ്ഞു.അനൂപ് മേനോനെ വെച്ച് ചെയ്ത പടം നന്നായി പോയില്ല. അതിന് ശേഷം അയാളും വളർന്നു വന്നു പിന്നെ ഭാഗ്യവും വേണം.

ഡെഡിക്കേഷൻ ഇല്ലാത്തത് കൊണ്ടല്ല മണിക്കുട്ടൻ ചിലപ്പോൾ ആ ലെവലിൽ വളരാതിരുന്നത്. ലക്ക് കൂടെ അതിന്റെയൊരു ഭാഗമാണ്. അതേസമയം ഡെഡിക്കേഷന്റെ ഏറ്റവും വലിയ പർവതമായി കാണുന്നത് സിജു വിൽസനെ ആണെന്നും അയാൾ കാണിച്ച അർപ്പണ മനോഭാവം താൻ ഇതുവരെ ആരിലും കണ്ടിട്ടില്ലെന്നും വിനയൻ പറയുന്നു.

Advertisement