ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ താരമാണ് ശോഭന. പിന്നീട് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി ശോഭന മാറിയിരുന്നു.
ഇപ്പോഴിതാ സിനിമയിലെ വികാരസാന്ദ്രമായ സീനുകൾ മലയാളത്തിൽ എടുക്കുമ്പോൾ അത് ചെയ്യാൻ താൻ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതെന്നു തുറന്നു പറയുകയാണ് നടി ശോഭന. തമിഴ്, തെലുങ്ക് ഭാഷകളിൽ വലിയ സിനിമകൾ ആയത് കൊണ്ട് ലൊക്കേഷനിൽ അത്ര നിയന്ത്രണം ഉണ്ടാകുമെന്നും എന്നാൽ മലയാളത്തിൽ അത്തരം സിനിമകൾ ചെയ്തപ്പോൾ അതായിരുന്നില്ല സ്ഥിതിയെന്നും ശോഭന പറയുന്നു.
റൊമാന്റിക് സീനൊക്കെ ചെയ്യുമ്‌ബോൾ നമ്മുടെ മൂവ് മെന്റ്‌സ് ഒക്കെ കേരളത്തിലുള്ളവർ ഇങ്ങനെ നോക്കി നിൽക്കുമായിരുന്നുവെന്നും അഭിനയിക്കുക എന്നതല്ലാതെ വേറെ വഴി ഇല്ലാത്തത് കൊണ്ട് നാണത്തോടെ അതൊക്കെ ചെയ്യുമായിരുന്നുവെന്നും ശോഭന പറയുന്നു.
ശോഭനയുടെ വാക്കുകൾ ഇങ്ങനെ:
ക്ലോസ് ആയിട്ടുള്ള റൊമാന്റിക് സീനുകൾ ചെയ്യുമ്പോൾ ആദ്യമൊക്കെ ഭയങ്കര സങ്കോചം തോന്നിയിരുന്നു. അതും കേരളത്തിൽ ആണെങ്കിൽ ഒരു ക്യാമറയുടെ പിന്നിൽ തന്നെ ആളുകൾ നിൽക്കും. തെലുങ്ക് തമിഴ് സിനിമകളിൽ അങ്ങനെയൊന്നുമില്ല. അവിടെ പോലീസ് ഒക്കെയാവും കാര്യങ്ങൾ നിയന്ത്രിക്കുക. മലയാളത്തിൽ അങ്ങനെ അല്ല ലൈറ്റിന്റെ ഇടയിൽ ആളുകൾ ഇങ്ങനെ നോക്കി നിൽക്കും നമുക്ക് ഒന്നും പറയാൻ പറ്റില്ല.
ചെയ്തല്ലേ പറ്റൂ അത് പിന്നെ ശീലമായി പോയി പിന്നെ കുറച്ചു ക്ലോസ് സീൻസ് റൊമാന്റിക് സീൻസ് അതൊക്കെ ചെയ്‌തേ പറ്റൂവെന്നും ശോഭന പറയുന്നു. അതേസമയം സിനിമയിൽ ചെറിയ ഒരു ഇടവേളയെടുത്തിരുന്ന ശോഭന അടുത്തിടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ദുൽഖർ സൽമാൻ നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് ശോഭന തന്റെ തിരിച്ചുവരവ് നടത്തിയത്. സുരേഷ്‌ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരയാരുന്നു ശോഭനയെ കൂടാതെ ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്.