ഏതാണ്ട് 20 വർഷത്തിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർ നടിയാണ് കാവ്യാ മാധവൻ. മലയാളം സിനിമാ പ്രേമികളുടെ പ്രിയ നടിമാരിൽ ഒരാൾ കൂടിയാണ് കാവ്യ മാധവൻ ഇപ്പോഴും. ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ൽ ഇറങ്ങിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവൻ നായികയായി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.
അതിന് മുമ്പ് മെഗാസ്റ്റാർ ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന സിനിമയിൽ ബാലതാരമായി കാവ്യ മാധവൻ സിനിമയിൽ എത്തിയിരുന്നു. തുടർന്നും ഒരു പിടി സിനിമകളിൽ ബാലതാരമായി വേഷമിട്ട താരത്തിന് നായികയായ ശേഷം നാടൻ വേഷങ്ങൾ അണിഞ്ഞുള്ള കഥാപാത്രങ്ങൾ ആയിരുന്നു ഏറെയും ലഭിച്ചിരുന്നത്.
തന്റെ പതിനഞ്ചാമത്തെ വയസ്സിൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കാവ്യാ മാധവൻ നിരവധി നായികാ വേഷങ്ങളിൽ തിളങ്ങിയിരുന്നു. ഇപ്പോൾ നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Also Read
എടാ മോനേ മരുമകൾ വന്നിട്ടുണ്ട്, പ്രതീക്ഷ കല്യാണിന്റെ വീട്ടിൽ പോയപ്പോൾ കല്യാണിന്റെ അമ്മ പറഞ്ഞത്
അന്യഭാഷയിൽ നിന്നും തന്നെത്തേടി നിരവധി അവസരങ്ങൾ എത്തിയിട്ടുണ്ടെങ്കിലും അത്ര കംഫർട്ടല്ല അക്കാര്യത്തിലെന്ന് കാവ്യ മാധവൻ പറയുന്നു. മലയാളത്തിൽ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവർക്കൊപ്പം പ്രവർത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാൻ താൽപര്യമില്ല.
കുറേ ആളുകൾക്കിടയിൽ ആരേയും അറിയാതെ നിൽക്കുന്നത് താൽപര്യമില്ലെന്നുമായിരുന്നു കാവ്യ മാധവൻ വ്യക്തമാക്കിയത്. കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാബതി ചെയ്യും മുൻപ് ശീലാബതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിർബന്ധമുണ്ടായിരുന്നു.
മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട് എന്നും കാവ്യ മാധവൻ പറയുന്നു.
Also Read
കാണാൻ ട്രാൻസ്‌ജെൻഡറിനെ പോലെയുണ്ടെന്ന് കമന്റ്: ചുട്ടമറുപടി നൽകി റിമാ കല്ലിങ്കൽ