ഇതാരാണ് സാക്ഷാൽ ദേവിയൊ അതോ നക്ഷത്രക്കണ്ണുള്ള വശ്യസുന്ദരിയോ: സുചിത്ര നായരുടെ പുതിയ ഫോട്ടോയ്ക്ക് സായ് കിരൺ ഇട്ട കമന്റ് കണ്ടോ

85

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയാ വാനമ്പാടി എന്ന സീരിയൽ ക്ലൈമാക്‌സിലെത്തി നിൽക്കുകയാണ് ഇപ്പോൾ. ഈ സിരിയലിലെ പത്മിനി എന്നുകേട്ടാൽ ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ പത്മിനിയെ അവതരിപ്പിക്കുന്ന സുചിത്ര നായർ.

സീരിയൽ അവസാനിക്കാറാവുമ്പോൾ സുചിത്ര നായരോടുള്ള ഇഷ്ടം ആരാധകർക്ക് കൂടി വരികയാണ്.
ഏറ്റവും റേറ്റിങ്ങ് ഉള്ള സീരിയലായി കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെയാണ്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്ര നായർക്ക് ആരാധകർ ഏറെയാണ് ഉള്ളത്.

Advertisements

അതേ സമയം ഇപ്പോൾ ചില സീരിയൽ താരങ്ങൾക്ക് സിനിമ നടിമാരെക്കാൾ കൂടുതൽ ആരാധകരാണ് ഉള്ളത്. അക്കൂട്ടത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് സുചിത്ര. അതു കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ തന്റെ എല്ലാ വിശേഷങ്ങളും പങ്കു വെച്ച് സുചിത്ര എത്താറുമുണ്ട്.

ഇപ്പോഴിതാ സുചിത്രാ നായർ തന്റെ ഇൻസ്റ്റാഗ്രാം എക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് താരം ഇപ്പോൾ ഭക്തിമാർഗത്തിൽ ആണെന്നാണ്. ക്ഷേത്ര ദർശനം കഴിഞ്ഞുള്ള ചിത്രങ്ങൾ ആണ് എല്ലാം. ആണ് സുചിത്ര നായരെ ചിത്രങ്ങളിൽ കാണുന്നത് വശ്യമായ നക്ഷത്ര കണ്ണുകളുമായിട്ടാണ്.

പുതിയ ചിത്രത്തിന് ധാരാളം ആരാധകർ കമന്റും ചെയ്തിട്ടുണ്ട്. ഒപ്പം വാനമ്പാടിയിലെ നായകനായ സായ് കിരണും സുചിത്രയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. കാണാൻ അതി സുന്ദരി ആയല്ലോ എന്നാണ് ആരാധകർ കൂടുതലും കമന്റ് ചെയ്തിരിക്കുന്നത്. ഓരോ ചിത്രങ്ങളിലും ഓഹ് മൈ ഗോഡ്, ഓഹ് മൈ ഗോഡ് എന്നാണ് സായി കിരൺ കമന്റ് ആയി കുറിച്ചിരിക്കുന്നത്. ഒരു രക്ഷയും ഇല്ല കിടിലം അഭിനയം ആണ് എന്നൊക്കെ പലരും കമന്റും ചെയ്തിട്ടുണ്ട്.

സിനിമയിലെക്ക് ഉള്ള വഴികൾ സീരിയലിൽ നിന്നും തുറക്കട്ടെ എന്നും കണ്ടാൽ സാക്ഷാൽ ദേവിയെ പോലെ തന്നെ ഉണ്ട് എന്നൊക്കെ ആരാധകർ കുറിക്കുന്നു. ഈ പെൺകുട്ടിയെ നോക്കൂ എന്ന തലക്കെട്ടോടെ സുചിത്രയുടെ വീഡിയോ പങ്കു വെച്ച് സായി കിരണും എത്തിയിരുന്നു.

ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.
തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് മിനി സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.

കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്. അതേ സമയം തന്റെ പ്രണയത്തെ കുറിച്ചും സുചിത്ര ഇടയ്ക്ക് തുറന്നു പറഞ്ഞിരുന്നു. പ്രണയം ഉണ്ട് ഇപ്പോഴും ഉണ്ട് അങ്ങനെ ഒരു പ്രണയം ജീവിതത്തിൽ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവർ കള്ളന്മാർ ആണെന്നാണ് സുചിത്ര പറയുന്നത്.

പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തിൽ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടുനെന്നും താരം പറയുന്നു. അതേ സമയം വിവാഹങ്ങൾ ഒത്തിരി തനിക്ക് വരുന്നുണ്ടെങ്കിൽ കൂടിയും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കുന്നു എന്നും താരം പറയുന്നു.

പല ആലോചനകളും ഒക്കെ ആയി. എന്നാൽ പലർക്കും വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണം എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ആണ് പറയുന്നത്. അങ്ങനെ ആണ് വിവാഹം മുടങ്ങുന്നത് എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് നൃത്തം ചെയ്യുമ്പോൾ ആണ്. ആരാധനയുടെയും ആവേശത്തോടെയും കാണുന്ന കലയെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് തന്റെ വിവാഹം വൈകുന്നതെന്നും താരം വ്യക്തമാക്കുന്നു.

Advertisement