ഗുജറാത്തുകാരി വരദയെ പ്രണയിച്ചത് എങ്ങനെയെന്ന് ജിഷിൻ മോഹൻ, ആദ്യം കാണുമ്പോൾ ജിഷിൻ ഒരു അലമ്പൻ ആയിരുന്നുവെന്ന് വരദ

3124

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ജനപ്രിയ പരമ്പരകളിലൂടെ പ്രിയപ്പെട്ടവരായ താരങ്ങളാണ് സീരിയൽ നടൻ ജിഷിൻ മോഹനും ഭാര്യയും സിനിമാ സീരിയൽ നടിയുമായ വരദയും. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താര ദമ്പതികൾ. സീരിയലുകൾക്ക് പുറമെ സിനിമകളിൽ അഭിനയിച്ചും വരദ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ജിഷിൻ മോഹന്റതായി വരാറുളള രസകരമായ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുളള വിശേഷങ്ങളാണ് രസകരമായി നടൻ പങ്കുവെക്കാറുളളത്. പ്രണയിച്ച് വിവാഹിതരായവരാണ് ജിഷിനും വരദയും. ഇവർക്കൊപ്പം മകനും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

Advertisements

അതേസമയം തങ്ങളുടെ പ്രണയത്തെ കുറിച്ച് അമൃത ടിവിയുടെ റെഡ് കാർപ്പറ്റ് പരിപാടിയിൽ അവതാരക സ്വാസികയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് ജിഷിൻ മോഹൻ. ഗുജറാത്തുകാരിയായ അമലയുമായി എങ്ങനെ പ്രണയത്തിലായി എന്നാണ് സ്വാസിക ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് എത്തിയ വരദ തൃശ്ശൂരായിരുന്നു കുടുംബത്തിനൊപ്പം താമസം.

Also Read
സ്വാഭാവികം, ഏതൊരു ബന്ധത്തേയും പോലെ തന്നെയുള്ളു അതും; ആലിയ ഭട്ടുമായുള്ള പ്രണയം തകർന്നതിനെ കുറിച്ച് സിദ്ധാർത്ഥ്

ആദ്യം ഗുജറാത്തിലായിരുന്ന വരദയും കുടുംബവും പിന്നീടാണ് നാട്ടിൽ എത്തിയത്. കണ്ണൂർ സ്വദേശിയാണ് ജിഷിൻ മോഹൻ. അമല സീരിയൽ ചെയ്യുന്ന സമയാണ് ഇരുവരും പരിചയപ്പെട്ടത്. ആ സീരിയലിൽ ജിഷിൻ വില്ലനും വരദ നായികയുമായിരുന്നു. അമസ സീരിയലിന്റെ ഡയറക്ടർപറ്റിച്ച പണിയാണ് ഞങ്ങൾ പ്രണയത്തിലാവാൻ കാരണമെന്ന് ജിഷിൻ പറഞ്ഞു.

ഡയക്ടർ ഒരു ദിവസം എന്നോട് പറഞ്ഞു; ജിഷിനെ അവൾക്ക് നിന്നെയൊരു നോട്ടമുണ്ടെന്ന്. അപ്പോ ചുമ്മാതിരിക്ക് സാറെ വേണ്ടാത്തത് ഔന്നും പറയല്ലെ എന്നായിരുന്നു എന്റെ മറുപടി. ഞാൻ പിന്നെ നോക്കുമ്പോ ഇവൾ എന്നെ നോക്കുന്നത് പോലെ തോന്നി. ഞാനും തിരിച്ച് നോക്കി തുടങ്ങി. പിന്നെ ഞങ്ങൾ കുറച്ചുകൂടി അടുത്ത ശേഷമാണ് ഒരു നഗ്ന സത്യം മനസിലാക്കിയത്.

എന്നോട് പറഞ്ഞ അതേ ഡയലോഗ് തന്നെ പുളളി വരദയോടും പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോ വരദ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാൻ നോക്കുന്നുണ്ടോ എന്ന് വരദയും ലൊക്കേഷനിൽ വെച്ച് നീരിക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ നോക്കി നോക്കിയാണ് ഞങ്ങൾ പ്രണയത്തിലായതെന്നായിരുന്നു ജിഷിൻ പറഞ്ഞത്. അതേ സമയം ആദ്യമായി ജിഷിനെ കണ്ടപ്പോൾ തനിക്ക് മനസിൽ വന്ന കാര്യം വരദയും വെളിപ്പെടുത്തി.

ജിഷിനൊപ്പം ഫസ്റ്റ് സീൻ ചെയ്യുന്ന സമയത്ത് തന്നെ ഒരു അലമ്പനെ പോലെ ആയിരുന്നുവെന്ന് വരദ പറയുന്നു. ഒരുമാതിരി അലമ്പ് നോട്ടമായിരുന്നു. ഞാൻ മനസിൽ വിചാരിച്ചു എവിടുന്ന് കിട്ടിയതാണ് ഇതിനെ എന്ന്. ഇയാള് അഭിനയിക്കുവാണോ ജീവിക്കുവാണോ എന്ന് മനസിലായില്ല. അങ്ങനെ എനിക്ക് ആദ്യമൊന്നും ജിഷിനെ ഇഷ്ടമില്ലായിരുന്നു.

Also Read
സിനിമയിൽ 20 വർഷം, 100 സിനിമകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടു ; നൂറാമത്തെ സിനിമ ‘സണ്ണി’യുടെ പോസ്റ്റർ പങ്കു വച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ജയസൂര്യ

പിന്നെ അതിൽ നിന്നാണ് പ്രണയത്തിലായത്, വരദ പറഞ്ഞു. ആ സിനിമയിൽ ആദ്യം പറഞ്ഞിരുന്നത് എന്നെ, റിസബാവ എത്തിയതിന് കാരണം, തുറന്നുപറഞ്ഞ് സായികുമാർ സിനിമയിലൂടെയാണ് വരദ അഭിനയരംഗത്തേക്ക് എത്തിയത്. പൃഥ്വിരാജ് നായകനായ വാസ്തവം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. സിനിമയിൽ ബാലചന്ദ്രൻ എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ അനിയത്തിയുടെ റോളിലാണ് വരദ എത്തിയത്.

തുടർന്ന് വിഎം വിനുവിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ നായകനായ യെസ് യുവർ ഓണർ എന്ന ചിത്രത്തിലും അഭിനയിച്ചു. സുൽത്താൻ, മകന്റെ അച്ഛൻ, ഉത്തരാ സ്വയംവരം, വലിയങ്ങാടി, അൽമല്ലു ഉൾപ്പെടെയുളള സിനിമകളിലും വരദ എത്തി. സ്നേഹക്കൂട് എന്ന പരമ്പരയിലൂടെയാണ് നടി സീരിയൽ രംഗത്ത് എത്തിയത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായിരുന്നു ഇത്. തുടർന്ന് വിവിധി ചാനലുകളിലായി ശ്രദ്ധേയ സീരിയലുകളിൽ വരദ അഭിനയിച്ചു. നിലവിൽ ഫ്ളവേഴ്സ് ടിവിയിലെ മൂടൽമഞ്ഞ് പരമ്പരയിലാണി വരദ അഭിനയിക്കുന്നത്.

Advertisement