നാടൻ പെൺകുട്ടിയെന്നും മലയാളി സൗന്ദര്യമെന്നുമൊക്കെ വിളിക്കാൻ പറ്റിയ താരസുന്ദരിയാണ് നടി ശിവദ നായർ. 2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ആൽബങ്ങളിലൂടെയാണ് ശിവദ കേരളത്തിൽ തരംഗമുണ്ടാക്കുന്നത്.
പിന്നീട് നായികയായി മാറി. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ ആണ് ശിവദ ആദ്യം നായികയായിയെത്തുന്നത്. പിന്നീട് ജയസൂര്യ നായകനായിട്ടെത്തിയ സുസു സുധി വാത്മീകം എന്ന സിനിമയിലൂം നായികയായ ശിവദയുടെ ഈ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിന് ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. താരരാജാവ് മോഹൻലാലിന്റെ സുപ്പർഹിറ്റ് ചിത്രം ലൂസിഫറിലാണ് താരം അവസാനം അഭിനയിച്ചത്.
മുരളി കൃഷ്ണനെ ശിവദ വിവാഹം കഴിക്കുന്നത് 2015 ഡിസംബറലായിരുന്നു. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം.
അരുന്ധതി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത് കുഞ്ഞിന്റെ കുഞ്ഞിക്കൈയുടെ ചിത്രവും പങ്കുവച്ചു കൊണ്ടാണ് താരം മകൾ ജനിച്ച സന്തോഷെ പങ്കുവച്ചത് .പ്രസവ സമയത്ത് മാത്രമാണ് താരം സിനിമയിൽ നിന്നും മാറി നിന്നത്. ഇപ്പോളിതാ മകളെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് ദമ്പതികൾ,മുൻപ് മാസത്തിൽ പതിനഞ്ച് ദിവസമായിരുന്നു ഞങ്ങൾ തമ്മിൽ കണ്ടിരുന്നത്.
കുഞ്ഞ് ജനിച്ച ശേഷം ഇതിന് മാറ്റം വന്നു കുഞ്ഞിന്റെ കാര്യത്തിനാണ് ആദ്യ പരിഗണന. അത് സന്തോഷമുള്ള കാര്യമാണ് പുറത്ത് പോയാൽ എത്രയും വേഗം വീട്ടിൽ എത്തണമെന്നാണ് ആഗ്രഹമെന്ന് മുരളി പറയുന്നു. മകളുടെ പേരിനെ കുറിച്ചും താരദമ്പതിമാർ തുറന്ന് സംസാരിച്ചിരുന്നു.
പൂർണതയുള്ള പേരായിരിക്കണമെന്നും ചെല്ലപ്പേര് വേണ്ടെന്നും ആദ്യമേ തീരുമാനിച്ചിരുന്നു.അങ്ങനെയണ് അരുന്ധതിയിലേക്കെത്തിയത്. കോളേജിൽ ഞാൻ ആർട്സ് ക്ലബ്ബ് സെക്രട്ടറി ശിവദ യൂണിയൻ വൈസ് ചെയർപേഴ്സൺ. നല്ല സുഹൃത്തുക്കളായാണ് മുന്നോട്ട് പോയത് 2009 ൽ കോഴ്സ് കഴിഞ്ഞു.
2015ൽ വിവാഹം ഇതിനിടയിലെ ആറ് വർഷം ഞങ്ങൾ പ്രണയിച്ചു. വിവാഹത്തിന് മുൻപേ ശിവദ സിനിമയിൽ അഭിനയിച്ചു. അപ്പോൾ ഞാൻ ചാൻസ് ചോദിച്ച് നടക്കുന്ന സമയം. സിനിമാ വിശേഷം പങ്കുവയ്ക്കാൻ കൂടിയായി പിന്നത്തെ വിളിയെന്ന് മുരളി പറയുന്നു.
ഞങ്ങൾ ക്ലാസ്മേറ്റ്സ് അല്ല ബാച്ച് മേറ്റ്സായിരുന്നു. പ്രണയം എന്ന് പറയാൻ കഴിയില്ല. നല്ല സൗഹൃദം. പിന്നീട് ആ സൗഹൃദം വളർന്നു. ഡിസംബർ പതിനാലിന് അഞ്ചാം വിവാഹ വാർഷികമാണെന്നും ശിവദ പറയുന്നു.
തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലായിരുന്നു ശിവദ ജനിച്ചത്. താരത്തിന്റെ അഞ്ചാംവയസ്സിൽ ശിവദയുടെ കുടുംബം തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി. വിശ്വജോതി സിഎംഐ പബ്ലിക് സ്‌കൂൾ, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനയറിങ്ങ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നും ആണ് ശിവദ വിദ്യാഭ്യാസം പൂർത്തിയാക്കിയത് .
സീറോ, ഇടി, ലക്ഷ്യം, അച്ചായൻസ്, വല്ലവനക്കും വല്ലവൻ, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയാണ് ശിവദ അഭിനയിച്ച മറ്റു ചിത്രങ്ങൾ.