മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരായ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയൽ. 2019 ഡിസംബർ 16 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ഈ പരമ്പരയ്ക്ക് മികച്ച കാഴ്ചക്കാരാണുള്ളത്.
സീരിയലിന് മാത്രമല്ല ഇതിലെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണുള്ളത്. കല്യാണി എന്ന പാവം പെൺകുട്ടിയുടേയു കിരൺ എന്ന ചെറുപ്പക്കാരന്റേയും ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. ഐശ്വര്യയാണ് കല്യാണിയായി എത്തുന്നത്. നലീഫ് ആണ് കിരൺ ആയി വേഷമിടുന്നത്.
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പ്രതീഷയും മൗനരാഗത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നെഗറ്റീവ് കഥാപാത്രത്തെയാണ് പരമ്പബരയിൽ അവതരിപ്പിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന കസ്തൂരിമാനിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പരമ്പരയിലും തുടക്കത്തിൽ നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമായിരുന്നു ഇപ്പോഴിത അധികം വില്ലത്തി റോളുകൾ ലഭിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. അമൃത ടിവി അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ സഹതാരം കല്യാണുമായിട്ടുളള രസകരമായ ഒരു സംഭവവും പ്രതീഷ പങ്കു വെയ്ക്കുന്നുണ്ട്.
പരമ്പരയിൽ വിക്രമാദിത്യൻ എന്ന കഥാപാത്രത്തെയാണ് കല്യാൺ ഖന്ന അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണിത്. കല്യാണിയുടെ സഹോദരനാണ് വിക്രം. അച്ഛൻ പ്രകാശനോടൊപ്പം ചേർന്ന് കല്യാണിയെ ദ്രേഹിക്കുകയാണ് ഈ സഹോദരനും പ്രതീഷയുടെ കഥാപാത്രമായ സരയുവിന്റെ അമ്മയിയുടെ മകളെയാണ് വിക്രം വിവാഹം കഴിച്ചിരിക്കുന്നത്.
മൗനരാഗം സീരിയലിലെ ശക്തമായ വില്ലൻ കഥാപാത്രങ്ങളാണ് സരയുവും വിക്രമാദിത്യൻ എന്ന വിക്രമും. നടൻ ബാലാജിയാണ് പ്രകാശൻ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിത സ്ഥിരം വില്ലത്തി കഥാപാത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രതീക്ഷ. പറയാം നോടാം എന്ന പരിപാടിയിൽ ഗായകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.
ഒരു സീരിയലിൽ നെഗറ്റീവ് വേഷം ചെയ്താൽ പിന്നെ അങ്ങോട്ട് നെഗറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമേ വിളിക്കുകയുള്ളോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം. സീരിയലിന് മികച്ച അഭിപ്രായമാം ആണുളളതെന്നും എംജി പറയുന്നുണ്ട്.
Also Read
കാണാൻ ട്രാൻസ്‌ജെൻഡറിനെ പോലെയുണ്ടെന്ന് കമന്റ്: ചുട്ടമറുപടി നൽകി റിമാ കല്ലിങ്കൽ
എംജിയുടെ ചോദ്യത്തിന് മറുപടിയായിട്ട് പ്രതീഷ പറഞ്ഞ വാക്കുകൾ ഇങ്ങനെ: ആദ്യത്തെ സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് തുടർച്ചയായി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷ മിനിസ്‌ക്രീനിൽ എത്തിയത്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു എങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
കസ്തൂരിമാനിലെ ശിവാനി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ ഇടയിൽ നടിയെ കൂടുതൽ ശ്രദ്ധേയ ആക്കിയത്. കസ്തൂരിമാനിന് ശേഷമാണ് മൗനരാഗത്തിൽ എത്തിയത്. നടി ദർശനയ്ക്ക് പകരക്കാരി യായിട്ടായിരുന്നു പ്രതീക്ഷ സീരിയലിൽ എത്തിയത്. സഹതാരം കല്യാണിനോടൊപ്പമാണ് പ്രതീക്ഷ പറയാം നേടാം പരിപാടിയിൽ എത്തിയത്.
ഇരുവരും തമ്മിലുള്ള ഒരു രസകരമായ സംഭവവും പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. കല്യാണിന്റെ അമ്മ തന്റെ മരുമകളാണ് എന്ന് പറഞ്ഞേ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു ആ രസകരമായ സംഭവം നടി പങ്കുവെച്ചത്. പറഞ്ഞിരന്നു എന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. ഒരിക്കൽ താനും അമ്മയും കൂടി കല്യാണിന്റെ വീട്ടിൽ പോയിരുന്നു. അന്ന് തങ്ങൾക്ക് പരസ്പരം അറിയില്ലായിരുന്നു. ആന്റിയെ കാണാൻ വേണ്ടിയിട്ടായിരുന്നു വീട്ടിൽ പോയത്. അവിടെ ചെന്നപ്പോൾ കല്യാൺ വീട്ടിൽ ഇല്ലായിരുന്നു.
കുറച്ച് കഴിഞ്ഞ് മറ്റെന്തോ ആവശ്യത്തിനായി വീടിന് അടുത്ത് വന്നിരുന്നു. അപ്പോഴാണ് ആന്റി പറഞ്ഞത് എടാ മോനേ മരുമകൾ വന്നിട്ടുണ്ടെന്ന്.പൊട്ടിച്ചിരിച്ച് കൊണ്ടാണ് പ്രതീക്ഷ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ തങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ലെന്നും നടി പറയുന്നത്. പരിപാടിയുടെ വീഡിയോ വൈറലായതോാടെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.