മലയാളികളുടെ സുന്ദരവില്ലൻ ‘ജോൺഹോനായ്’ റിസബാവയുടെ പെട്ടെന്നുള്ള വിയോഗം ആരാധകരേയും സഹ പ്രവർത്തകരെയും തീരാ ദുഖത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13ാം തീയതിയായിരുന്നു റിസബാവ ഈ ലോകത്ത് നിന്നും യാത്രയായത്.
വൃക്ക രോഗത്തെ തുടർന്നായുരുന്നു അന്ത്യം. കൂടാതെ കൊവിഡും പിടിപെട്ടിരുന്നു. അതിനാൽ തന്നെ പൊതുദർശനത്തിന് വെച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ശവസംസ്‌കാരം നടന്നത്. നടന് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു.
Also Read
കാണാൻ ട്രാൻസ്‌ജെൻഡറിനെ പോലെയുണ്ടെന്ന് കമന്റ്: ചുട്ടമറുപടി നൽകി റിമാ കല്ലിങ്കൽ
ഇപ്പോഴിതാ റിസബാവയ്ക്ക് ഒപ്പമുള്ള ഓർമ പങ്കുവെച്ച് നടി പാർവതി. റിസബാവയുടെ ആദ്യത്തെ നായിക ആയിരുന്നു പാർവതി. വനിത ഓൺലൈനോടാണ് നടിയുടെ വെളിപ്പെടുത്തൽ. റിസബാവയുടെ അന്ത്യം തനിക്ക് ഒരു ഷോക്ക് ആയിപ്പോയി എന്നാണ് പാർവതി പറയുന്നത്. പാർവതിയുടെ വാക്കുകൾ ഇങ്ങനെ:
റിസ മ രി ച്ചെന്ന് ജയറാമാണ് വിളിച്ചു പറഞ്ഞത്. ഞാൻ ഷോക്ക്ഡ് ആയിപ്പോയി. അദ്ദേഹം അസുഖ ബാധിതൻ ആയിരുന്നെന്നോ ചികിത്സയിൽ ആണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതം ആയിരുന്നു ആ വാർത്ത.
ഇത്ര പെട്ടെന്ന് വിട്ടു പോകുമെന്ന് കരുതിയില്ല. സഹപ്രവർത്തകനായിരുന്ന നല്ല സുഹൃത്ത് ആയിരുന്നു.
വളരെ പാവം മനുഷ്യനായിരുന്നു. രിസയുടെ ആദ്യ ചിത്രം ഡോക്ടർ പശുപതിയിലും പിന്നീട് ആമിന ടെയ്ലേഴ്‌സിലും ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. വളരെ ഫ്രണ്ട്ലിയായിരുന്നു എപ്പോഴും ചിരിച്ചു കൊണ്ടു നിൽക്കും.
നെഗറ്റിവിറ്റികളൊന്നുമില്ലാത്ത, വളരെ നല്ലൊരു മനുഷ്യൻ. നല്ല സഹപ്രവർത്തകൻ. കൂടെ വർക്ക് ചെയ്യാൻ ഈസിയായിരുന്നു. സിനിമയ്ക്കപ്പുറത്തേക്ക് ആ സൗഹൃദം നീണ്ടില്ലെങ്കിലും റിസയെക്കുറിച്ച് ഓർക്കാൻ നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ.
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇത്രയും ശാന്തനായ ഒരു പാവം മനുഷ്യൻ എങ്ങനെയാണ് വില്ലൻ വേഷങ്ങൾ മനോഹരമായി ചെയ്തു ഫലിപ്പിക്കുന്നതെന്ന്. ജയറാമിനൊപ്പവും കുറേയേറെ സിനിമകളിൽ റിസ അഭിനയിച്ചിട്ടുണ്ട്. റിസ ആരെയും വിഷമിപ്പിക്കും പോലെ പെരുമാറില്ല. അതാണ് പ്രകൃതം. എല്ലാവരോടും സ്‌നേഹത്തോടെയാണ് ഇടപഴകുക.
അവസാനം ഞങ്ങൾ കണ്ടത് മഴവിൽ മനോരമയുടെ ഒരു പരിപാടിയിലാണ്. കഴിവിനൊത്ത അവസരങ്ങൾ റിസയ്ക്ക് പലപ്പോഴും കിട്ടിയിട്ടില്ലെന്നു തോന്നിയിട്ടുണ്ട്. കുറേയധികം ക്യാരക്ടർ റോളുകളൊക്കെ ചെയ്‌തെങ്കിലും അതിനപ്പുറം മലയാള സിനിമ ഉപയോഗിക്കേണ്ട നടനായിരുന്നു റിസ എന്നും പാർവതി പറയുന്നു.
റിസബാവയുടെ ആദ്യ സിനിമയായ ഡോക്ടർ പശുപതിയിലെ നായികയായിരുന്നു പാർവതി. പിന്നീട് ആമിന ടെയ്ലേഴ്‌സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. രണ്ടു ചിത്രങ്ങളിലും പാർവതിയുടെ നായക വേഷത്തിൽ റിസബാവ എത്തിയെങ്കിലും പിന്നീട് നായകാനായി തിളങ്ങാൻ നടന് കഴിഞ്ഞിരുന്നില്ല.
അപ്പോഴേക്കും ഹരിഹർ നഗറിലെ ജോൺ ഹോനായ് എന്ന വില്ലൻ വേഷം നടന്റെ കരിയർ മാറ്റി മറിച്ചിരുന്നു. ഇന്നും ഈ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. അതേ സമയം റിസബാവയെ കുറിച്ച് വാചാലനായി സംവിധായകൻ ഷാജി കൈലാസും എത്തിയിരുന്നു. നടന്റെ സിനിമയോടുള്ള ആത്മ സമർപ്പണത്തെ കുറിച്ചായിരുന്നു ഷാജി വെളിപ്പെടുത്തൽ നടത്തിയത്.
Also Read
റിസയുടെ മകൾക്ക് താൻ മൂത്താപ്പ ആയിരുന്നു, അവൾ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്: സായ് കുമാർ